bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ruth 3
Ruth 3
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 4 →
1
അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞത്: മകളേ, നിനക്കു നന്നായിരിക്കേണ്ടതിന് ഞാന്‍ നിനക്കുവേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?
2
നീ ചേര്‍ന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാര്ച്ചക്കാരനല്ലയോ? അവന് ഇന്നു രാത്രി കളത്തിൽ യവം തൂറ്റുന്നു.
3
ആകയാൽ നീ കുളിച്ച് തൈലംപൂശി വസ്ത്രം ധരിച്ച് കളത്തിൽ ചെല്ലുക; ആയാള്‍ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുത്.
4
ഉറങ്ങുവാന്‍ പോകുമ്പോള്‍ അവന് കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്ന് അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നുകൊള്‍ക; എന്നാൽ നീ എന്തു ചെയ്യേണമെന്ന് അവന് നിനക്കു പറഞ്ഞുതരും.
5
അതിന് അവള്: നീ പറയുന്നതൊക്കെയും ഞാന്‍ ചെയ്യാം എന്ന് അവളോടു പറഞ്ഞു.
6
അങ്ങനെ അവള് കളത്തിൽ ചെന്ന് അമ്മാവിയമ്മ കല്പിച്ചതുപോലെയൊക്കെയും ചെയ്തു.
7
ബോവസ് തിന്നു കുടിച്ച് ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്ന് അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു.
8
അര്‍ധരാത്രിയിൽ അവന് ഞെട്ടിത്തിരിഞ്ഞു, തന്റെ കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആര് എന്ന് അവന്‍ചോദിച്ചു.
9
ഞാന്‍ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പ് അടിയന്റെമേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്ന് അവള് പറഞ്ഞു.
10
അതിന് അവന് പറഞ്ഞത്: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവള്‍; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു.
11
ആകയാൽ മകളേ, ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാന്‍ ചെയ്തുതരാം; നീ ഉത്തമസ്ത്രീ എന്ന് എന്റെ ജനമായ പട്ടണക്കാര്‍ക്ക് എല്ലാവര്ക്കും അറിയാം.
12
ഞാന്‍ നിന്റെ വീണ്ടെടുപ്പുകാരന് എന്നതു സത്യം തന്നെ; എങ്കിലും എന്നെക്കാള്‍ അടുത്ത ഒരു വീണ്ടെടുപ്പുകാരന് ഉണ്ട്.
13
ഈ രാത്രി താമസിക്ക; നാളെ അവന് നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവര്ത്തിച്ചാൽ കൊള്ളാം; അവന് നിവര്‍ത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിപ്പാന്‍ അവനു മനസ്സില്ലങ്കിലോ യഹോവയാണ ഞാന്‍ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിച്ചുതരും; രാവിലെവരെ കിടന്നുകൊള്‍ക.
14
അങ്ങനെ അവള് രാവിലെവരെ അവന്റെ കാൽക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നത് ആരും അറിയരുതെന്ന് അവന് പറഞ്ഞിരുന്നതുകൊണ്ട് ആളറിയാറാകും മുമ്പേ അവള് എഴുന്നേറ്റു.
15
നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്ന് അവന് പറഞ്ഞു. അവള് അതു പിടിച്ചപ്പോള്‍ അവന് ആറിടങ്ങഴി യവം അതിൽ അളന്നുകൊടുത്തു; അവള് പട്ടണത്തിലേക്കു പോയി.
16
അവള് അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോള്‍: നിന്റെ കാര്യം എന്തായി മകളേ എന്ന് അവള് ചോദിച്ചു; ആയാള്‍ തനിക്ക് ചെയ്തതൊക്കെയും അവള് അറിയിച്ചു.
17
അമ്മാവിയമ്മയുടെ അടുക്കൽ വെറുംകൈയായിപ്പോകരുത് എന്ന് അവന് എന്നോടു പറഞ്ഞ് ഈ ആറിടങ്ങഴി യവവും എനിക്കു തന്നു എന്ന് അവള് പറഞ്ഞു.
18
അതിന് അവള്: എന്റെ മകളേ, ഈ കാര്യം എന്താകുമെന്ന് അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്ന് ഈ കാര്യം തീര്‍ക്കുംവരെ ആയാള്‍ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 4 →
All chapters:
1
2
3
4