bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Micah 2
Micah 2
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 3 →
1
കിടക്കമേൽ നീതികേടു നിരൂപിച്ചു തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അയ്യോ കഷ്ടം! അവര്‍ക്കു പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോള്‍ തന്നെ അവര്‍ അതു നടത്തുന്നു.
2
അവര്‍ വയലുകളെ മോഹിച്ചു പിടിച്ചു പറിക്കുന്നു; അവര്‍ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവര്‍ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു.
3
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ വംശത്തിന്റെ നേരേ അനര്‍ഥം നിരൂപിക്കുന്നു; അതിൽനിന്നു നിങ്ങള്‍ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കയില്ല, നിവിര്‍ന്നു നടക്കയുമില്ല; ഇതു ദുഷ്കാലമല്ലോ.
4
അന്നാളിൽ നിങ്ങളെക്കുറിച്ച് ഒരു പരിഹാസവാക്യം ചൊല്ലുകയും ഒരു വിലാപം വിലപിക്കയും ചെയ്തു: കഥ കഴിഞ്ഞു; നമുക്കു പൂര്‍ണസംഹാരം ഭവിച്ചിരിക്കുന്നു; അവന് എന്റെ ജനത്തിന്റെ ഓഹരി മാറ്റിക്കളഞ്ഞു; അവന് അത് എന്റെ പക്കൽനിന്ന് എങ്ങനെ നീക്കിക്കളയുന്നു; വിശ്വാസത്യാഗികള്‍ക്ക് അവന് നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു എന്നു പറയും;
5
അതുകൊണ്ടു യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിപ്പാന്‍ നിനക്ക് ആരും ഉണ്ടാകയില്ല.
6
പ്രസംഗിക്കരുതെന്ന് അവര്‍ പ്രസംഗിക്കുന്നു; ഇവയെക്കുറിച്ച് അവര്‍ പ്രസംഗിക്കേണ്ടതല്ല; അവരുടെ ആക്ഷേപങ്ങള്‍ ഒരിക്കലും തീരുകയില്ല.
7
യാക്കോബുഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുന്‍കോപിയോ? അങ്ങനെയോ അവന്റെ പ്രവൃത്തികള്‍? നേരായി നടക്കുന്നവന് എന്റെ വചനങ്ങള്‍ ഗുണകരമല്ലയോ?
8
മുമ്പേതന്നെ എന്റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; യുദ്ധവിമുഖന്മാരായി നിര്‍ഭയന്മാരായി കടന്നുപോകുന്നവരുടെ വസ്ത്രത്തിന്മേൽനിന്നു നിങ്ങള്‍ പുതപ്പു വലിച്ചെടുക്കുന്നു.
9
നിങ്ങള്‍ എന്റെ ജനത്തിന്റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളിൽനിന്ന് ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോടു നിങ്ങള്‍ എന്റെ മഹത്ത്വം സദാകാലത്തേക്കും അപഹരിച്ചു കളയുന്നു.
10
പുറപ്പെട്ടു പോകുവിന്‍; നാശത്തിന്, കഠിനനാശത്തിനു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇതു നിങ്ങള്‍ക്കു വിശ്രാമസ്ഥലമല്ല.
11
ഒരുത്തന് കാറ്റിനെയും വ്യാജത്തെയും പിന്‍ചെന്നു: ഞാന്‍ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോടു പ്രസംഗിക്കും എന്നിങ്ങനെയുള്ള വ്യാജം പറഞ്ഞാൽ അവന് ഈ ജനത്തിന് ഒരു പ്രസംഗിയായിരിക്കും.
12
യാക്കോബേ, ഞാന്‍ നിനക്കുള്ളവരെ ഒക്കെയും ചേര്‍ത്തുകൊള്ളും; യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാന്‍ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചൽപ്പുറത്തെ ആട്ടിന്‍കൂട്ടത്തെപ്പോലെ ഞാന്‍ അവരെ ഒരുമിച്ചുകൂട്ടും; ആള്‍പ്പെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും.
13
തകര്‍ക്കുന്നവന്‍ അവര്‍ക്കു മുമ്പായി പുറപ്പെടുന്നു; അവര്‍ തകര്‍ത്തു ഗോപുരത്തിൽക്കൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവ് അവര്‍ക്കു മുമ്പായും യഹോവ അവരുടെ തലയ്ക്കലും നടക്കും.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 3 →
All chapters:
1
2
3
4
5
6
7