bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam 1992 MBSI
/
Luke 22
Luke 22
Malayalam 1992 MBSI
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 23 →
1
പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള് അടുത്തു.
2
അപ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാല്‍ അവനെ ഒടുക്കുവാന്‍ ഉപായം അന്വേഷിച്ചു.
3
എന്നാല്‍ പന്തിരുവരുടെ കൂട്ടത്തില്‍ ഉള്ള ഈസ്കാര്‍യ്യോത്തായൂദയില്‍ സാത്താന് കടന്നു
4
അവന് ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവര്‍ക്കും കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
5
അവര്‍ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.
6
അവന് വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാന്‍ തക്കം അന്വേഷിച്ചുപോന്നു.
7
പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള് ആയപ്പോള്‍
8
അവന് പത്രൊസിനെയും യോഹന്നാനെയും അയച്ചുനിങ്ങള്‍ പോയി നമുക്കു പെസഹ കഴിപ്പാന്‍ ഒരുക്കുവിന്‍ എന്നു പറഞ്ഞു.
9
ഞങ്ങള്‍ എവിടെ ഒരുക്കേണം എന്നു അവര്‍ ചോദിച്ചതിന്നു
10
നിങ്ങള്‍ പട്ടണത്തില്‍ എത്തുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യന് നിങ്ങള്‍ക്കു എതിര്‍പെടും; അവന് കടക്കുന്ന വീട്ടിലേക്കു പിന് ചെന്നു വീട്ടുടയവനോടു
11
ഞാന്‍ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിന്‍.
12
അവന് വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിന്‍ എന്നു അവരോടു പറഞ്ഞു.
13
അവര്‍ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
14
സമയം ആയപ്പോള്‍ അവന് അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു.
15
അവന് അവരോടുഞാന് കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാന്‍ വാഞ്ഛയോടെ ആഗ്രഹിച്ചു.
16
അതു ദൈവരാജ്യത്തില്‍ നിവൃത്തിയാകുവോളം ഞാന്‍ ഇനി അതു കഴിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു.
17
പിന്നെ പാനപാത്രം എടുത്തു വാഴ്ത്തിഇതു വാങ്ങി പങ്കിട്ടുകൊള്‍വിന്‍.
18
ദൈവരാജ്യം വരുവോളം ഞാന്‍ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതല്‍ കുടിക്കില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
19
പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്കും കൊടുത്തുഇതു നിങ്ങള്‍ക്കു വേണ്ടി നലകുന്ന എന്റെ ശരീരം; എന്റെ ഔര്‍മ്മെക്കായി ഇതു ചെയ്വിന് എന്നു പറഞ്ഞു.
20
അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവന് പാനപാത്രവും കൊടുത്തുഈ പാനപാത്രം നിങ്ങള്‍ക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.
21
എന്നാല്‍ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.
22
നിര്‍ണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രന് പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം! എന്നു പറഞ്ഞു.
23
ഇതു ചെയ്വാന് പോകുന്നവന് തങ്ങളുടെ കൂട്ടത്തില്‍ ആര് ആയിരിക്കും എന്നു അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു തുടങ്ങി.
24
തങ്ങളുടെ കൂട്ടത്തില്‍ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തര്‍ക്കവും അവരുടെ ഇടയില്‍ ഉണ്ടായി.
25
അവനോ അവരോടു പറഞ്ഞതുജാതികളുടെ രാജാക്കന്മാര് അവരില്‍ കര്‍ത്തൃത്വം നടത്തുന്നു; അവരുടെ മേല്‍ അധികാരം നടത്തുന്നവരെ ഉപകാരികള്‍ എന്നു പറയുന്നു.
26
നിങ്ങളോ അങ്ങനെയല്ല; നിങ്ങളില്‍ വലിയവന്‍ ഇളയവനെപ്പോലെയും നായകന് ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.
27
ആരാകുന്നു വലിയവന്‍? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയില്‍ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.
28
നിങ്ങള്‍ ആകുന്നു എന്റെ പരീക്ഷകളില്‍ എന്നോടുകൂടെ നിലനിന്നവര്‍.
29
എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും നിയമിച്ചു തരുന്നു.
30
നിങ്ങള്‍ എന്റെ രാജ്യത്തില്‍ എന്റെ മേശയിങ്കല്‍ തിന്നുകുടിക്കയും സിംഹാസനങ്ങളില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.
31
ശിമോനേ, ശിമോനെ, സാത്താന് നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
32
ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാന്‍ നിനക്കു വേണ്ടി അപേകഷിച്ചു; എന്നാല്‍ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്‍ക.
33
അവന് അവനോടുകര്‍ത്താവേ, ഞാന്‍ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
34
അതിന്നു അവന് പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി ക്കുകുകയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
35
പിന്നെ അവന് അവരോടുഞാന് നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോള്‍ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നുഒരു കുറവുമുണ്ടായില്ല എന്നു അവര്‍ പറഞ്ഞു.
36
അവന് അവരോടുഎന്നാല് ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള് കൊള്ളട്ടെ.
37
അവനെ അധര്‍മ്മികളുടെ കൂട്ടത്തില്‍ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നില്‍ നിവൃത്തിവരേണം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു.
38
കര്‍ത്താവേ, ഇവിടെ രണ്ടു വാള് ഉണ്ടു എന്നു അവര്‍ പറഞ്ഞതിന്നുമതി എന്നു അവന് അവരോടു പറഞ്ഞു.
39
പിന്നെ അവന് പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.
40
ആ സ്ഥലത്തു എത്തിയപ്പോള്‍ അവന് അവരോടുനിങ്ങള് പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു.
41
താന്‍ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി;
42
പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എങ്കല് നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു.
43
അവനെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ദൂതന് അവന്നു പ്രത്യക്ഷനായി.
44
പിന്നെ അവന് പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാര്‍ത്ഥിച്ചു; അവന്റെ വിയര്‍പ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
45
അവന് പ്രാര്തഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കല്‍ ചെന്നു, അവര്‍ വിഷാദത്താല്‍ ഉറങ്ങുന്നതു കണ്ടു അവരോടു
46
നിങ്ങള്‍ ഉറങ്ങുന്നതു എന്തു? പരീക്ഷയില്‍ അകപ്പെടാതിരപ്പാന്‍ എഴുന്നേറ്റു പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു.
47
അവന് സംസാരിക്കുമ്പോള്‍ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരില്‍ ഒരുവനായ യൂദാ അവര്‍ക്കും മുന്നടന്നു യേശുവിനെ ചുംബിപ്പാന്‍ അടുത്തുവന്നു.
48
യേശു അവനോടുയൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു.
49
സംഭവിപ്പാന്‍ പോകുന്നതു അവന്റെ കൂടെയുള്ളവര്‍ കണ്ടുകര്‍ത്താവേ, ഞങ്ങള്‍ വാള്‍കൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
50
അവരില്‍ ഒരുത്തന് മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാതു അറുത്തു.
51
അപ്പോള്‍ യേശു; ഇത്രെക്കു വിടുവിന്‍ എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൌഖ്യമാക്കി.
52
യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടുംഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള്‍ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?
53
ഞാന്‍ ദിവസേന ദൈവാലയത്തില്‍ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഔങ്ങിയില്ല; എന്നാല്‍ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
54
അവര്‍ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടില്‍ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിന് ചെന്നു.
55
അവര്‍ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോള്‍ പത്രൊസും അവരുടെ ഇടയില്‍ ഇരുന്നു.
56
അവന് തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കിഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
57
അവനോ; സ്ത്രിയേ, ഞാന്‍ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
58
കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവന് അവനെ കണ്ടുനീയും അവരുടെ കൂട്ടത്തിലുള്ളവന് എന്നു പറഞ്ഞു; പത്രൊസോമനുഷ്യാ, ഞാന്‍ അല്ല എന്നു പറഞ്ഞു.
59
ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവന് ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവന് ഗലീലക്കാരനല്ലോ എന്നു നിഷ്കര്‍ഷിച്ചു പറഞ്ഞു.
60
മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവന് സംസാരിക്കുമ്പോള്‍ തന്നേ പെട്ടെന്നു കോഴി ക്കുകി.
61
അപ്പോള്‍ കര്‍ത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കിഇന്നു കോഴി ക്കുകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കര്‍ത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഔര്‍ത്തു
62
പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.
63
യേശുവിനെ പിടിച്ചവര്‍ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി
64
പ്രവചിക്ക; നിന്നെ അടിച്ചവന് ആര് എന്നു ചോദിച്ചു
65
മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു.
66
നേരം വെളുത്തപ്പോള്‍ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തില്‍ വരുത്തിനീ ക്രിസ്തു എങ്കില്‍ ഞങ്ങളോടു പറക എന്നു പറഞ്ഞു.
67
അവന് അവരോടുഞാന് നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കയില്ല;
68
ഞാന്‍ ചോദിച്ചാല്‍ ഉത്തരം പറയുകയുമില്ല.
69
എന്നാല്‍ ഇന്നുമുതല്‍ മനുഷ്യ പുത്രന് ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും എന്നു പറഞ്ഞു.
70
എന്നാല്‍ നീ ദൈവപുത്രന് തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നുനിങ്ങള്‍ പറയുന്നതു ശരി; ഞാന്‍ ആകുന്നു എന്നു അവന് പറഞ്ഞു.
71
അപ്പോള്‍ അവര്‍ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24