bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ruth 1
Ruth 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 2 →
1
ന്യായാധിപന്മാര് ന്യായപാലനം നടത്തിയ കാലത്ത് ഒരിക്കൽ ദേശത്ത് ക്ഷാമം ഉണ്ടായി; യെഹൂദായിലെ ബേത്ലഹേമിലുള്ള ഒരു ആള് തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്ദേത്ത് പരദേശിയായി പാര്പ്പാന് പോയി.
2
അവന് എലീമേലെക് എന്നും ഭാര്യക്കു നൊവൊമി എന്നും രണ്ടു പുത്രന്മാര്ക്ക് മഹ്ലോന് എന്നും കില്യോന്‍ എന്നും പേര്. അവര്‍ യെഹൂദായിലെ ബേത്ലഹേമിൽനിന്നുള്ള എഫ്രാത്യര്‍ ആയിരുന്നു; അവര്‍ മോവാബ്ദേത്തു ചെന്ന് അവിടെ താമസിച്ചു.
3
എന്നാൽ നൊവൊമിയുടെ ഭര്‍ത്താവായ എലീമേലെക് മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.
4
അവര്‍ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഓര്‍പ്പാ എന്നും മറ്റവള്‍ക്കു രൂത്ത് എന്നും പേര്; അവര്‍ ഏകദേശം പത്തു സംവത്സരം അവിടെ പാര്‍ത്തു.
5
പിന്നെ മഹ്ലോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭര്‍ത്താവും കഴിഞ്ഞിട്ട് ആ സ്ത്രീ മാത്രം ശേഷിച്ചു.
6
യഹോവ തന്റെ ജനത്തെ സന്ദര്‍ശിച്ച് ആഹാരം കൊടുത്തപ്രകാരം അവള് മോവാബ്ദേത്തുവച്ചു കേട്ടിട്ട് മോവാബ് ദേശം വിട്ടു മടങ്ങിപ്പോകുവാന്‍ തന്റെ മരുമക്കളോടുകൂടെ പുറപ്പെട്ടു.
7
അങ്ങനെ അവള് മരുമക്കളുമായി പാര്‍ത്തിരുന്ന സ്ഥലം വിട്ട് യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാന്‍ യാത്രയായി.
8
എന്നാൽ നൊവൊമി മരുമക്കള്‍ ഇരുവരോടും: നിങ്ങള്‍ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍; മരിച്ചവരോടും എന്നോടും നിങ്ങള്‍ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയ ചെയ്യുമാറാകട്ടെ.
9
നിങ്ങള്‍ താന്താന്റെ ഭര്‍ത്താവിന്റെ വീട്ടിൽ വിശ്രാമം പ്രാപിക്കേണ്ടതിന് യഹോവ നിങ്ങള്‍ക്കു കൃപ നല്കുമാറാകട്ടെ എന്നു പറഞ്ഞ് അവരെ ചുംബിച്ചു; അവര്‍ ഉച്ചത്തിൽ കരഞ്ഞു.
10
അവര്‍ അവളോട്: ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു.
11
അതിനു നൊവൊമി പറഞ്ഞത്: എന്റെ മക്കളേ, നിങ്ങള്‍ മടങ്ങിപ്പൊയ്ക്കൊള്‍വിന്‍; എന്തിന് എന്നോടുകൂടെ പോരുന്നു? നിങ്ങള്‍ക്കു ഭര്‍ത്താക്കന്മാരായിരിപ്പാന്‍ ഇനി എന്റെ ഉദരത്തിൽ പുത്രന്മാര് ഉണ്ടോ?
12
എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊള്‍വിന്‍; ഒരു പുരുഷനു ഭാര്യയാ യിരിപ്പാന്‍ എനിക്കു പ്രായം കഴിഞ്ഞുപോയി; അല്ല, അങ്ങനെ ഒരു ആശ എനിക്കുണ്ടായിട്ട് ഈ രാത്രിതന്നെ ഒരു പുരുഷനു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും
13
അവര്‍ക്കു പ്രായമാകുവോളം നിങ്ങള്‍ അവര്‍ക്കായിട്ടു കാത്തിരിക്കുമോ? നിങ്ങള്‍ ഭര്ത്താക്കന്മാരെ എടുക്കാതെ നില്‍ക്കുമോ? അതു വേണ്ടാ, എന്റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാൽ നിങ്ങളെ വിചാരിച്ചു ഞാന്‍ വളരെ വ്യസനിക്കുന്നു.
14
അവര്‍ പിന്നെയും പൊട്ടിക്കരഞ്ഞു; ഓര്‍പ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു.
15
അപ്പോള്‍ അവള്: നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും നിന്റെ സഹോദരിയുടെ പിന്നാലെ പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.
16
അതിനു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്റെകൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാര്‍ക്കുന്നേടത്തു ഞാനും പാര്‍ക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.
17
നീ മരിക്കുന്നേടത്ത് ഞാനും മരിച്ച് അടക്കപ്പെടും; മരണത്താലല്ലാതെ ഞാന്‍ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
18
തന്നോടുകൂടെ പോരുവാന്‍ അവള് ഉറച്ചിരിക്കുന്നു എന്നു കണ്ടപ്പോള്‍ അവള് അവളോടു സംസാരിക്കുന്നതു മതിയാക്കി.
19
അങ്ങനെ അവര്‍ രണ്ടു പേരും ബേത്ലഹേംവരെ നടന്നു; അവര്‍ ബേത്ലഹേമിൽ എത്തിയപ്പോള്‍ പട്ടണം മുഴുവനും അവരുടെ നിമിത്തം ഇളകി; ഇവള് നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.
20
അവള് അവരോടു പറഞ്ഞത്: നൊവൊമി എന്നല്ല മാറാ എന്ന് എന്നെ വിളിപ്പിന്‍; സര്വശക്തന് എന്നോട് ഏറ്റവും കയ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു.
21
നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സര്വശക്തന് എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങള്‍ എന്നെ നൊവൊമി എന്നു വിളിക്കുന്നത് എന്ത്?
22
ഇങ്ങനെ നൊവൊമി മോവാബ്ദേത്തുനിന്നു കൂടെ പോന്ന മരുമകള്‍ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവര്‍ യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ലഹേമിൽ എത്തി.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 2 →
All chapters:
1
2
3
4