bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 John 3
1 John 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 4 →
1
കാണുക, നാം ദൈവത്തിന്റെ മക്കള്‍ എന്നു വിളിക്കപ്പെടുവാന്‍ പിതാവ് എത്ര വലിയ സ്നേഹമാണു നമുക്ക് നല്‍കിയിരിക്കുന്നത്. നാം അങ്ങനെതന്നെ ആകുന്നു താനും. ലോകം ദൈവത്തെ അറിയായ്കകൊണ്ട് നമ്മെയും അറിയുന്നില്ല.
2
പ്രിയപ്പെട്ടവരേ, നാം ദൈവത്തിന്റെ മക്കളാകുന്നു. നാം എന്തായിത്തീരുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആയിത്തീരുമെന്നു നാം അറിയുന്നു. എന്തെന്നാല്‍ അവിടുന്നു യഥാര്‍ഥത്തില്‍ എപ്രകാരം ആയിരിക്കുന്നുവോ അപ്രകാരം അവിടുത്തെ നാം ദര്‍ശിക്കും.
3
ക്രിസ്തുവില്‍ ഈ പ്രത്യാശ ഉള്ളവര്‍ ക്രിസ്തു നിര്‍മ്മലനായിരിക്കുന്നതുപോലെ തങ്ങളെത്തന്നെ നിര്‍മ്മലരാക്കും.
4
പാപം ചെയ്യുന്ന ഏതൊരുവനും നിയമലംഘനംമൂലം കുറ്റക്കാരനായിത്തീരുന്നു; പാപം നിയമലംഘനം തന്നെ.
5
പാപത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിന് ക്രിസ്തു പ്രത്യക്ഷനായി. ക്രിസ്തുവില്‍ പാപം ഉണ്ടായിരുന്നില്ല.
6
ക്രിസ്തുവില്‍ നിവസിക്കുന്നവന്‍ പാപം ചെയ്തുകൊണ്ടിരിക്കുന്നില്ല. പാപം ചെയ്തുകൊണ്ടിരിക്കുന്ന ഒരുവനും അവിടുത്തെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല.
7
കുഞ്ഞുങ്ങളേ, ആരും നിങ്ങളെ വഴി തെറ്റിക്കരുത്. അവിടുന്നു നീതിമാനായിരിക്കുന്നതുപോലെ നീതി പ്രവര്ത്തിക്കുന്നവന് നീതിമാനാകുന്നു.
8
പാപം ചെയ്യുന്നവന് പിശാചിന്റെ മകനാകുന്നു. ആദിമുതല്‍തന്നെ പാപംചെയ്തവനാണല്ലോ പിശാച്. പിശാചിന്റെ പ്രവൃത്തികളെ തകര്‍ക്കുവാനാണ് ദൈവപുത്രന് പ്രത്യക്ഷനായത്.
9
ദൈവത്തില്‍നിന്നു ജനിച്ചവരാരും പാപം ചെയ്യുന്നില്ല. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്റെ സത്ത അവനില്‍ കുടികൊള്ളുന്നു. താന്‍ ദൈവത്തില്‍നിന്നു ജനിച്ചവനാകയാല്‍ അവനു പാപത്തില്‍ ജീവിക്കുവാന്‍ സാധ്യമല്ല.
10
ഇതില്‍നിന്നും ദൈവത്തിന്റെ മക്കള്‍ ആരെന്നും പിശാചിന്റെ മക്കള്‍ ആരെന്നും തെളിയുന്നു. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍നിന്നു ജനിച്ചവനല്ല. തന്റെ സഹോദരനെ സ്നേഹിക്കാത്തവനും അതുപോലെതന്നെ.
11
നാം പരസ്പരം സ്നേഹിക്കണം എന്നുള്ളതാണല്ലോ ആദിമുതല് നിങ്ങള്‍ കേട്ട സന്ദേശം.
12
തിന്മയില്നിന്നു ജന്മമെടുത്ത് സ്വസഹോദരനെ വധിച്ച കയീനെപ്പോലെ നിങ്ങള്‍ ആകരുത്. കയീന് തന്റെ സഹോദരനെ കൊന്നത് എന്തുകൊണ്ട്? തന്റെ പ്രവൃത്തി ദുഷ്ടവും സഹോദരന്റേത് നീതിനിഷ്ഠവും ആയതുകൊണ്ടത്രേ.
13
സഹോദരരേ, ലോകം നിങ്ങളെ വെറുക്കുന്നു എങ്കില്‍ ആശ്ചര്യപ്പെടരുത്.
14
നാം മരണത്തെ അതിജീവിച്ച് ജീവനില്‍ പ്രവേശിച്ചിരിക്കുന്നു എന്ന് സഹോദരന്മാരെ സ്നേഹിക്കുന്നതുമൂലം നാം അറിയുന്നു. സഹോദരന്മാരെ സ്നേഹിക്കാത്തവന് മരണത്തിന്റെ പിടിയില്‍ കഴിയുന്നു.
15
സഹോദരനെ ദ്വേഷിക്കുന്നവന്‍ കൊലപാതകിയാണ്. ഒരു കൊലപാതകിയിലും അനശ്വരജീവന് കുടികൊള്ളുന്നില്ല എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.
16
ക്രിസ്തു നമുക്കുവേണ്ടി തന്റെ ജീവന് അര്‍പ്പിച്ചു. ഇതില്‍നിന്ന് സ്നേഹം എന്തെന്ന് നാം അറിയുന്നു. നമ്മളും സഹോദരന്മാര്‍ക്കുവേണ്ടി ജീവന് അര്‍പ്പിക്കേണ്ടവരാണ്.
17
എന്നാല്‍ ഐഹികജീവിതത്തിനു വേണ്ട വസ്തുവകകളുള്ള ഒരുവന്, തന്റെ സഹോദരന്റെ ബുദ്ധിമുട്ടും പ്രയാസവും കണ്ടിട്ടും ദയയുടെ വാതില്‍ കൊട്ടിയടയ്ക്കുന്നെങ്കില് അയാളില്‍ ദൈവത്തിന്റെ സ്നേഹം വസിക്കുന്നു എന്ന് എങ്ങനെ പറയാം?
18
കുഞ്ഞുങ്ങളേ, വെറും വാക്കുകൊണ്ടും സംസാരംകൊണ്ടും അല്ല പ്രവൃത്തികൊണ്ടും സത്യംകൊണ്ടുമാണു നാം സ്നേഹിക്കേണ്ടത്.
19
[19,20] നാം സത്യത്തിന്റെ പക്ഷത്തുള്ളവരാണെന്ന് ഇതിനാല്‍ നമുക്ക് അറിയാം. ദൈവത്തിന്റെ സന്നിധിയില്‍ നാം ധൈര്യം ഉള്ളവരായിരിക്കുന്നതും ഇതുകൊണ്ടാണ്. നമ്മുടെ മനസ്സാക്ഷി നമ്മെ കുറ്റപ്പെടുത്തുന്നു എങ്കില്‍, ദൈവം മനസ്സാക്ഷിയെക്കാള്‍ വലിയവനും സകലവും അറിയുന്നവനും ആണല്ലോ.
21
അതുകൊണ്ടു പ്രിയപ്പെട്ടവരേ, നമ്മുടെ മനസ്സാക്ഷി നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍ ദൈവത്തിന്റെ മുമ്പില്‍ നമുക്കു ധൈര്യം ഉണ്ട്.
22
നാം എന്തു ചോദിച്ചാലും നമുക്കു ലഭിക്കുന്നു. എന്തുകൊണ്ടെന്നാല്‍ നാം ദൈവത്തിന്റെ കല്പനകള് അനുസരിക്കുകയും അവിടുത്തേക്കു പ്രസാദകരമായതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
23
തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ വിശ്വസിക്കുകയും അവിടുന്നു നമ്മോടു കല്പിച്ചതുപോലെ പരസ്പരം സ്നേഹിക്കുകയും ചെയ്യുക എന്നതാണു ദൈവത്തിന്റെ കല്പന.
24
ദൈവത്തിന്റെ കല്പന അനുസരിക്കുന്നവന് ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. ദൈവം നമ്മില്‍ വസിക്കുന്നു എന്ന് അവിടുന്നു നമുക്കു നല്‍കിയിട്ടുള്ള ആത്മാവിനാല്‍ നാം അറിയുന്നു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 4 →
All chapters:
1
2
3
4
5