bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Micah 5
Micah 5
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 6 →
1
ഇപ്പോള്‍ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവന് നമ്മുടെ നേരേ വാടകോരുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവര്‍ വടികൊണ്ടു ചെകിട്ടത്ത് അടിക്കുന്നു.
2
നീയോ, ബേത്ലഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കേണ്ടുന്നവന്‍ എനിക്കു നിന്നിൽനിന്ന് ഉദ്ഭവിച്ചു വരും; അവന്റെ ഉദ്ഭവം പണ്ടേ ഉള്ളതും പുരാതനമായതും തന്നെ.
3
അതുകൊണ്ടു പ്രസവിക്കാനുള്ളവള്‍ പ്രസവിക്കുവോളം അവന് അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവര്‍ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും.
4
എന്നാൽ അവന് നിന്നു യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടെ മേയിക്കും; അവര്‍ നിര്‍ഭയം വസിക്കും; അവന് അന്നു ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.
5
അവന് സമാധാനമാകും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അരമനകളിൽ ചവിട്ടുമ്പോള്‍ നാം അവരുടെ നേരേ ഏഴ് ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും നിര്‍ത്തും.
6
അവര്‍ അശ്ശൂര്‍ദേശത്തെയും അതിന്റെ പ്രവേശനങ്ങളിൽ വച്ച് നിമ്രോദ്‍ദേശത്തെയും വാള്‍കൊണ്ടു പാഴാക്കും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളിൽ ചവിട്ടുമ്പോള്‍ അവന് നമ്മെ അവരുടെ കൈയിൽ നിന്നു വിടുവിക്കും.
7
യാക്കോബിൽ ശേഷിപ്പുള്ളവര്‍ പലജാതികളുടെയും ഇടയിൽ യഹോവയിങ്കൽനിന്നുള്ള മഞ്ഞുപോലെയും മനുഷ്യനായി താമസിക്കയോ മനുഷ്യപുത്രന്മാര്‍ക്കായി കാത്തിരിക്കയോ ചെയ്യാതെ പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും.
8
യാക്കോബിൽ ശേഷിപ്പുള്ളവര്‍ ജാതികളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നെ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിന്‍കൂട്ടങ്ങളിൽ ഒരു ബാലസിംഹം പോലെയും ആകും; അത് അകത്തുകടന്നാൽ ചവിട്ടി കടിച്ചു കീറിക്കളയും; വിടുവിപ്പാന്‍ ആരും ഉണ്ടാകയില്ല.
9
നിന്റെ കൈ നിന്റെ വൈരികള്‍ക്കു മീതെ ഉയര്‍ന്നിരിക്കും; നിന്റെ സകല ശത്രുക്കളും ഛേദിക്കപ്പെടും.
10
അന്നാളിൽ ഞാന്‍ നിന്റെ കുതിരകളെ നിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും നിന്റെ രഥങ്ങളെ നശിപ്പിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാട്.
11
ഞാന്‍ നിന്റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കയും നിന്റെ കോട്ടകളെയൊക്കെയും ഇടിച്ചുകളകയും ചെയ്യും.
12
ഞാന്‍ ക്ഷുദ്രപ്രയോഗങ്ങളെ നിന്റെ കൈയിൽനിന്നു ഛേദിച്ചുകളയും; ശകുനവാദികള്‍ നിനക്ക് ഇനി ഉണ്ടാകയുമില്ല.
13
ഞാന്‍ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും നിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും; നീ ഇനി നിന്റെ കൈപ്പണിയെ നമസ്കരിക്കയുമില്ല.
14
ഞാന്‍ നിന്റെ അശേരാപ്രതിഷ്ഠകളെ നിന്റെ നടുവിൽനിന്നു പറിച്ചുകളകയും നിന്റെ പട്ടണങ്ങളെ നശിപ്പിക്കയും ചെയ്യും.
15
ഞാന്‍ ജാതികളോട് അവര്‍ കേട്ടിട്ടില്ലാത്തവണ്ണം കോപത്തോടും ക്രോധത്തോടുംകൂടെ പ്രതികാരം ചെയ്യും.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 6 →
All chapters:
1
2
3
4
5
6
7