bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Micah 3
Micah 3
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 4 →
1
എന്നാൽ ഞാന്‍ പറഞ്ഞത്: യാക്കോബിന്റെ തലവന്മാരും യിസ്രായേൽഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, കേള്‍പ്പിന്‍! ന്യായം അറിയുന്നതു നിങ്ങള്‍ക്കു വിഹിതമല്ലയോ?
2
നിങ്ങള്‍ നന്മയെ ദ്വേഷിച്ചു തിന്മയെ ഇച്ഛിക്കുന്നു; നിങ്ങള്‍ ത്വക്ക് അവരുടെമേൽനിന്നും മാംസം അവരുടെ അസ്ഥികളിൽനിന്നും പറിച്ചുകളയുന്നു.
3
നിങ്ങള്‍ എന്റെ ജനത്തിന്റെ മാംസം തിന്ന് അവരുടെ ത്വക്ക് അവരുടെ മേൽനിന്ന് ഉരിച്ചുകളയുന്നു; നിങ്ങള്‍ അവരുടെ അസ്ഥികളെ ഒടിച്ചു കലത്തിൽ ഇടുവാന്‍ എന്നപോലെയും കുട്ടകത്തിനകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു.
4
അന്ന് അവര്‍ യഹോവയോടു നിലവിളിക്കും; എന്നാൽ അവന് അവര്‍ക്ക് ഉത്തരം അരുളുകയില്ല; അവര്‍ ദുഷ്പ്രവൃത്തികളെ ചെയ്തതിനൊത്തവണ്ണം അവന് ആ കാലത്തു തന്റെ മുഖം അവര്‍ക്കു മറയ്ക്കും.
5
എന്റെ ജനത്തെ തെറ്റിച്ചുകളകയും പല്ലിനു കടിപ്പാന്‍ വല്ലതും ഉണ്ടെങ്കിൽ സമാധാനം പ്രസംഗിക്കയും അവരുടെ വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവന്റെ നേരേ വിശുദ്ധയുദ്ധം ഘോഷിക്കയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
6
അതുകൊണ്ടു നിങ്ങള്‍ക്കു ദര്‍ശനമില്ലാത്ത രാത്രിയും ലക്ഷണം പറവാന്‍ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാര്ക്കു സൂര്യന് അസ്തമിക്കയും പകൽ ഇരുണ്ടുപോകയും ചെയ്യും.
7
അപ്പോള്‍ ദര്ശകന്മാര് ലജ്ജിക്കും; ലക്ഷണം പറയുന്നവര്‍ നാണിക്കും; ദൈവത്തിന്റെ ഉത്തരം ഇല്ലായ്കകൊണ്ട് അവര്‍ ഒക്കെയും വായ് പൊത്തും.
8
എങ്കിലും ഞാന്‍ യാക്കോബിനോട് അവന്റെ അതിക്രമവും യിസ്രായേലിനോട് അവന്റെ പാപവും പ്രസ്താവിക്കേണ്ടതിനു യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവും കൊണ്ടു നിറഞ്ഞിരിക്കുന്നു.
9
ന്യായം വെറുക്കയും ചൊവ്വുള്ളതൊക്കെയും വളച്ചുകളകയും ചെയ്യുന്ന യാക്കോബുഗൃഹത്തിന്റെ തലവന്മാരും യിസ്രായേൽഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, ഇതു കേള്‍പ്പിന്‍.
10
അവര്‍ സീയോനെ രക്തപാതകംകൊണ്ടും യെരൂശലേമിനെ ദ്രോഹംകൊണ്ടും പണിയുന്നു.
11
അതിലെ തലവന്മാര് സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാര് കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാര് പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവര്‍ യഹോവയെ ചാരി: യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? അനര്‍ഥം നമുക്കു വരികയില്ല എന്നു പറയുന്നു.
12
അതുകൊണ്ടു നിങ്ങളുടെ നിമിത്തം സീയോനെ വയൽപോലെ ഉഴും; യെരൂശലേം കല്ക്കുന്നുകളും ആലയത്തിന്റെ പര്‍വതം കാട്ടിലെ മേടുകള്‍പോലെയും ആയിത്തീരും.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 4 →
All chapters:
1
2
3
4
5
6
7