bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
1 Chronicles 27
1 Chronicles 27
Malayalam Bible POC-ML 2013
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 28 →
1
ഇസ്രായേലിലെ കുടുംബത്തലവന്മാരുടെയും സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും രാജസേവകരുടെയും പേരുവിവരം: ഇരുപത്തിനാലായിരം പേരടങ്ങുന്ന സംഘം ഓരോ മാസവും തവണവച്ചു തങ്ങളുടെ നേതാവിന്‍െറ കീഴില്‍ ജോലിചെയ്തു.
2
ഒന്നാംമാസം പേരെസ്വംശജനായ സബ്ദിഏലിന്െറ പുത്രന്
3
യഷോബെയാമിന്െറ കീഴില്‍ ഇരുപത്തിനാലായിരം പേര് സേവനമനുഷ്ഠിച്ചു.
4
രണ്ടാം മാസം അഹോഹ്യനായ ദോദായിയുടെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.
5
മൂന്നാം മാസം പുരോഹിതനായയഹോയാദായുടെ പുത്രന് ബനായായുടെ കീഴില്‍ ഇരുപത്തിനാലായിരം പേര്.
6
മുപ്പതുപേരില്‍ ശക്തനും അവരുടെ നായകനുമായ ബനായാ ഇവനാണ്. ഇവന്‍െറ മകന് അമിസാബാദ് സംഘത്തിന്‍െറ ചുമ തല വഹിച്ചു.
7
നാലാം മാസം യോവാബിന്‍െറ സഹോദരന് അസഹേലിന്െറ കീഴില്‍ ഇരുപത്തിനാലായിരംപേര്‍. അവനുശേഷം മകന് സെബാദിയാ സംഘത്തിന്‍െറ നേതൃത്വം ഏറ്റെടുത്തു.
8
അഞ്ചാം മാസം ഇസ്രാഹ്യനായ ഷംഹുതിന്െറ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.
9
ആറാംമാസം തെക്കോവ്യനായ ഇക്കേഷിന്െറ മകന് ഈരായുടെ കീഴില്‍ ഇരുപത്തിനാലായിരം പേര്.
10
ഏഴാംമാസം എഫ്രായിംഗോത്രജനും പെലോന്യനുമായ ഹെലെസിന്െറ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.
11
എട്ടാംമാസം സെറഹ്യവംശജനും കുഷാത്യനുമായ സിബെഖായിയുടെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.
12
ഒന്‍പതാം മാസം ബഞ്ചമിന് ഗോത്രജനായ അനത്തോത്തിലെ അബിയേസറിന്െറ കീഴില്‍ ഇരുപത്തിനാലായിരം പേര്.
13
പത്താംമാസം സെറഹ്യവംശജനുംനെത്തോഫഹ്യനുമായ മഹറായിയുടെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.
14
പതിനൊന്നാം മാസം എഫ്രായിം ഗോത്രജനും പിറത്തോന്യനുമായ ബനായായുടെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.
15
പന്ത്രണ്ടാംമാസം ഒത്നിയേല്‍ വംശജനും നെത്തോഫാത്യനുമായ ഹെല്‍ദായിയുടെ കീഴില്‍ ഇരുപത്തിനാലായിരം പേര്.
16
ഇസ്രായേല്‍ഗോത്രങ്ങളില്‍ റൂബന്‍െറ അധിപനാണ് സിക്രിയുടെ മകന് എലിയേസര്‍. ശിമയോന്‍െറ അധിപന്‍മാഖായുടെ മകന് ഷെഫാത്തിയാ.
17
ലേവിയുടെ അധിപന് കെമുവേലിന്െറ മകന് ഹഷാബിയാ. അഹറോന് കുടുംബത്തിന്‍െറ തലവന്‍ സാദോക്ക് ആയിരുന്നു.
18
ദാവീദിന്‍െറ സഹോദരന്മാരില് ഒരുവനായ എലീഹു യൂദായുടെ തലവന്‍. മിഖായേലിന്‍െറ മകന് ഒമ്രി ഇസാക്കറിന്‍െറ തലവന്‍.
19
ഒബാദിയായുടെ മകന് ഇഷ്മായിയ സെബുലൂന്‍െറ തലവന്‍. അസ്രിയേലിന്‍െറ മകന് യറേമോത് നഫ്ത്താലിയുടെ അധിപന്.
20
അസാസിയായുടെ മകന് ഹോഷയാ എഫ്രായിമിന്‍െറ അധിപന്. പെദായായുടെ മകന് ജോയേല്‍ മനാസ്സെയുടെ അര്ധഗോത്രത്തിന്െറ തലവന്‍.
21
സഖറിയായുടെ മകന് ഇദ്ദോഗിലയാദിലുള്ള മനാസ്സെയുടെ മറ്റേ അര്ധഗോത്രത്തിന്െറ അധിപന്. അബ്നേറിന്‍െറ മകന് ജാസിയേല്‍ ബഞ്ചമിന്‍െറ തലവന്‍.
22
യറോഹാമിന്‍െറ മകന് അസരേല്‍ ദാനിന്‍െറ അധിപന്. ഇവരാണ് ഇസ്രായേല്‍ ഗോത്രങ്ങളുടെ അധിപന്മാര്.
23
കര്‍ത്താവ് ഇസ്രായേല്യരെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ വര്‍ധിപ്പിക്കുമെന്ന് അരുളിച്ചെയ്തിട്ടുണ്ടായിരുന്നതിനാല്‍ ദാവീദ് ഇരുപതു വയസ്സിനു താഴെയുള്ളവരുടെ എണ്ണമെടുത്തില്ല.
24
സെരൂയയുടെ മകന് യോവാബ് ജനസംഖ്യയെടുക്കാന്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. എന്നിട്ടും ഇസ്രായേലിനെതിരേ ദൈവകോപമുണ്ടായി; എടുത്ത എണ്ണം ദാവീദിന്‍െറ ദിനവൃത്താന്തപുസ്തകത്തില്‍ എഴുതിയിട്ടുമില്ല.
25
രാജഭണ്ഡാരങ്ങളുടെ ചുമതല അഭിയേലിന്െറ മകന് അസ്മാവെത്തിനായിരുന്നു. വലിയ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉള്ള സംഭരണശാലകളും ഗോപുരങ്ങളും ഉസിയായുടെ മകന് ജോനാഥാന്‍െറ ചുമതലയില്‍ ആയിരുന്നു.
26
ഖെലൂബിന്െറ മകന് എസ്രി കൃഷിക്കാരുടെ മേല്‍നോട്ടം വഹിച്ചു.
27
റാമാത്യനായ ഷിമെയി മുന്തിരിത്തോട്ടങ്ങളുടെ ചുമതല ഏറ്റു. ഷിഫ്മ്യനായ സബ്ദി വീഞ്ഞറകളുടെ ഭരണം നിയന്ത്രിച്ചു.
28
ഷെഫേലായിലെ ഒലിവുതോട്ടങ്ങളും അത്തിമരത്തോട്ടങ്ങളും ഗേദര്‍കാരന്‍ ബാല്ഹനാന്െറ കീഴിലായിരുന്നു. ഒലിവെ ണ്ണയുടെ സംഭരണശാല യോവാഷിന്‍െറ അധീനതയിലായിരുന്നു.
29
ഷാറോന്മേച്ചില്പ്പുറങ്ങളിലെ കന്നുകാലികള്‍ അവിടത്തുകാരന്‍ ഷിത്രായിയുടെ സൂക്ഷിപ്പിലായിരുന്നു. താഴ്വരയിലെ കന്നുകാലികള്‍ അദ്ലായിയുടെ മകന് ഷാഫാത്തിന്‍െറ കീഴിലും.
30
ഇഷ്മായേല്യനായ ഒബീല്‍ ഒട്ടകങ്ങളുടെ ചുമതല വഹിച്ചു. മൊറോണോത്യനായയഹ്ദേയിയാ, പെണ്‍കഴുതകളുടെയും ഹഗ്രിത്യനായയാസിസ് ആട്ടിന്‍പറ്റങ്ങളുടെയും സംരക്ഷണച്ചുമതല വഹിച്ചു.
31
ദാവീദ് രാജാവിന്‍െറ സമ്പത്തിന്‍െറ ചുമതല വഹിച്ചത് ഇവരാണ്.
32
ദാവീദിന്‍െറ അമ്മാവനായ ജോനാഥാന് പണ്ഡിതനും നിയമജ്ഞനുമായ ഉപദേഷ്ടാവായിരുന്നു. ഇവനും ഹക്മോനിയുടെ മകന് യഹിയേലും രാജകുമാരന്മാരുടെ വിദ്യാഭ്യാസകാര്യങ്ങള്‍ നോക്കി.
33
അഹിത്തോഫെല്‍ രാജാവിന്‍െറ ഉപദേഷ്ടാവും അര്‍ഖ്യനായ ഹുഷായി മിത്രവും ആയിരുന്നു.
34
അഹിത്തൊഫെലിനുശേഷം രാജോപദേഷ്ടാക്ക ളായി ബനായായുടെ മകന് യഹോയാദയും, അബിയാഥറും സേവനം അനുഷ്ഠിച്ചു. യോവാബ് ആയിരുന്നു സേനാനായകന്.
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 28 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29