bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Nahum 3
Nahum 3
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
1
രക്തപാതകങ്ങളുടെ പട്ടണത്തിന് അയ്യോ കഷ്ടം! അതു മുഴുവനും വ്യാജവും അപഹാരവും നിറഞ്ഞിരിക്കുന്നു; കവര്‍ച്ച വിട്ടുപോകുന്നതുമില്ല.
2
ചമ്മട്ടിയുടെ ഒച്ച; ചക്രങ്ങള്‍ കിരുകിരുക്കുന്ന ശബ്ദം; പായുന്ന കുതിരകള്‍; ഓടുന്ന രഥങ്ങള്‍!
3
കുതിരകയറുന്ന കുതിരച്ചേവകര്; ജ്വലിക്കുന്ന വാള്; മിന്നുന്ന കുന്തം; അനേക നിഹതന്മാര്; അനവധി ശവങ്ങള്; പിണങ്ങള്ക്കു കണക്കില്ല; അവര്‍ പിണങ്ങള് തടഞ്ഞു വീഴുന്നു.
4
പരസംഗംകൊണ്ടു ജാതികളെയും ക്ഷുദ്രപ്രയോഗംകൊണ്ടു വംശങ്ങളെയും വില്ക്കുന്നവളായി ക്ഷുദ്രനൈപുണ്യവും സൗന്ദര്യവുമുള്ള വേശ്യയുടെ പരസംഗബഹുത്വം നിമിത്തം തന്നെ ഇങ്ങനെ ഭവിച്ചത്.
5
ഞാന്‍ നിന്റെ നേരേ വരും, ഞാന്‍ നിന്റെ വസ്ത്രാഗ്രങ്ങളെ നിന്റെ മുഖംവരെ പൊക്കി ജാതികളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ നാണിടവും കാണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
6
ഞാന്‍ അമേധ്യം നിന്റെമേൽ എറിഞ്ഞ് നിന്നെ കുത്സിതയും നിന്ദാവിഷയവുമാക്കും.
7
അങ്ങനെ നിന്നെ കാണുന്ന ഏവരും നിന്നെ വിട്ട് ഓടി: നീനെവേ ശൂന്യമായിക്കിടക്കുന്നു; ആര് അവളോടു സഹതാപം കാണിക്കും; ഞാന്‍ എവിടെനിന്നു നിനക്ക് ആശ്വാസകന്മാരെ അന്വേഷിക്കേണ്ടൂ എന്നു പറയും.
8
നദികളുടെ ഇടയിൽ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം വാടയും സമുദ്രം മതിലും ആയിരിക്കുന്നതുമായ നോ-അമ്മോനെക്കാള് നീ ഉത്തമ ആകുന്നുവോ?
9
കൂശും മിസ്രയീമും അവളുടെ ബലമായിരുന്നു; അതു സീമയില്ലാത്തതായിരുന്നു; പൂത്യരും ലൂബ്യരും നിന്റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
10
എന്നിട്ടും അവള് ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവളുടെ പൈതങ്ങളെ അവര്‍ സകല വീഥികളുടെയും തലയ്ക്കൽവച്ചു തകര്‍ത്തുകളഞ്ഞു; അവളുടെ മാന്യന്മാര്ക്ക് അവര്‍ ചീട്ടിട്ടു, അവളുടെ സകല മഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു.
11
അങ്ങനെ നീയും ലഹരിപിടിച്ചു ബോധംകെട്ടു വീഴും; നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും.
12
നിന്റെ കോട്ടകളൊക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങള്‍പോലെയാകും; കുലുക്കിയാൽ അവ തിന്നുന്നവന്റെ വായിൽത്തന്നെ വീഴും.
13
നിന്റെ ജനം നിന്റെ നടുവിൽ പെണ്ണുങ്ങള് ആകുന്നു; നിന്റെ ദേശത്തിന്റെ വാതിലുകള്‍ നിന്റെ ശത്രുക്കള്‍ക്കു വിസ്താരമായി തുറന്നുകിടക്കുന്നു; നിന്റെ ഓടാമ്പലുകള്‍ തീക്ക് ഇരയായിത്തീര്‍ന്നിരിക്കുന്നു.
14
നിരോധത്തിനു വേണ്ടി വെള്ളം കോരിക്കൊള്‍ക; നിന്റെ കൊത്തളങ്ങളെ ഉറപ്പിക്ക; ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക;
15
ഇഷ്ടകയച്ചു പിടിക്ക! അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും; വാള് നിന്നെ ഛേദിച്ചു വിട്ടിൽ എന്നപോലെ നിന്നെ തിന്നുകളയും; വിട്ടിൽ എന്നപോലെ നിന്നെത്തന്നെ പെരുക്കുക; വെട്ടുക്കിളി എന്നപോലെ നിന്നെത്തന്നെ പെരുക്കുക.
16
നിന്റെ വര്ത്തകന്മാരെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാള്‍ വര്ധിപ്പിച്ചുവല്ലോ; വിട്ടിൽ പടം കഴിച്ചു പറന്നുപോകുന്നു.
17
നിന്റെ പ്രഭുക്കന്മാര് വെട്ടുക്കിളികള്‍പോലെയും നിന്റെ സേനാധിപതിമാര് ശീതമുള്ള ദിവസത്തിൽ മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽക്കൂട്ടംപോലെയും ആകുന്നു; സൂര്യന് ഉദിക്കുമ്പോള്‍ അവ പറന്നുപോകുന്നു; അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല.
18
അശ്ശൂര്‍രാജാവേ, നിന്റെ ഇടയന്മാര് ഉറങ്ങുന്നു; നിന്റെ കുലീനന്മാര്‍ വിശ്രമിച്ചു കിടക്കുന്നു; നിന്റെ ജനം പര്‍വതങ്ങളിൽ ചിതറിയിരിക്കുന്നു; അവരെ കൂട്ടിച്ചേര്‍പ്പാന്‍ ആരുമില്ല.
19
നിന്റെ കേടിന് ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വര്‍ത്തമാനം കേള്‍ക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നത്?
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
All chapters:
1
2
3