bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 John 1
1 John 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 2 →
1
ആദിമുതല് ഉണ്ടായിരുന്നതും, ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും നിരീക്ഷിച്ചറിഞ്ഞതും കൈകള്‍കൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെക്കുറിച്ചാണു ഞങ്ങള്‍ എഴുതുന്നത്.
2
ജീവന് പ്രത്യക്ഷമായി; ഞങ്ങള്‍ ദര്‍ശിച്ചു. ഞങ്ങള്‍ അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പിതാവിനോടുകൂടി ഉണ്ടായിരുന്നതും ഞങ്ങള്‍ക്കു കാണിച്ചുതന്നതുമായ അനശ്വരജീവനെക്കുറിച്ച് ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നു.
3
ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതുതന്നെ നിങ്ങളോടു പ്രസ്താവിക്കുന്നു. നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് അപ്രകാരം ചെയ്യുന്നത്. നമ്മുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.
4
നമ്മുടെ ആനന്ദം പൂര്‍ണമാകുന്നതിനുവേണ്ടിയാണ് ഇതെഴുതുന്നത്.
5
ദൈവം പ്രകാശമാകുന്നു; ദൈവത്തില്‍ അന്ധകാരത്തിന്റെ കണികപോലുമില്ല; ഇതാണ് യേശുക്രിസ്തുവില്‍നിന്നു ഞങ്ങള്‍ കേട്ടതും നിങ്ങളോടു പ്രഖ്യാപനം ചെയ്യുന്നതുമായ സന്ദേശം.
6
അവിടുത്തോടു കൂട്ടായ്മ ഉണ്ടെന്നു നാം പറയുകയും ഇരുളില്‍ നടക്കുകയും ചെയ്യുന്നെങ്കില്‍, നാം പറയുന്നത് വ്യാജമാണ്; നാം സത്യത്തെ അനുസരിച്ചു ജീവിക്കുന്നവരല്ല.
7
അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ നാം പ്രകാശത്തില്‍ നടക്കുന്നെങ്കില്‍ നമുക്ക് അന്യോന്യം കൂട്ടായ്മ ഉണ്ട്. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം സര്‍വപാപവും നീക്കി നമ്മെ ശുദ്ധീകരിക്കുന്നു.
8
നമുക്കു പാപം ഇല്ലെന്നു നാം പറയുന്നെങ്കില്‍, നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലെന്നു സ്പഷ്ടം.
9
ദൈവം വാഗ്ദാനം നിറവേറ്റുന്നവനും നീതി പ്രവര്‍ത്തിക്കുന്നവനും ആകുന്നു; പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍ അവിടുന്നു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും നമ്മുടെ എല്ലാ അനീതികളും അകറ്റി നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.
10
നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നെങ്കില്‍ നാം ദൈവത്തെ അസത്യവാദിയാക്കുന്നു; അവിടുത്തെ വചനം നമ്മിലുണ്ടായിരിക്കുകയില്ല.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 2 →
All chapters:
1
2
3
4
5