bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ruth 2
Ruth 2
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 3 →
1
നൊവൊമിക്കു തന്റെ ഭര്‍ത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ചാര്ച്ചക്കാരന് ഉണ്ടായിരുന്നു; അവനു ബോവസ് എന്നു പേര്.
2
എന്നാൽ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോട്: ഞാന്‍ വയലിൽ ചെന്ന് എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിര് പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊള്‍ക മകളേ എന്ന് അവള് അവളോടു പറഞ്ഞു.
3
അങ്ങനെ അവള് പോയി; വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാൽ അവള് എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിനുള്ള വയലിൽ ആയിരുന്നു ചെന്നത്.
4
അപ്പോള്‍ ഇതാ, ബോവസ് ബേത്ലഹേമിൽനിന്നു വരുന്നു; അവന് കൊയ്ത്തുകാരോട്: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്ന് അവര്‍ അവനോടും പറഞ്ഞു.
5
കൊയ്ത്തുകാരുടെ മേലാളായ ഭൃത്യനോട്: ഈ യുവതി ഏത് എന്നു ബോവസ് ചോദിച്ചു.
6
കൊയ്ത്തുകാരുടെ മേലാളായ ഭൃത്യന്: ഇവള് മോവാബ്ദേത്തുനിന്ന് നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;
7
ഞാന്‍ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്ന് അവള് ചോദിച്ചു; അങ്ങനെ അവള് കാലത്തു വന്ന് ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളൂ എന്നുത്തരം പറഞ്ഞു.
8
ബോവസ് രൂത്തിനോട്: കേട്ടോ മകളേ, പെറുക്കുവാന്‍ വേറൊരു വയലിൽ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേര്‍ന്നുകൊള്‍ക.
9
അവര്‍ കൊയ്യുന്ന നിലത്തിന്മേൽ ദൃഷ്ടിവച്ച് അവരുടെ പിന്നാലെ പൊയ്ക്കൊള്‍ക; ബാല്യക്കാര് നിന്നെ തൊടരുതെന്ന് ഞാന്‍ അവരോടു കല്പിച്ചിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോള്‍ പാത്രങ്ങള്‍ക്കരികെ ചെന്ന് ബാല്യക്കാര് കോരിവച്ചതിൽനിന്നു കുടിച്ചുകൊള്‍ക എന്നു പറഞ്ഞു.
10
എന്നാറെ അവള് സാഷ്ടാംഗം വീണ് അവനോട്: ഞാന്‍ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാന്‍ തക്കവണ്ണം നിനക്ക് എന്നോടു ദയ തോന്നിയത് എങ്ങനെ എന്നു പറഞ്ഞു.
11
ബോവസ് അവളോട്: നിന്റെ ഭര്‍ത്താവു മരിച്ചശേഷം അമ്മാവിയമ്മയ്ക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ട്, മുമ്പേ അറിയാത്ത ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാന്‍ കേട്ടിരിക്കുന്നു.
12
നിന്റെ പ്രവൃത്തിക്ക് യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിന്‍കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്ക് അവന് പൂര്‍ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.
13
അതിന് അവള്: യജമാനനേ, ഞാന്‍ നിന്റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എന്നു വരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോട് ദയയായി സംസാരിക്കയും ചെയ്വാന് തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു.
14
ഭക്ഷണസമയത്ത് ബോവസ് അവളോട്: ഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം വീഞ്ഞിൽ മുക്കിക്കൊള്‍ക എന്നു പറഞ്ഞു. അങ്ങനെ അവള് കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവന് അവള്‍ക്കു മലര് കൊടുത്തു; അവള് തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.
15
അവള് പെറുക്കുവാന്‍ എഴുന്നേറ്റപ്പോള്‍ ബോവസ് തന്റെ ബാല്യക്കാരോട്: അവള് കറ്റകളുടെയിടയിൽത്തന്നെ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുത്.
16
പെറുക്കേണ്ടതിന് അവള്‍ക്കായിട്ടു കററകളിൽനിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുത് എന്നു കല്പിച്ചു.
17
ഇങ്ങനെ അവള് വൈകുന്നേരംവരെ പെറുക്കി; പെറുക്കിയതു മെതിച്ചപ്പോള്‍ ഏകദേശം ഒരു പറ യവം ഉണ്ടായിരുന്നു.
18
അവള് അത് എടുത്തുംകൊണ്ട് പട്ടണത്തിലേക്കു പോയി; അവള് പെറുക്കിക്കൊണ്ടുവന്നത് അമ്മാവിയമ്മ കണ്ടു; താന്‍ തിന്നു ശേഷിപ്പിച്ചിരുന്നതും അവള് എടുത്ത് അവള്‍ക്കു കൊടുത്തു.
19
അമ്മാവിയമ്മ അവളോട്: നീ ഇന്ന് എവിടെയായിരുന്നു പെറുക്കിയത്? എവിടെയായിരുന്നു വേല ചെയ്തത്? നിന്നോട് ആദരവു കാണിച്ചവന് അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു. താന്‍ ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തത് എന്ന് അവള് അമ്മാവിയമ്മയോട് അറിയിച്ചു: ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഞാന്‍ ഇന്നു വേല ചെയ്തത് എന്നു പറഞ്ഞു.
20
നൊവൊമി മരുമകളോട്: ജീവനുള്ളവരോടും മരിച്ചവരോടും ദയ വിടാതിരിക്കുന്ന യഹോവയാൽ അവന് അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു. ആയാള്‍ നമുക്ക് അടുത്ത ചാര്‍ച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.
21
എന്റെ ബാല്യക്കാര് കൊയ്ത്തെല്ലാം തീര്‍ക്കുവോളം അവരോടു ചേര്‍ന്നിരിക്ക എന്നുകൂടെ അവന് എന്നോടു പറഞ്ഞു എന്ന് മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.
22
നൊവൊമി തന്റെ മരുമകളായ രൂത്തിനോട്: മകളേ, വേറൊരു വയലിൽവച്ച് ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന് നീ അവന്റെ ബാല്യക്കാരത്തികളോടുകൂടെതന്നെ പോകുന്നതു നന്ന് എന്നു പറഞ്ഞു.
23
അങ്ങനെ അവള് യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാന്‍ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേര്‍ന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാര്‍ക്കയും ചെയ്തു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 3 →
All chapters:
1
2
3
4