bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
1 Chronicles 17
1 Chronicles 17
Malayalam Bible POC-ML 2013
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 18 →
1
ദാവീദ് കൊട്ടാരത്തില്‍ വസിക്കുമ്പോള്‍ പ്രവാചകനായ നാഥാനോടു പറഞ്ഞു: ഞാന്‍ ദേവദാരുനിര്‍മിതമായ കൊട്ടാരത്തില്‍ വസിക്കുന്നു. എന്നാല്‍, കര്‍ത്താവിന്‍െറ പേടകം കൂടാരത്തിലാണ്.
2
നാഥാന് ദാവീദിനോടു പറഞ്ഞു: നീ വിചാരിക്കുന്നതുപോലെ ചെയ്യുക; ദൈവം നിന്നോടുകൂടെയുണ്ട്.
3
എന്നാല്‍, ആ രാത്രിയില്‍ കര്‍ത്താവ് നാഥാനോട് അരുളിച്ചെയ്തു:
4
എന്‍െറ ദാസനായ ദാവീദിനോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു, എനിക്കു വസിക്കാന്‍ നീ ആലയം പണിയുകയില്ല.
5
ഇസ്രായേലിനെ നയിക്കാന്‍ തുടങ്ങിയതുമുതല്‍ ഇന്നുവരെ ഞാന്‍ ആലയത്തില്‍ വസിച്ചിട്ടില്ല, കൂടാരത്തില്‍നിന്നു കൂടാരത്തിലേക്കും ഒരിടത്തുനിന്നു മറ്റൊരിടത്തേക്കും ഞാന്‍ സഞ്ചരിച്ചു.
6
ഇസ്രായേലിനോടുകൂടെ സഞ്ചരിക്കുമ്പോള്‍ എപ്പോഴെങ്കിലും എന്‍െറ ജനത്തെ മേയിക്കാന്‍ നിയോഗി ച്ചഇസ്രായേല്ന്യായാധിപന്മാരില് ആരോടെങ്കിലും എനിക്കു ദേവദാരുകൊണ്ട് ആലയം പണിയിക്കാത്തതെന്തുകൊണ്ട് എന്നു ഞാന്‍ ചോദിച്ചിട്ടുണ്ടോ?
7
എന്‍െറ ദാസനായ ദാവീദിനോടു നീ പറയണം, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ആടുമേയിച്ചുനടന്ന നിന്നെ എന്‍െറ ജനമായ ഇസ്രായേലിനു രാജാവായി ഞാന്‍ തിരഞ്ഞെടുത്തു.
8
നീ പോയിടത്തെല്ലാം ഞാന്‍ നിന്നോടുകൂടെയുണ്ടായിരുന്നു. നിന്‍െറ മുന്പില്നിന്നു ശത്രുക്കളെയെല്ലാം ഞാന്‍ ഛേദിച്ചുകളഞ്ഞു. ഞാന്‍ നിന്നെ ഭൂമിയിലെ എല്ലാ മഹാന്മാരെയുംകാള് കീര്‍ത്തിമാനാക്കും.
9
എന്‍െറ ജനമായ ഇസ്രായേലിന് ഞാന്‍ ഒരു സ്ഥലം നിശ്ചയിക്കും. സ്വന്തം സ്ഥലത്ത് അവര്‍ സ്വൈരമായി വാസമുറപ്പിക്കും.
10
ഇസ്രായേ ലിനെ ഭരിക്കാന്ന്യായാധിപന്മാരെ നിയമി ച്ചആദ്യകാലത്തെന്നപോലെ അക്രമികള്‍ ഇ നി അവരെ നശിപ്പിക്കുകയില്ല. നിന്‍െറ ശത്രുക്കളെ ഞാന്‍ കീഴ്പ്പെടുത്തും. കൂടാതെ, ഞാ ന് നിനക്ക് ഒരു ഭവനം പണിയും.
11
നീ ആയുസ്സു പൂര്‍ത്തിയാക്കി പിതാക്കന്മാരോടു ചേരുമ്പോള്‍ നിന്‍െറ പിന്‍ഗാമിയായി നിന്‍െറ മക്കളില്‍ ഒരുവനെത്തന്നെ ഞാന്‍ ഉയര്‍ത്തുകയും അവന്‍െറ രാജ്യം സുസ്ഥിരമാക്കുകയും ചെയ്യും.
12
അവന് എനിക്ക് ആലയം പണിയും. അവന്‍െറ സിംഹാസനം ഞാന്‍ എന്നേക്കും നിലനിര്‍ത്തും.
13
ഞാന്‍ അവനു പിതാവായിരിക്കും, അവന് എനിക്കു പുത്രനും; നിന്‍െറ മുന്ഗാമിയില്നിന്ന് എന്നപോലെ ഞാന്‍ എന്‍െറ സ്നേഹം അവനില്‍നിന്നു പിന്‍വലിക്കുകയില്ല.
14
ഞാന്‍ അവനെ എന്‍െറ ഭവനത്തിലും എന്‍െറ രാജ്യത്തിലും എന്നേക്കും ഉറപ്പിക്കും. അവന്‍െറ സിംഹാസനം എന്നും നിലനില്ക്കും.
15
ഈ ദര്‍ശനവും വാക്കുകളും നാഥാന് ദാവീദിനെ അറിയിച്ചു.
16
അപ്പോള്‍ ദാവീദുരാജാവ് അകത്തുപോയി കര്‍ത്താവിന്‍െറ സന്നിധിയില്‍ ഇരുന്നുപറഞ്ഞു. കര്‍ത്താവായ ദൈവമേ, അവിടുന്ന് എന്നെ ഈ നിലയില്‍ എത്തിക്കാന്‍ ഞാനോ എന്‍െറ കുടുംബമോ എന്തുള്ളു!
17
ദൈവമേ, അവിടുത്തേക്ക് ഇതു നിസ്സാരമായിരുന്നു. ഈ ദാസന്‍െറ കുടുംബത്തിനു വരാന്‍പോകുന്ന കാര്യങ്ങള്‍കൂടി അവിടുന്നു വെളിപ്പെടുത്തിയിരിക്കുന്നു. വരാനിരിക്കുന്നതലമുറകളെ അവിടുന്ന് എനിക്കു കാണിച്ചുതന്നിരിക്കുന്നു.
18
അങ്ങ് ഈ ദാസനു നല്കിയ ബഹുമാനത്തെക്കുറിച്ച് ദാവീദിന് ഇനി എന്തുപറയാന്‍ കഴിയും? ഈ ദാസനെ അവിടുന്ന് അറിയുന്നുവല്ലോ.
19
കര്‍ത്താവേ, ഈ ദാസനുവേണ്ടി ഈ വലിയ കാര്യങ്ങളെല്ലാം അവിടുന്നു സ്വമനസാ ചെയ്തിരിക്കുന്നു; അവ പ്രസിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.
20
കര്‍ത്താവേ, അങ്ങയെപ്പോലെ മറ്റൊരു ദൈവത്തെപ്പറ്റി ഞങ്ങള്‍ കേട്ടിട്ടില്ല; അങ്ങല്ലാതെ വേറെദൈവമില്ല.
21
അവിടുത്തെ ജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയില്‍ വേറെഏതു ജനമുണ്ട്? അങ്ങ് ഇസ്രായേലിനെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു സ്വന്തം ജനമാക്കി; മഹാദ്ഭുതങ്ങളും കൊടുംചെയ്തികളും വഴി അവരുടെ മുന്പില്നിന്നു ജനതകളെ നിര്‍മാര്‍ജനം ചെയ്തു മഹത്വം ആര്‍ജിച്ചു.
22
കര്‍ത്താവേ, അങ്ങ് ഇസ്രായേലിനെ എന്നേക്കും അങ്ങയുടെ ജനമായി തിരഞ്ഞെടുത്തു. അങ്ങ് അവര്‍ക്കു ദൈവമായിത്തീര്‍ന്നു.
23
കര്‍ത്താവേ, ഈ ദാസനെയും കുടുംബത്തെയും സംബന്ധിക്കുന്ന അങ്ങയുടെ വാക്ക് എന്നേക്കും നിലനില്ക്കട്ടെ! അരുളിച്ചെയ്തതുപോലെ അവിടുന്ന് പ്രവര്‍ത്തിക്കണമേ!
24
അങ്ങയുടെ നാമം എന്നേക്കും നിലനില്ക്കുകയും സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവാണ് ഇസ്രായേലിന്‍െറ ദൈവം എന്ന് ഉദ്ഘോഷിക്കപ്പെടുകയും ചെയ്യട്ടെ! അങ്ങയുടെ ഈ ദാസന്‍െറ ഭവനം എന്നേക്കും അങ്ങയുടെ മുന്പില് നിലനില്ക്കട്ടെ!
25
എന്‍െറ ദൈവമേ, അവിടുന്ന് ഈ ദാസനുവേണ്ടി ഒരു ഭവനം പണിയുമെന്നു വെളിപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ സന്നിധിയില്‍ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ ഈ ദാസന് ധൈര്യപ്പെടുന്നു:
26
കര്‍ത്താവേ, അങ്ങാണു ദൈവം. ഈ ദാസന് ഈ വലിയ നന്മകള് അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്നു.
27
ആകയാല്‍, അവിടുത്തെ ദാസന്‍െറ ഭവനത്തെ അനുഗ്രഹിക്കാന്‍ തിരുമനസ്സാകണമേ, അങ്ങനെ അത് എന്നും അവിടുത്തെ മുന്പില് ആയിരിക്കട്ടെ; എന്തെന്നാല്‍ കര്‍ത്താവേ, അങ്ങ് അനുഗ്രഹിച്ചത് എന്നേക്കും അനുഗൃഹീതമായിരിക്കും.
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29