bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam 1992 MBSI
/
Luke 24
Luke 24
Malayalam 1992 MBSI
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
1
അവര്‍ ഒരുക്കിയ സുഗന്ധവര്‍ഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു എത്തി,
2
കല്ലറയില്‍ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു.
3
അകത്തു കടന്നാറെ കര്‍ത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
4
അതിനെക്കുറിച്ചു അവര്‍ ചഞ്ചലിച്ചിരിക്കുമ്പോള്‍ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷാന്മാര് അരികെ നിലക്കുന്നതു കണ്ടു.
5
ഭയപ്പെട്ടു മുഖം കുനിച്ചു നിലക്കുമ്പോള്‍ അവര്‍ അവരോടുനിങ്ങള് ജീവനുള്ളവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതു എന്തു?
6
അവന് ഇവിടെ ഇല്ല ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു;
7
മുമ്പെ ഗലീലയില്‍ ഇരിക്കുമ്പോള്‍ തന്നേ അവന് നിങ്ങളോടുമനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യില്‍ ഏല്പിച്ചു ക്രൂശിക്കയും അവന് മൂന്നാം നാള് ഉയിര്ത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞതു ഔര്ത്തുകൊള്വിന് എന്നു പറഞ്ഞു
8
അവര്‍ അവന്റെ വാക്കു ഔര്‍ത്തു,
9
കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവര്‍ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
10
അവര്‍ ആരെന്നാല്‍ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവര്‍ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.
11
ഈ വാക്കു അവര്‍ക്കും വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.
12
(എന്നാല്‍ പത്രൊസ് എഴുന്നേറ്റു കല്ലറെക്കല്‍ ഔടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.)
13
അന്നു തന്നേ അവരില്‍ രണ്ടുപേര്‍ യെരൂശലേമില്‍നിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയില്
14
ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മില്‍ സംസാരിച്ചുകൊണ്ടിരുന്നു.
15
സംസാരിച്ചും തര്‍ക്കിച്ചും കൊണ്ടിരിക്കുമ്പോള്‍ യേശു താനും അടുത്തുചെന്നു അവരോടു ചേര്‍ന്നു നടന്നു.
16
അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു.
17
അവന് അവരോടുനിങ്ങള് വഴിനടന്നു തമ്മില്‍ വാദിക്കുന്ന ഈ കാര്യം എന്തു എന്നു ചോദിച്ചു; അവര്‍ വാടിയ മുഖത്തോടെ നിന്നു.
18
ക്ളെയൊപ്പാവു എന്നു പേരുള്ളവന്; യെരൂശലേമിലെ പരദേശികളില്‍ നീ മാത്രം ഈ നാളുകളില്‍ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.
19
ഏതു എന്നു അവന് അവരോടു ചോദിച്ചതിന്നു അവര്‍ അവനോടു പറഞ്ഞതുദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.
20
നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.
21
ഞങ്ങളോ അവന് യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവന്‍ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാള് ആകുന്നു.
22
ഞങ്ങളുടെ കൂട്ടത്തില്‍ ചില സ്ത്രീകള്‍ രാവിലെ കല്ലറെക്കല്‍ പോയി
23
അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവന് ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദര്‍ശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു.
24
ഞങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ കല്ലറക്കല്‍ ചെന്നു സ്ത്രീകള്‍ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും.
25
അവന് അവരോടുഅയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാര് പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
26
ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തില്‍ കടക്കേണ്ടതല്ലയോ എന്നു പറഞ്ഞു.
27
മോശെ തുടങ്ങി സകലപ്രവാചകന്മാരില്‍ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവര്‍ക്കും വ്യാഖ്യാനിച്ചുകൊടുത്തു.
28
അവര്‍ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോള്‍ അവന് മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.
29
അവരോഞങ്ങളോടുകൂടെ പാര്‍ക്കുംക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബന്ധിച്ചു; അവന് അവരോടുകൂടെ പാര്പ്പാന് ചെന്നു.
30
അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ അവന് അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവര്‍ക്കുംകൊടുത്തു.
31
ഉടനെ അവരുടെ കണ്ണു തുറന്നു അവര്‍ അവനെ അറിഞ്ഞു; അവന് അവര്‍ക്കും അപ്രത്യക്ഷനായി
32
അവന് വഴിയില്‍ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോള്‍ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളില്‍ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവര്‍ തമ്മില്‍ പറഞ്ഞു.
33
ആ നാഴികയില്‍ തന്നേ അവര്‍ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
34
കര്‍ത്താവു വാസ്തവമായി ഉയിര്‍ത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.
35
വഴിയില്‍ സംഭവിച്ചതും അവന് അപ്പം നുറുക്കുകയില്‍ തങ്ങള്‍ക്കു അറിയായ്വന്നതും അവര്‍ വിവരിച്ചു പറഞ്ഞു.
36
ഇങ്ങനെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന് അവരുടെ നടുവില്‍ നിന്നു(നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു.)
37
അവര്‍ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവര്‍ക്കും തോന്നി.
38
അവന് അവരോടു നിങ്ങള്‍ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തില്‍ സംശയം പൊങ്ങുന്നതും എന്തു?
39
ഞാന്‍ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിന്; എന്നെ തൊട്ടുനോക്കുവിന്‍; എന്നില്‍ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.
40
(ഇങ്ങനെ പറഞ്ഞിട്ടു അവന് കയ്യും കാലും അവരെ കാണിച്ചു.)
41
അവര്‍ സന്തോഷത്താല്‍ വിശ്വസിക്കാതെ അതിശയിച്ചു നിലക്കുമ്പോള്‍ അവരോടുതിന്നുവാന്‍ വല്ലതും ഇവിടെ നിങ്ങളുടെ പക്കല്‍ ഉണ്ടോ എന്നു ചോദിച്ചു.
42
അവര്‍ ഒരു ഖണ്ഡം വറുത്ത മീനും (തേന്‍ കട്ടയും) അവന്നു കൊടുത്തു.
43
അതു അവന് വാങ്ങി അവര്‍ കാണ്‍കെ തിന്നു.
44
പിന്നെ അവന് അവരോടുഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.
45
ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാള് മരിച്ചവരില്‍ നിന്നു ഉയിര്ത്തെഴുന്നേല്ക്കയും അവന്റെ നാമത്തില്‍ മാനസാന്തരവും പാപമോചനവും യെരൂശലേമില്‍ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
46
ഇതിന്നു നിങ്ങള്‍ സാക്ഷികള്‍ ആകുന്നു.
47
എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാന്‍ നിങ്ങളുടെ മേല്‍ അയക്കും. നിങ്ങളോ ഉയരത്തില്‍നിന്നു ശക്തി ധരിക്കുവോളം നഗരത്തില്‍ പാര്പ്പിന് എന്നും അവരോടു പറഞ്ഞു.
48
അനന്തരം അവന് അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു.
49
അവരെ അനുഗ്രഹിക്കയില്‍ അവന് അവരെ വിട്ടു പിരിഞ്ഞു (സ്വര്‍ഗ്ഗാരോഹണം ചെയ്തു).
50
അവര്‍ (അവനെ നമസ്ക്കുരിച്ചു) മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പോഴും ദൈവലായത്തില് ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24