bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam 1992 MBSI
/
Luke 23
Luke 23
Malayalam 1992 MBSI
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 24 →
1
അനന്തരം അവര്‍ എല്ലാവരും കൂട്ടമേ എഴുന്നേറ്റു അവനെ പീലാത്തൊസിന്റെ അടുക്കല്‍ കൊണ്ടുപോയി
2
ഇവന് ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താന്‍ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസര്‍ക്കും കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി.
3
പീലാത്തൊസ് അവനോടുനീ യെഹൂദന്മാരുടെ രാജാവൊ എന്നു ചോദിച്ചതിന്നുഞാന് ആകുന്നു എന്നു അവനോടു ഉത്തരം പറഞ്ഞു.
4
പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടുംഞാന്‍ ഈ മനുഷ്യനില്‍ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.
5
അതിന്നു അവര്‍അവന്‍ ഗലീലയില്‍ തുടങ്ങി യെഹൂദ്യയില്‍ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കര്‍ഷിച്ചു പറഞ്ഞു.
6
ഇതു കേട്ടിട്ടു ഈ മനുഷ്യന് ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു;
7
ഹെരോദാവിന്റെ അധികാരത്തില്‍ ഉള്‍പ്പെട്ടവന്‍ എന്നറിഞ്ഞിട്ടു, അന്നു യെരൂശലേമില്‍ വന്നു പാര്‍ക്കുംന്ന ഹെരോദാവിന്റെ അടുക്കല്‍ അവനെ അയച്ചു.
8
ഹെരോദാവു യേശുവിനെ കണ്ടിട്ടു അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടു അവനെ കാണ്മാന് വളരെക്കാലമായി ഇച്ഛിച്ചു, അവന് വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു.
9
ഏറിയോന്നു ചോദിച്ചിട്ടും അവന് അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.
10
മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു.
11
ഹെരോദാവു തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്റെ അടുക്കല്‍ മടക്കി അയച്ചു.
12
അന്നു ഹെരോദാവും പീലാത്തൊസും തമ്മില്‍ സ്നേഹിതന്മാരായിത്തീര്ന്നു; മുമ്പെ അവര്‍ തമ്മില്‍ വൈരമായിരുന്നു.
13
പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി.
14
അവരോടുഈ മനുഷ്യന് ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങള്‍ അവനെ എന്റെ അടുക്കല്‍ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല;
15
ഹെരോദാവും കണ്ടില്ല; അവന് അവനെ നമ്മുടെ അടുക്കല്‍ മടക്കി അയച്ചുവല്ലോ; ഇവന് മരണയോഗ്യമായതു ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല സ്പഷ്ടം;
16
അതുകൊണ്ടു ഞാന്‍ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു.
17
ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക എന്നു എല്ലാവരുംകൂടെ നിലവിളിച്ചു,
18
(ഉത്സവന്തോറും ഒരുത്തനെ വിട്ടുകൊടുക്ക പതിവായിരുന്നു)
19
അവനോ നഗരത്തില്‍ ഉണ്ടായ ഒരു കലഹവും കുലയും ഹേതുവായി തടവിലായവന്‍ ആയിരുന്നു.
20
പീലാത്തൊസ് യേശുവിനെ വിടുവിപ്പാന്‍ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചു പറഞ്ഞു.
21
അവരോഅവനെ ക്രൂശിക്ക, ക്രൂശിക്ക എന്നു എതിരെ നിലവിളിച്ചു.
22
അവന് മൂന്നാമതും അവരോടുഅവന് ചെയ്ത ദോഷം എന്തു? മരണയോഗ്യമായതു ഒന്നും അവനില്‍ കണ്ടില്ല; അതുകൊണ്ടു ഞാന്‍ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു.
23
അവരോ അവനെ ക്രൂശിക്കേണ്ടതിന്നു ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു;
24
അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു.
25
കലഹവും കുലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന്നു ഏല്പിക്കയും ചെയ്തു.
26
അവനെ കൊണ്ടുപോകുമ്പോള്‍ വയലില്‍ നിന്നു വരുന്ന ശിമോന് എന്ന ഒരു കുറേനക്കാരനെ അവര്‍ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി.
27
ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്നു.
28
യേശു തിരിഞ്ഞു അവരെ നോക്കിയെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിന്.
29
മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.
30
അന്നു മലകളോടുഞങ്ങളുടെ മേല്‍ വീഴുവിന്‍ എന്നും കുന്നുകളോടുഞങ്ങളെ മൂടുവിന്‍ എന്നും പറഞ്ഞു തുടങ്ങും.
31
പച്ചമരത്തോടു ഇങ്ങനെ ചെയ്താല്‍ ഉണങ്ങിയതിന്നു എന്തു ഭവിക്കും എന്നു പറഞ്ഞു.
32
ദുഷ്പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി.
33
തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവര്‍ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു.
34
എന്നാല്‍ യേശുപിതാവേ, ഇവര്‍ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവര്‍ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു.
35
ജനം നോക്കിക്കൊണ്ടു നിന്നു. ഇവന് മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കില്‍ തന്നെത്താന്‍ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു.
36
പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു.
37
നീ യെഹൂദന്മാരുടെ രാജാവു എങ്കില്‍ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു.
38
ഇവന് യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.
39
തൂക്കിയ ദുഷ്പ്രവൃത്തിക്കാരില്‍ ഒരുത്തന് നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു.
40
മറ്റവനോ അവനെ ശാസിച്ചുസമശിക്ഷാവിധിയില്‍ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?
41
നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവര്‍ത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.
42
പിന്നെ അവന് യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോള്‍ എന്നെ ഔര്‍ത്തുകൊള്ളേണമേ എന്നു പറഞ്ഞു.
43
യേശു അവനോടുഇന്നു നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും എന്നു ഞാന്‍ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
44
ഏകദേശം ആറാം മണി നേരമായപ്പോള്‍ സൂര്യന് ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി.
45
ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി.
46
യേശു അത്യുച്ചത്തില്‍ പിതാവേ, ഞാന്‍ എന്റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.
47
ഈ സംഭവിച്ചതു ശതാധിപന് കണ്ടിട്ടുഈ മനുഷ്യന് വാസ്തവമായി നീതിമാന് ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
48
കാണ്മാന് കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചു കൊണ്ടു മടങ്ങിപ്പോയി.
49
അവന്റെ പരിചയക്കാര് എല്ലാവരും ഗലീലയില്‍ നിന്നു അവനെ അനുഗമിച്ചസ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.
50
അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി —
51
അവന് അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു —
52
പീലാത്തൊസിന്റെ അടുക്കല്‍ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു,
53
അതു ഇറക്കി ഒരു ശീലയില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയില്‍ വെച്ചു. അന്നു ഒരുക്ക നാള് ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.
54
ഗലീലയില്‍ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു
55
മടങ്ങിപ്പോയി സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തില്‍ സ്വസ്ഥമായിരന്നു.
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24