bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Nahum 2
Nahum 2
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
1
സംഹാരകന്‍ നിനക്കെതിരേ കയറി വരുന്നു; കോട്ട കാത്തുകൊള്‍ക; വഴി സൂക്ഷിച്ചുനോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്ക.
2
യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാര്‍ അവരോടു പിടിച്ചുപറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചുകളഞ്ഞുവല്ലോ.
3
അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികള്‍ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ സന്നാഹദിവസത്തിൽ രഥങ്ങള്‍ ഉരുക്കലകുകളാൽ ജ്വലിക്കുന്നു; കുന്തങ്ങള്‍ ഓങ്ങിയിരിക്കുന്നു.
4
രഥങ്ങള്‍ തെരുക്കളിൽ ചടുചട ചാടുന്നു; വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നൽപോലെ ഓടുന്നു.
5
അവന് തന്റെ കുലീനന്മാരെ ഓര്‍ക്കുന്നു; അവര്‍ നടക്കയിൽ ഇടറിപ്പോകുന്നു; അവര്‍ അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവിടെ ആള്‍മറ കെട്ടിയിരിക്കുന്നു.
6
നദികളുടെ ചീപ്പുകള്‍ തുറക്കുന്നു; രാജമന്ദിരം അഴിഞ്ഞുപോകുന്നു.
7
അതു നിര്‍ണയിച്ചിരിക്കുന്നു; അവള് അനാവൃതയായി, അവള് പോകേണ്ടിവരും; അവളുടെ ദാസിമാര്‍ പ്രാവു കുറുകുംപോലെ കുറുകി മാറത്തടിക്കുന്നു.
8
നീനെവേ പുരാതനമേ ഒരു ജലാശയംപോലെയായിരുന്നു; എന്നാൽ അവര്‍ ഓടിപ്പോകുന്നു: നില്പിന്, നില്പിന്! ആരും തിരിഞ്ഞുനോക്കുന്നില്ലതാനും.
9
വെള്ളി കൊള്ളയിടുവിന്; പൊന്നു കൊള്ളയിടുവിന്; വീട്ടുസാമാനത്തിനു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ട്.
10
അവള് പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാൽ ആടുന്നു; എല്ലാ അരകളിലും അതിവേദന ഉണ്ട്; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.
11
ആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചൽപ്പുറവും എവിടെ?
12
സിംഹം തന്റെ കുട്ടികള്‍ക്ക് മതിയാകുവോളം കടിച്ചുകീറി വയ്ക്കുകയും സിംഹികള്‍ക്കുവേണ്ടി ഞെക്കിക്കൊല്ലുകയും ഇരകൊണ്ടു തന്റെ ഗഹ്വരങ്ങളെയും കടിച്ചു കീറിയതിനെക്കൊണ്ടു തന്റെ ഗുഹകളെയും നിറയ്ക്കയും ചെയ്തു.
13
ഞാന്‍ നിന്റെ നേരേ വരും; ഞാന്‍ അതിന്റെ രഥങ്ങളെ ചുട്ടു പുകയാക്കും; നിന്റെ ബാലസിംഹങ്ങള് വാളിന് ഇരയായിത്തീരും; ഞാന്‍ നിന്റെ ഇരയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേള്‍ക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
All chapters:
1
2
3