bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Leviticus 11
Leviticus 11
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 12 →
1
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
2
നിങ്ങള്‍ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഭൂമിയിലുള്ള സകല മൃഗങ്ങളിലും നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ഇവ:
3
മൃഗങ്ങളിൽ കുളമ്പു പിളര്‍ന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങള്‍ക്കു തിന്നാം.
4
എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലും നിങ്ങള്‍ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്ന്നതല്ലായ്കകൊണ്ട് അതു നിങ്ങള്‍ക്ക് അശുദ്ധം.
5
കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കയാൽ അതു നിങ്ങള്‍ക്ക് അശുദ്ധം.
6
മുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കയാൽ അതു നിങ്ങള്‍ക്ക് അശുദ്ധം.
7
പന്നി; കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതുതന്നെ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അതു നിങ്ങള്‍ക്ക് അശുദ്ധം.
8
ഇവയുടെ മാംസം നിങ്ങള്‍ തിന്നരുത്; പിണം തൊടുകയും അരുത്; ഇവ നിങ്ങള്‍ക്ക് അശുദ്ധം.
9
വെള്ളത്തിലുള്ള എല്ലാറ്റിലുംവച്ചു നിങ്ങള്‍ക്കു തിന്നാകുന്നവ ഇവ: കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചിറകും ചെതുമ്പലും ഉള്ളവയൊക്കെയും നിങ്ങള്‍ക്കു തിന്നാം.
10
എന്നാൽ കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചലനം ചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകല ജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതൊക്കെയും നിങ്ങള്‍ക്ക് അറപ്പായിരിക്കേണം.
11
അവ നിങ്ങള്‍ക്ക് അറപ്പായിതന്നെ ഇരിക്കേണം; അവയുടെ മാംസം തിന്നരുത്; അവയുടെ പിണം നിങ്ങള്‍ക്ക് അറപ്പായിരിക്കേണം.
12
ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങള്‍ക്ക് അറപ്പായിരിക്കേണം.
13
പക്ഷികളിൽ നിങ്ങള്‍ക്ക് അറപ്പായിരിക്കേണ്ടുന്നവ ഇവ: അവയെ തിന്നരുത്; അവ അറപ്പാകുന്നു: കഴുകന്, ചെമ്പരുന്ത്, കടൽറാഞ്ചന്‍,
14
ഗൃദ്ധ്രം, അതതുവിധം പരുന്ത്,
15
അതതുവിധം കാക്ക,
16
ഒട്ടകപക്ഷി, പുള്ള്, കടൽകാക്ക, അതതുവിധം പ്രാപ്പിടിയന്‍,
17
നത്ത്, നീര്‍കാക്ക, കൂമന്,
18
മൂങ്ങ, വേഴാമ്പൽ, കുടുമ്മച്ചാത്തന്, പെരിഞ്ഞാറ,
19
അതതുവിധം കൊക്ക്, കുളക്കോഴി, നരിച്ചീര്‍ എന്നിവയും
20
ചിറകുള്ള ഇഴജാതിയിൽ നാലു കാൽകൊണ്ടു നടക്കുന്നവയൊക്കെയും നിങ്ങള്‍ക്ക് അറപ്പായിരിക്കേണം.
21
എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലു കാൽകൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിനു കാലിന്മേൽ തുട ഉള്ളവയെ നിങ്ങള്‍ക്കു തിന്നാം.
22
ഇവയിൽ അതതുവിധം വെട്ടുക്കിളി, അതതുവിധം വിട്ടിൽ, അതതുവിധം ചീവീട്, അതതുവിധം തുള്ളന്‍ എന്നിവയെ നിങ്ങള്‍ക്കു തിന്നാം.
23
ചിറകും നാലു കാലുമുള്ള ശേഷം ഇഴജാതിയൊക്കെയും നിങ്ങള്‍ക്ക് അറപ്പായിരിക്കേണം.
24
അവയാൽ നിങ്ങള്‍ അശുദ്ധരാകും: അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന് ആയിരിക്കേണം.
25
അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.
26
കുളമ്പു പിളര്‍ന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാതെയും അയവിറക്കാതെയും ഇരിക്കുന്ന സകല മൃഗവും നിങ്ങള്‍ക്ക് അശുദ്ധം; അവയെ തൊടുന്നവനെല്ലാം അശുദ്ധന് ആയിരിക്കേണം.
27
നാലു കാൽകൊണ്ടു നടക്കുന്ന സകല മൃഗങ്ങളിലും ഉള്ളംകാൽ പതിച്ചു നടക്കുന്നവയൊക്കെയും നിങ്ങള്‍ക്ക് അശുദ്ധം;
28
അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന് ആയിരിക്കേണം. അവയുടെ പിണം വഹിക്കുന്നവന് വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവ നിങ്ങള്‍ക്ക് അശുദ്ധം.
29
നിലത്ത് ഇഴയുന്ന ഇഴജാതിയിൽ നിങ്ങള്‍ക്ക് അശുദ്ധമായവ ഇവ:
30
പെരിച്ചാഴി, എലി, അതതുവിധം ഉടുമ്പ്, അളുങ്ക്, ഓന്ത്, പല്ലി, അരണ, തുരവന്‍.
31
എല്ലാ ഇഴജാതിയിലും വച്ച് ഇവ നിങ്ങള്‍ക്ക് അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം.
32
ചത്തശേഷം അവയിൽ ഒന്ന് ഏതിന്മേൽ എങ്കിലും വീണാൽ അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാക്കുശീലയോ വേലയ്ക്ക് ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തിൽ ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കേണം; പിന്നെ ശുദ്ധമാകും.
33
അവയിൽ യാതൊന്നെങ്കിലും ഒരു മണ്‍പാത്രത്തിനകത്തു വീണാൽ അതിനകത്തുള്ളതൊക്കെയും അശുദ്ധമാകും; നിങ്ങള്‍ അത് ഉടച്ചുകളയേണം.
34
തിന്നുന്ന വല്ല സാധനത്തിന്മേലും ആ വെള്ളം വീണാൽ അത് അശുദ്ധമാകും; കുടിക്കുന്ന വല്ല പാനീയവും ആ വക പാത്രത്തിൽ ഉണ്ടെങ്കിൽ അത് അശുദ്ധമാകും;
35
അവയിൽ ഒന്നിന്റെ പിണം വല്ലതിന്മേലും വീണാൽ അതൊക്കെയും അശുദ്ധമാകും: അടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അതു തകര്ത്തുകളയേണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങള്‍ക്ക് അശുദ്ധം ആയിരിക്കേണം.
36
എന്നാൽ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; പിണം തൊടുന്നവനോ അശുദ്ധനാകും.
37
വിതയ്ക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയിൽ ഒന്നിന്റെ പിണം വീണാലും അതു ശുദ്ധമായിരിക്കും.
38
എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചിട്ട് അവയിൽ ഒന്നിന്റെ പിണം അതിന്മേൽ വീണാൽ അത് അശുദ്ധം.
39
നിങ്ങള്‍ക്കു തിന്നാകുന്ന ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവന് സന്ധ്യവരെ അശുദ്ധന് ആയിരിക്കേണം.
40
അതിന്റെ പിണം തിന്നുന്നവന് വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അതിന്റെ പിണം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.
41
നിലത്ത് ഇഴയുന്ന ഇഴജാതിയെല്ലാം അറപ്പാകുന്നു; അതിനെ തിന്നരുത്.
42
ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലു കാൽകൊണ്ടു നടക്കുന്നതും അല്ലെങ്കിൽ അനേകം കാലുള്ളതായി നിലത്ത് ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങള്‍ തിന്നരുത്; അവ അറപ്പാകുന്നു.
43
യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെത്തന്നെ അറപ്പാക്കരുത്; അവയാൽ നിങ്ങള്‍ മലിനപ്പെടുമാറു നിങ്ങളെത്തന്നെ അശുദ്ധമാക്കുകയും അരുത്.
44
ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാൽ നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ച് വിശുദ്ധന്മാരായിരിക്കേണം; ഭൂമിയിൽ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെത്തന്നെ അശുദ്ധമാക്കരുത്.
45
ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിനു നിങ്ങളെ മിസ്രയീംദേശത്തു നിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.
46
ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും വകതിരിക്കേണ്ടതിന്
47
ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തിൽ ചലനം ചെയ്യുന്ന സകല ജന്തുക്കളെയും നിലത്ത് ഇഴയുന്ന ജന്തുക്കളെയുംപറ്റിയുള്ള പ്രമാണം ആകുന്നു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27