bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 John 2
1 John 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 3 →
1
പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കുവാന്‍വേണ്ടിയാണ് ഞാന്‍ ഇത് എഴുതുന്നത്. എന്നാല്‍ ആരെങ്കിലും പാപം ചെയ്യുന്നെങ്കില്‍, പിതാവിന്റെ സന്നിധിയില്‍ നമുക്കുവേണ്ടി വാദിക്കുന്ന ഒരു മധ്യസ്ഥന്‍ നമുക്കുണ്ട് - നീതിമാനായ യേശുക്രിസ്തു.
2
അവിടുന്നു നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രമല്ല, സര്‍വലോകത്തിന്റെയും പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു.
3
നാം ദൈവത്തിന്റെ കല്പനകള് അനുസരിക്കുന്നുവെങ്കില്‍ നാം അവിടുത്തെ അറിയുന്നു എന്നു തീര്ച്ചയാക്കാം.
4
“ഞാന്‍ അവിടുത്തെ അറിയുന്നു” എന്നു പറയുകയും അവിടുത്തെ കല്പനകള് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന് അസത്യവാദി ആകുന്നു. സത്യം അവനില്‍ ഇല്ല.
5
എന്നാല്‍ അവിടുത്തെ വചനം അനുസരിക്കുന്ന ഏതൊരുവനിലും വാസ്തവത്തില്‍ ദൈവസ്നേഹം നിറഞ്ഞുകവിയുന്നു. അവിടുത്തോടു നാം ഏകീഭവിച്ചിരിക്കുന്നു എന്ന് ഇതിനാല്‍ നമുക്ക് അറിയാം.
6
ദൈവത്തില്‍ നിവസിക്കുന്നു എന്നു പറയുന്നവന് യേശുക്രിസ്തു ജീവിച്ചതുപോലെ ജീവിക്കേണ്ടതാകുന്നു.
7
പ്രിയപ്പെട്ടവരേ, പുതിയ കല്പനയല്ല ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്, പിന്നെയോ ആദിമുതല് നിങ്ങള്‍ക്കുണ്ടായിരുന്ന പഴയ കല്പനയാണ്. ആ പഴയ കല്പന നിങ്ങള്‍ കേട്ട വചനമാകുന്നു.
8
എന്നിരുന്നാലും ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത് ഒരു പുതിയ കല്പനയാണെന്നും വേണമെങ്കില്‍ പറയാം. അത് ക്രിസ്തുവിലും നിങ്ങളിലും യഥാര്‍ഥമായിരിക്കുന്നു. എന്തെന്നാല്‍ അന്ധകാരം അകലുന്നു; സത്യവെളിച്ചം പ്രകാശിച്ചു തുടങ്ങി.
9
താന്‍ പ്രകാശത്തില്‍ ജീവിക്കുന്നു എന്നു പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നവന് ഇപ്പോഴും ഇരുട്ടിലാണു കഴിയുന്നത്.
10
സഹോദരനെ സ്നേഹിക്കുന്നവന് പ്രകാശത്തില്‍ നിവസിക്കുന്നു. അതുകൊണ്ട് അവന് തട്ടിവീഴാനിടയാകുന്നില്ല.
11
എന്നാല്‍ സഹോദരനെ വെറുക്കുന്നവന് ഇരുളില്‍ ഇരിക്കുന്നു, ഇരുട്ടില്‍ നടക്കുകയും ചെയ്യുന്നു. എങ്ങോട്ടാണു താന്‍ പോകുന്നതെന്ന് അവന് അറിഞ്ഞുകൂടാ. എന്തുകൊണ്ടെന്നാല്‍ ഇരുട്ട് അവന്റെ കണ്ണുകളെ അന്ധമാക്കിയിരിക്കുന്നു.
12
എന്റെ കുഞ്ഞുമക്കളേ, ക്രിസ്തുവിന്റെ നാമത്തില്‍ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.
13
പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങള്‍ അറിയുന്നതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. യുവജനങ്ങളേ, നിങ്ങള്‍ ദുഷ്ടനെ ജയിച്ചിരിക്കുകയാല്‍ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. കൊച്ചുകുഞ്ഞുങ്ങളേ, നിങ്ങള്‍ പിതാവിനെ അറിയുന്നതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.
14
പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങള്‍ അറിയുന്നതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. യുവാക്കളേ, നിങ്ങള്‍ ശക്തരായിരിക്കുന്നതുകൊണ്ടും, ദൈവവചനം നിങ്ങളില്‍ നിവസിക്കുന്നതുകൊണ്ടും, ദുഷ്ടനെ നിങ്ങള്‍ കീഴടക്കിയിരിക്കുന്നതുകൊണ്ടും ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.
15
ലോകത്തെയോ, ലോകത്തിലുള്ളതിനെയോ നിങ്ങള്‍ സ്നേഹിക്കരുത്. ഒരുവന് ലോകത്തെ സ്നേഹിക്കുന്നുവെങ്കില്‍ അവനില്‍ പിതാവിന്റെ സ്നേഹമില്ല.
16
മാംസദാഹം, കാമാസക്തമായ കണ്ണുകള്‍, ജീവിതത്തിന്റെ അഹന്ത, ഇവയെല്ലാം ലോകത്തിനുള്ളവയത്രേ. ലോകത്തിനുള്ളത് പിതാവില്‍നിന്നുള്ളതല്ല.
17
ലോകവും അതിന്റെ മോഹവും മാറിപ്പോകുന്നു. ദൈവത്തിന്റെ ഇഷ്ടം പ്രവര്‍ത്തിക്കുന്നവനോ എന്നേക്കും നിലനില്ക്കുന്നു.
18
കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴികയാണ്. ക്രിസ്തുവൈരി വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ പല ക്രിസ്തുവൈരികള്‍ വന്നുകഴിഞ്ഞു; അതുകൊണ്ട് ഇത് അന്ത്യനാഴികയാണെന്നു നാം അറിയുന്നു.
19
അവര്‍ നമ്മുടെ ഇടയില്‍നിന്നു പുറപ്പെട്ടവരാണെങ്കിലും നമുക്കുള്ളവരായിരുന്നില്ല. അവര്‍ നമുക്കുള്ളവര്‍ ആയിരുന്നെങ്കില്‍ നമ്മോടുകൂടി നില്ക്കുമായിരുന്നു. അവര്‍ നമ്മെ വിട്ടുപോയി. അതില്‍നിന്ന് അവര്‍ നമുക്കുള്ളവരല്ലെന്നു സ്പഷ്ടമാണല്ലോ.
20
നിങ്ങള്‍ പരിശുദ്ധനാല്‍ അഭിഷിക്തരായിരിക്കുന്നു. അതുകൊണ്ട് സത്യം എന്തെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം.
21
സത്യം നിങ്ങള്‍ അറിയാത്തതുകൊണ്ടല്ല, നിങ്ങള്‍ അത് അറിയുന്നതുകൊണ്ടും, യാതൊരു വ്യാജവും സത്യത്തില്‍നിന്നു വരുന്നില്ല എന്ന് അറിയുന്നതുകൊണ്ടും അത്രേ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്.
22
യേശു, ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവനല്ലാതെ വ്യാജം പറയുന്നവന് മറ്റാരാണ്? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാണ് ക്രിസ്തുവൈരി.
23
പുത്രനെ നിഷേധിക്കുന്നവന് പിതാവിനെയും നിഷേധിക്കുന്നു. പുത്രനെ സ്വീകരിക്കുന്നവന് പിതാവുമുണ്ട്.
24
ആദിമുതല് നിങ്ങള്‍ കേട്ടത് നിങ്ങളില്‍ നിവസിക്കട്ടെ. ആദിമുതല് കേട്ടത് നിങ്ങളില്‍ നിവസിക്കുന്നെങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിവസിക്കും.
25
ഇതാകുന്നു അവിടുന്നു നമുക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം- അനശ്വരജീവന് തന്നെ.
26
നിങ്ങളെ വഴിതെറ്റിക്കുന്നവരെപ്പറ്റിയാണ് ഇതു ഞാന്‍ എഴുതുന്നത്.
27
എന്നാല്‍ ക്രിസ്തുവില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച പരിശുദ്ധാത്മാവു നിങ്ങളില്‍ വസിക്കുന്നതിനാല്‍ നിങ്ങളെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അവിടുത്തെ ആത്മാവ് എല്ലാം നിങ്ങള്‍ക്ക് ഉപദേശിച്ചു തരുന്നു. അവിടുന്ന് ഉപദേശിക്കുന്നത് വ്യാജമല്ല, സത്യമാകുന്നു. ആത്മാവിന്റെ ഉപദേശമനുസരിച്ച് ക്രിസ്തുവിനോട് ഏകീഭവിച്ചു ജീവിക്കുക.
28
എന്റെ കുഞ്ഞുങ്ങളേ, ക്രിസ്തുവിന്റെ വരവിങ്കല്‍ നാം അവിടുത്തെ സന്നിധിയില്‍ ലജ്ജിച്ചുപോകാതെ ആത്മധൈര്യമുള്ളവരായിരിക്കേണ്ടതിന് അവിടുത്തോട് ഏകീഭവിച്ചു ജീവിക്കുക.
29
അവിടുന്നു നീതിമാനാണെന്നു നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍ നീതി പ്രവര്‍ത്തിക്കുന്നവരെല്ലാം അവിടുന്നില്‍നിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 3 →
All chapters:
1
2
3
4
5
Recommended Reading
Commentary
1 John Commentaries
→
Devotional
1 John Devotional Guide
→
Get This Bible
BSI Study Bible
→