bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Leviticus 20
Leviticus 20
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 21 →
1
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2
നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: യിസ്രാ യേൽമക്കളിലോ യിസ്രായേലിൽ വന്നു പാര്‍ക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലേക്കിനു കൊടുത്താൽ അവന് മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലറിയേണം.
3
അവന് തന്റെ സന്തതിയെ മോലേക്കിനു കൊടുത്തതിനാൽ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ട് ഞാന്‍ അവന്റെ നേരേ ദൃഷ്ടിവച്ച് അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
4
അവന് തന്റെ സന്തതിയെ മോലേക്കിനു കൊടുക്കുമ്പോള്‍ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടച്ചു കളഞ്ഞാൽ
5
ഞാന്‍ അവനും കുടുംബത്തിനും നേരേ ദൃഷ്ടിവച്ച് അവനെയും അവന്റെ പിന്നാലെ മോലേക്കിനോടു പരസംഗം ചെയ്വാന് പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും.
6
വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്വാന് പോകുന്നവന്റെ നേരേയും ഞാന്‍ ദൃഷ്ടിവച്ച് അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
7
ആകയാൽ നിങ്ങള്‍ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിന്‍; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
8
എന്റെ ചട്ടങ്ങള്‍ പ്രമാണിച്ച് ആചരിപ്പിന്‍; ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
9
അപ്പനെയോ അമ്മയെയോ ശപിക്കുന്നവന് മരണശിക്ഷ അനുഭവിക്കേണം; അവന് അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെമേൽ ഇരിക്കും.
10
ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ, മരണശിക്ഷ അനുഭവിക്കേണം.
11
അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവന് അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
12
ഒരുത്തന് മരുമകളോടുകൂടെ ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവര്‍ നികൃഷ്ടകര്‍മം ചെയ്തു; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
13
സ്ത്രീയോടുകൂടെ ശയിക്കുന്നതുപോലെ ഒരുത്തന് പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ലേച്ഛത ചെയ്തു; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
14
ഒരു പുരുഷന് ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാൽ അത് ദുഷ്കര്‍മം; നിങ്ങളുടെ ഇടയിൽ ദുഷ്കര്‍മം ഇല്ലാതിരിക്കേണ്ടതിന് അവനെയും അവരെയും തീയിൽ ഇട്ടു ചുട്ടുകളയേണം.
15
ഒരു പുരുഷന് മൃഗത്തോടുകൂടെ ശയിച്ചാൽ അവന് മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം.
16
ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേര്‍ന്നു ശയിച്ചാൽ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
17
ഒരു പുരുഷന് തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ച് അവളുടെ നഗ്നത കാണുകയും അവള് അവന്റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പിൽവച്ചുതന്നെ സംഹരിച്ചുകളയേണം; അവന് സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവന് തന്റെ കുറ്റം വഹിക്കും.
18
ഒരു പുരുഷന് ഋതുവായ സ്ത്രീയോടു കൂടെ ശയിച്ച് അവളുടെ നഗ്നത അനാവൃതമാക്കിയാൽ അവന് അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം.
19
നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുത്; അങ്ങനെത്തവന്‍ തന്റെ അടുത്ത ചാര്‍ച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവര്‍ തങ്ങളുടെ കുറ്റം വഹിക്കും.
20
ഒരു പുരുഷന് ഇളയപ്പന്റെ ഭാര്യയോടുകൂടെ ശയിച്ചാൽ അവന് ഇളയപ്പന്റെ നഗ്നത അനാവൃതമാക്കി; അവര്‍ തങ്ങളുടെ പാപം വഹിക്കും; അവര്‍ സന്തതിയില്ലാത്തവരായി മരിക്കേണം.
21
ഒരുത്തന് സഹോദരന്റെ ഭാര്യയെ പരിഗ്രഹിച്ചാൽ അതു മാലിന്യം; അവന് സഹോദരന്റെ നഗ്നത അനാവൃതമാക്കി; അവര്‍ സന്തതി ഇല്ലാത്തവര്‍ ആയിരിക്കേണം.
22
ആകയാൽ നിങ്ങള്‍ കുടിയിരിക്കേണ്ടതിന് ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛര്‍ദിച്ചുകളയാതിരിപ്പാന്‍ എന്റെ എല്ലാ ചട്ടങ്ങളും സകല വിധികളും പ്രമാണിച്ച് ആചരിക്കേണം.
23
ഞാന്‍ നിങ്ങളുടെ മുമ്പിൽനിന്നും നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുത്; ഈ കാര്യങ്ങളെയൊക്കെയും ചെയ്തതുകൊണ്ട് അവര്‍ എനിക്ക് അറപ്പായിത്തീര്‍ന്നു.
24
നിങ്ങള്‍ അവരുടെ ദേശത്തെ കൈവശമാക്കും എന്നു ഞാന്‍ നിങ്ങളോടു കല്പിച്ചുവല്ലോ; പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങള്‍ കൈവശമാക്കേണ്ടതിനു ഞാന്‍ അതിനെ നിങ്ങള്‍ക്കു തരും; ഞാന്‍ നിങ്ങളെ ജാതികളിൽനിന്നു വേര്‍തിരിച്ചവനായി നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;
25
ആകയാൽ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങള്‍ വ്യത്യാസം വയ്ക്കേണം; ഞാന്‍ നിങ്ങള്‍ക്ക് അശുദ്ധമെന്നു വേര്‍തിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്ത് ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നെ അറപ്പാക്കരുത്.
26
നിങ്ങള്‍ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാന്‍ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങള്‍ എനിക്കുള്ളവരായിരിക്കേണ്ടതിനു ഞാന്‍ നിങ്ങളെ ജാതികളിൽനിന്നു വേര്‍തിരിച്ചിരിക്കുന്നു.
27
വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷന് ആകട്ടെ സ്ത്രീ ആകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27