bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 John 5
1 John 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
1
യേശുവാണു ക്രിസ്തു എന്നു വിശ്വസിക്കുന്ന ഏതൊരുവനും ദൈവത്തിന്റെ പുത്രനാണ്; പിതാവിനെ സ്നേഹിക്കുന്നവന് അവിടുത്തെ പുത്രനെയും സ്നേഹിക്കുന്നു.
2
ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ കല്പനകള് അനുസരിക്കുകയും ചെയ്യുമ്പോള്‍ നാം ദൈവമക്കളെയും സ്നേഹിക്കുന്നു എന്നു നമുക്ക് അറിയാം.
3
നാം ദൈവത്തിന്റെ കല്പനകള് അനുസരിക്കുന്നതാണല്ലോ ദൈവത്തോടുള്ള സ്നേഹം. അവിടുത്തെ കല്പനകള് ദുര്‍വഹമല്ല.
4
ദൈവത്തില്‍നിന്നു ജനിച്ചവരെല്ലാം ലോകത്തെ ജയിക്കുന്നു. ലോകത്തിന്മേലുള്ള വിജയമാകട്ടെ, വിശ്വാസം മുഖേനയുള്ളതുതന്നെ.
5
ആരാണു ലോകത്തെ ജയിക്കുന്നത്? യേശു ദൈവപുത്രന് എന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണ്?
6
സ്നാപനത്തിലൂടെയും ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലൂടെയും വെളിപ്പെട്ടവനാണ് യേശുക്രിസ്തു. ജലത്തിലൂടെ മാത്രമല്ല, ജലത്തിലൂടെയും രക്തത്തിലൂടെയും തന്നെ.
7
ഇതിനു സാക്ഷ്യം വഹിക്കുന്നത് ആത്മാവാണ്.
8
ആത്മാവു സത്യമാണല്ലോ. സാക്ഷികള്‍ മൂന്നുണ്ട്: ആത്മാവും, ജലവും, രക്തവും. ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നാകുന്നു.
9
നാം മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നുവെങ്കില്‍, ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാണല്ലോ. ദൈവത്തിന്റെ സാക്ഷ്യം അവിടുത്തെ പുത്രനെക്കുറിച്ചു നല്കിയിട്ടുള്ളതുതന്നെ.
10
ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍ത്തന്നെ ആ സാക്ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്, ദൈവം തന്റെ പുത്രനെക്കുറിച്ചു നല്കിയ സാക്ഷ്യം വിശ്വസിക്കാത്തതുകൊണ്ട് ദൈവത്തെ അസത്യവാദിയാക്കുന്നു.
11
ദൈവം നമുക്കു നിത്യജീവന് നല്കി; അവിടുത്തെ പുത്രനോടുള്ള ഐക്യത്തില്‍ ആ ജീവന് നമുക്കു ലഭിക്കുന്നു. ഇതാണ് ആ സാക്ഷ്യം.
12
പുത്രനുള്ളവനു ജീവനുണ്ട്; ദൈവപുത്രനില്ലാത്തവനു ജീവനില്ല.
13
നിങ്ങള്‍ക്ക് അനശ്വരജീവനുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന്, ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്നവരായ നിങ്ങള്‍ക്ക് ഞാന്‍ ഇതെഴുതുന്നു.
14
ദൈവത്തിന്റെ ഇച്ഛാനുസരണം നാം അപേക്ഷിക്കുമെങ്കില്‍, അവിടുന്നു നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നതാണു നമുക്ക് അവിടുത്തെക്കുറിച്ചുള്ള ഉറപ്പ്.
15
നാം എന്തുതന്നെ അപേക്ഷിച്ചാലും അവിടുന്നു നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നു നാം അറിയുന്നുവെങ്കില്‍, നാം ചോദിച്ചതു ലഭിച്ചിരിക്കുന്നു എന്നും നാം അറിയുന്നു.
16
ഒരു സഹോദരന് മരണകരമല്ലാത്ത പാപം ചെയ്യുന്നതായി ആരെങ്കിലും കണ്ടാല്‍ അവന് ആ സഹോദരനുവേണ്ടി പ്രാര്‍ഥിക്കട്ടെ. മരണകരമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു ദൈവം ജീവന് പ്രദാനം ചെയ്യും. എന്നാല്‍ മരണകരമായ പാപമുണ്ട്. അതിനുവേണ്ടി പ്രാര്ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല.
17
എല്ലാ അധര്‍മവും പാപംതന്നെ. എന്നാല്‍ മരണത്തിലേക്കു നയിക്കാത്ത പാപമുണ്ട്.
18
ദൈവത്തില്‍നിന്നു ജനിച്ചവന് പാപം ചെയ്തുകൊണ്ടിരിക്കുന്നില്ല എന്നു നാം അറിയുന്നു. ദൈവത്തില്‍നിന്നു ജനിച്ചവന് തന്നെത്തന്നെ സംരക്ഷിക്കുന്നു; ദുഷ്ടന് അവനെ തൊടുകയുമില്ല.
19
നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും എന്നാല്‍ സര്‍വലോകവും ദുഷ്ടന്റെ അധീനതയിലാണെന്നും നാം അറിയുന്നു.
20
ദൈവപുത്രന് വന്നു എന്നും സത്യദൈവത്തെ അറിയുവാനുള്ള വിവേകം അവിടുന്നു നമുക്കു നല്കി എന്നും നാം അറിയുന്നുവല്ലോ. നാം സത്യദൈവത്തോട്, അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുതന്നെ ഏകീഭവിച്ചിരിക്കുന്നു; അവിടുന്നാണ് സത്യസ്വരൂപന്; അവിടുന്നാണ് നിത്യജീവനും.
21
കുഞ്ഞുങ്ങളേ, വിഗ്രഹാരാധനയില്‍നിന്നു നിങ്ങള്‍ അകന്നു നില്ക്കുവിന്.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
All chapters:
1
2
3
4
5