bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Leviticus 25
Leviticus 25
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 26 →
1
യഹോവ സീനായിപര്‍വതത്തിൽ വച്ചു മോശെയോട് അരുളിച്ചെയ്തത്:
2
നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഞാന്‍ നിങ്ങള്‍ക്കു തരുന്ന ദേശത്തു നിങ്ങള്‍ എത്തിയശേഷം ദേശം യഹോവയ്ക്കു ശബ്ബത്ത് ആചരിക്കേണം.
3
ആറു സംവത്സരം നിന്റെ നിലം വിതയ്ക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ച് അനുഭവം എടുക്കേണം.
4
ഏഴാം സംവത്സരത്തിലോ ദേശത്തിനു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതയ്ക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുത്.
5
നിന്റെ കൊയ്ത്തിന്റെ പടുവിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുത്; അതു ദേശത്തിന് ശബ്ബത്താണ്ട് ആകുന്നു.
6
ദേശത്തിന്റെ ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസനും ദാസിക്കും കൂലിക്കാരനും നിന്നോടുകൂടെ പാര്‍ക്കുന്ന പരദേശിക്കും
7
നിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിനും അതിന്റെ അനുഭവമൊക്കെയും ആഹാരമായിരിക്കേണം.
8
പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴു സംവത്സരം എണ്ണേണം; അങ്ങനെ ഏഴു ശബ്ബത്താണ്ടായ നാൽപ്പത്തൊമ്പതു സംവത്സരം കഴിയേണം.
9
അപ്പോള്‍ ഏഴാം മാസം പത്താം തീയതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തിൽ നിങ്ങള്‍ നിങ്ങളുടെ ദേശത്ത് എല്ലാടവും കാഹളം ധ്വനിപ്പിക്കേണം.
10
അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകല നിവാസികള്‍ക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങള്‍ക്കു യോബേൽസംവത്സരമായിരിക്കേണം: നിങ്ങള്‍ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തന് താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം.
11
അമ്പതാം സംവത്സരം നിങ്ങള്‍ക്കു യോബേൽസംവത്സരമായിരിക്കേണം; അതിൽ നിങ്ങള്‍ വിതയ്ക്കയോ പടുവിളവു കൊയ്കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുത്.
12
അതു യോബേൽസംവത്സരം ആകുന്നു; അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങള്‍ വയലിൽനിന്നുതന്നെ എടുത്തു തിന്നേണം.
13
ഇങ്ങനെയുള്ള യോബേൽസംവത്സരത്തിൽ നിങ്ങള്‍ താന്താന്റെ അവകാശത്തി ലേക്കു മടങ്ങിപ്പോകേണം.
14
കൂട്ടുകാരന് എന്തെങ്കിലും വില്ക്കയോ കൂട്ടുകാരനോട് എന്തെങ്കിലും വാങ്ങുകയോ ചെയ്താൽ നിങ്ങള്‍ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുത്.
15
യോബേൽസംവത്സരത്തിന്റെ പിമ്പുള്ള സംവത്സരങ്ങളുടെ സംഖ്യക്ക് ഒത്തവണ്ണം നിന്റെ കൂട്ടുകാരനോടു വാങ്ങേണം; അനുഭവമുള്ള സംവത്സരങ്ങളുടെ സംഖ്യക്ക് ഒത്തവണ്ണം അവന് നിനക്കു വില്ക്കേണം.
16
സംവത്സരങ്ങള്‍ ഏറിയിരുന്നാൽ വില ഉയര്‍ത്തേണം; സംവത്സരങ്ങള്‍ കുറഞ്ഞിരുന്നാൽ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യക്ക് ഒത്തവണ്ണം അവന് നിനക്കു വില്‍ക്കുന്നു.
17
ആകയാൽ നിങ്ങള്‍ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുത്; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
18
അതുകൊണ്ടു നിങ്ങള്‍ എന്റെ കല്പനകള് അനുസരിച്ച് എന്റെ വിധികള്‍ പ്രമാണിച്ച് ആചരിക്കേണം; എന്നാൽ നിങ്ങള്‍ ദേശത്തു നിര്‍ഭയം വസിക്കും.
19
ഭൂമി അതിന്റെ ഫലം തരും; നിങ്ങള്‍ തൃപ്തിയായി ഭക്ഷിച്ച് അതിൽ നിര്‍ഭയം വസിക്കും.
20
എന്നാൽ ഏഴാം സംവത്സരത്തിൽ ഞങ്ങള്‍ എന്തു ഭക്ഷിക്കും? ഞങ്ങള്‍ വിതയ്ക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങള്‍ പറയുന്നുവെങ്കിൽ
21
ഞാന്‍ ആറാം സംവത്സരത്തിൽ നിങ്ങള്‍ക്ക് എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും.
22
എട്ടാം സംവത്സരത്തിൽ നിങ്ങള്‍ വിതയ്ക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ട് ഉപജീവിക്കയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ട് ഉപജീവിച്ചുകൊള്ളേണം.
23
നിലം ജന്മം വില്‍ക്കരുത്; ദേശം എനിക്കുള്ളത് ആകുന്നു; നിങ്ങള്‍ എന്റെ അടുക്കൽ പരദേശികളും വന്നുപാര്‍ക്കുന്നവരും അത്രേ.
24
നിങ്ങളുടെ അവകാശമായ ദേശത്തൊക്കെയും നിലത്തിനു വീണ്ടെടുപ്പു സമ്മതിക്കേണം.
25
നിന്റെ സഹോദരന് ദരിദ്രനായിത്തീര്‍ന്നു തന്റെ അവകാശത്തിൽ ഏതാനും വിറ്റാൽ അവന്റെ അടുത്ത ചാര്ച്ചക്കാരന് വന്നു സഹോദരന് വിറ്റതു വീണ്ടുകൊള്ളേണം.
26
എന്നാൽ വീണ്ടുകൊള്ളുവാന്‍ അവനാരും ഇല്ലാതിരിക്കയും താന്‍തന്നെ വകയുള്ളവനായി വീണ്ടുകൊള്ളുവാന്‍ പ്രാപ്തനാകയും ചെയ്താൽ
27
അവന് അതു വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളത് അതു വാങ്ങിയിരുന്ന ആള്‍ക്കു മടക്കിക്കൊടുത്തു തന്റെ അവകാശത്തിലേക്കു മടങ്ങിവരേണം.
28
എന്നാൽ മടക്കിക്കൊടുപ്പാന്‍ അവനു പ്രാപ്തിയില്ല എങ്കിൽ വിറ്റുപോയതു യോബേൽസംവത്സരംവരെ വാങ്ങിയവന്റെ കൈയിൽ ഇരിക്കേണം; യോബേൽസംവത്സരത്തിൽ അത് ഒഴിഞ്ഞുകൊടുക്കയും അവന് തന്റെ അവകാശത്തിലേക്കു മടങ്ങിവരികയും വേണം.
29
ഒരുത്തന് മതിലുള്ള പട്ടണത്തിൽ ഒരു വീടു വിറ്റാൽ വിറ്റശേഷം ഒരു സംവത്സരത്തിനകം അവന് അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാന്‍ ഒരു സംവത്സരത്തെ അവധി ഉണ്ട്.
30
ഒരു സംവത്സരം മുഴുവനും തികയുവോളം വീണ്ടുകൊണ്ടില്ലങ്കിൽ മതിലുള്ള പട്ടണത്തിലെ വീട്, വാങ്ങിയവനു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കേണം; യോബേൽസംവത്സരത്തിൽ അത് ഒഴിഞ്ഞുകൊടുക്കേണ്ടാ.
31
മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകളോ ദേശത്തുള്ള നിലത്തിനു സമമായി വിചാരിക്കേണം; അവയ്ക്കു വീണ്ടെടുപ്പ് ഉണ്ട്; യോബേൽസംവത്സരത്തിൽ അവയെ ഒഴിഞ്ഞുകൊടുക്കേണം.
32
എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യര്‍ക്ക് എപ്പോഴെങ്കിലും വീണ്ടുകൊള്ളാം.
33
ലേവ്യരിൽ ഒരുത്തന് വീണ്ടുകൊള്ളുന്നു എങ്കിൽ വിറ്റുപോയ വീടും അവന്റെ അവകാശമായ പട്ടണവും യോബേൽ സംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകള്‍ യിസ്രായേൽമക്കളുടെ ഇടയിൽ അവര്‍ക്കുള്ള അവകാശമല്ലോ.
34
എന്നാൽ അവരുടെ പട്ടണങ്ങളോടു ചേര്‍ന്നിരിക്കുന്ന പുല്പുറമായ ഭൂമി വില്‍ക്കരുത്; അത് അവര്‍ക്കു ശാശ്വതാവകാശം ആകുന്നു.
35
നിന്റെ സഹോദരന് ദരിദ്രനായിത്തീര്‍ന്നു നിന്റെ അടുക്കൽവച്ചു ക്ഷയിച്ചുപോയാൽ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവന് നിന്റെ അടുക്കൽ പാര്‍ക്കേണം.
36
അവനോടു പലിശയും ലാഭവും വാങ്ങരുത്; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരന് നിന്റെ അടുക്കൽ പാര്‍ക്കേണം.
37
നിന്റെ പണം പലിശയ്ക്കു കൊടുക്കരുത്; നിന്റെ ആഹാരം അവനു ലാഭത്തിനായി കൊടുക്കയും അരുത്.
38
ഞാന്‍ നിങ്ങള്‍ക്കു കനാന്‍ദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
39
നിന്റെ സഹോദരന് ദരിദ്രനായിത്തീര്‍ന്നു തന്നെത്താന്‍ നിനക്കു വിറ്റാൽ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത്.
40
കൂലിക്കാരന് എന്നപോലെയും വന്നുപാര്‍ക്കുന്നവന്‍ എന്നപോലെയും അവന് നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം.
41
പിന്നെ അവന് തന്റെ മക്കളുമായി നിന്നെ വിട്ടു തന്റെ കുടുംബത്തിലേക്ക് മടങ്ങിപ്പോകേണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്ക് അവന് മടങ്ങിപ്പോകേണം.
42
അവര്‍ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്റെ ദാസന്മാര് ആകകൊണ്ട് അവരെ അടിമകളായി വില്‍ക്കരുത്.
43
അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടേണം.
44
നിന്റെ അടിയാരും അടിയാട്ടികളും നിങ്ങള്‍ക്കു ചുറ്റുമുള്ള ജാതികളിൽനിന്ന് ആയിരിക്കേണം; അവരിൽനിന്ന് അടിയാരെയും അടിയാട്ടികളെയും കൊള്ളേണം.
45
അവ്വണ്ണം നിങ്ങളുടെ ഇടയിൽ വന്നുപാര്‍ക്കുന്ന അന്യജാതിക്കാരുടെ മക്കളിൽ നിന്നും അവര്‍ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടുകൂടെ ഇരിക്കുന്നവരുമായ അവരുടെ കുടുംബങ്ങളിൽനിന്നും നിങ്ങള്‍ വാങ്ങേണം; അവര്‍ നിങ്ങള്‍ക്ക് അവകാശമായിരിക്കേണം;
46
നിങ്ങളുടെശേഷം നിങ്ങളുടെ മക്കള്‍ക്കും അവകാശമായിരിക്കേണ്ടതിനു നിങ്ങള്‍ അവരെ അവകാശമാക്കിക്കൊള്ളേണം; അവര്‍ എന്നും നിങ്ങള്‍ക്ക് അടിമകളായിരിക്കേണം; യിസ്രായേൽമക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങള്‍ കാഠിന്യം പ്രവര്‍ത്തിക്കരുത്.
47
നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരന് ദരിദ്രനായിത്തീര്‍ന്നു തന്നെത്താന്‍ അന്യനോ പരദേശിക്കോ അന്യന്റെ സന്തതിക്കോ വില്ക്കയും ചെയ്താൽ
48
അവന് തന്നെത്താന്‍ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ സഹോദരന്മാരിൽ ഒരുത്തന് അവനെ വീണ്ടെടുക്കാം.
49
അവന്റെ പിതൃവ്യനോ പിതൃവ്യന്റെ പുത്രനോ അവനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാര്‍ച്ചക്കാരിൽ ഒരുത്തന് അവനെ വീണ്ടെടുക്കാം; അവനു പ്രാപ്തിയുണ്ടെങ്കിൽ തന്നെത്താന്‍ വീണ്ടെടുക്കാം.
50
അവന് തന്നെ വിറ്റ സംവത്സരംമുതൽ യോബേൽസംവത്സരംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കേണം; അവന്റെ വില സംവത്സരസംഖ്യക്ക് ഒത്തവണ്ണം ആയിരിക്കേണം; അവന് ഒരു കൂലിക്കാരന്റെ കാലത്തിന് ഒത്തവണ്ണം അവന്റെ അടുക്കൽ പാര്‍ക്കേണം.
51
സംവത്സരം ഏറെയുണ്ടെങ്കിൽ അതിനു തക്കവണ്ണം അവന് തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കേണം.
52
യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെമാത്രം എങ്കിൽ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങള്‍ക്ക് ഒത്തവണ്ണം തന്റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം.
53
അവന് ആണ്ടോടാണ്ട് കൂലിക്കാരന് എന്നപോലെ അവന്റെ അടുക്കൽ ഇരിക്കേണം; നീ കാണ്‍കെ അവന് അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുത്.
54
ഇങ്ങനെ അവന് വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അവനും അവനോടുകൂടെ അവന്റെ മക്കളും യോബേൽസംവത്സരത്തിൽ പുറപ്പെട്ടു പോകേണം.
55
യിസ്രായേൽമക്കള്‍ എനിക്കു ദാസന്മാര് ആകുന്നു; അവര്‍ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്റെ ദാസന്മാര്; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 26 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27