bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Nahum 1
Nahum 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
1
നീനെവേയെക്കുറിച്ചുള്ള പ്രവാചകം; എല്ക്കോശ്യനായ നഹൂമിന്റെ ദര്‍ശനപുസ്തകം.
2
ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനുമാകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും ക്രോധപൂര്‍ണനുമാകുന്നു; യഹോവ തന്റെ വൈരികളോടു പ്രതികാരം ചെയ്കയും തന്റെ ശത്രുക്കള്‍ക്കായി കോപം സംഗ്രഹിക്കയും ചെയ്യുന്നു.
3
യഹോവ ദീര്‍ഘക്ഷമയും മഹാശക്തിയുമുള്ളവന്; അവന് ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ട്; മേഘം അവന്റെ കാല്‍ക്കീഴിലെ പൊടിയാകുന്നു.
4
അവന് സമുദ്രത്തെ ഭര്‍ത്സിച്ചു വറ്റിക്കയും സകല നദികളെയും വരട്ടിക്കളകയും ചെയ്യുന്നു; ബാശാനും കര്‍മ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു.
5
അവന്റെ മുമ്പിൽ പര്‍വതങ്ങള്‍ കുലുങ്ങുന്നു; കുന്നുകള്‍ ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയിൽ ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകല നിവാസികളും തന്നെ.
6
അവന്റെ ക്രോധത്തിന്‍മുമ്പിൽ ആര് നില്ക്കും? അവന്റെ ഉഗ്രകോപത്തിങ്കൽ ആര് നിവിര്‍ന്നു നില്ക്കും? അവന്റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകള്‍ അവനാൽ പിളര്‍ന്നുപോകുന്നു.
7
യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവന് അറിയുന്നു.
8
എന്നാൽ കവിഞ്ഞൊഴുകുന്നൊരു പ്രവാഹംകൊണ്ട് അവന് അതിന്റെ സ്ഥലത്തിനു മുടിവു വരുത്തും; തന്റെ ശത്രുക്കളെ അവന് അന്ധകാരത്തിൽ പിന്തുടരുന്നു.
9
നിങ്ങള്‍ യഹോവയ്ക്കു വിരോധമായി നിരൂപിക്കുന്നതെന്ത്? അവന് മുടിവു വരുത്തും; കഷ്ടത രണ്ടു പ്രാവശ്യം പൊങ്ങിവരികയില്ല.
10
അവര്‍ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും അവര്‍ മുഴുവനും ഉണങ്ങിയ താളടിപോലെ തീക്ക് ഇരയായിത്തീരും.
11
യഹോവയ്ക്ക് വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവന് നിന്നിൽനിന്ന് പുറപ്പെട്ടിരിക്കുന്നു.
12
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവര്‍ പൂര്ണശക്തന്മാരും അവ്വണ്ണം തന്നെ അനേകരും ആയിരുന്നാലും അവര്‍ അങ്ങനെതന്നെ ഛേദിക്കപ്പെടുകയും അവന് കഴിഞ്ഞുപോകയും ചെയ്യും. ഞാന്‍ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല.
13
ഇപ്പോഴോ ഞാന്‍ അവന്റെ നുകം നിന്റെമേൽനിന്ന് ഒടിച്ചുകളകയും നിന്റെ ബന്ധനങ്ങള്‍ അറുത്തുകളകയും ചെയ്യും.
14
എന്നാൽ യഹോവ നിന്നെക്കുറിച്ച്: നിന്റെ പേരുള്ള സന്തതി ഇനി ഒട്ട് ഉണ്ടാകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാര്‍ത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽനിന്നു ഞാന്‍ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കയാൽ ഞാന്‍ നിന്റെ ശവക്കുഴി കുഴിക്കും എന്നു കല്പിച്ചിരിക്കുന്നു.
15
ഇതാ, പര്വതങ്ങളിന്മേൽ സുവാര്‍ത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദായേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേര്‍ച്ചകളെ കഴിക്ക; നിസ്സാരന് ഇനി നിന്നിൽക്കൂടി കടക്കയില്ല; അവന് അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
All chapters:
1
2
3
Recommended Reading
Commentary
Nahum Commentaries
→
Devotional
Nahum Devotional Guide
→
Get This Bible
OV-BSI Study Bible
→