bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Timothy 1
1 Timothy 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 2 →
1
നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിന്റെയും കല്പനയാല്, ക്രിസ്തുയേശുവിന്റെ അപ്പോസ്തോലനായ പൗലൊസ്,
2
വിശ്വാസത്തില്‍ യഥാര്‍ഥപുത്രനായ തിമൊഥെയോസിന് എഴുതുന്നത്: പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍നിന്നും കൃപയും കാരുണ്യവും സമാധാനവും നിനക്കു ലഭിക്കട്ടെ.
3
[3,4] ഞാന്‍ മാസിഡോണിയയിലേക്കു പോകുമ്പോള്‍ നിന്നോട് ആവശ്യപ്പെട്ടതുപോലെ നീ എഫെസൊസില്‍ താമസിക്കുക. അവിടെ അന്യഥാ ഉള്ള ഉപദേശങ്ങള്‍ പഠിപ്പിക്കുകയും അന്തമില്ലാത്ത വംശാവലിയില്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്ന ചിലരുണ്ട്. അവര്‍ അങ്ങനെ ചെയ്യാതിരിക്കുവാന്‍ ആജ്ഞാപിക്കേണ്ടിയിരിക്കുന്നു. വിശ്വാസത്തിലുള്ള ദൈവികവ്യവസ്ഥിതിയെക്കാള്‍ അധികമായി വിവാദപരമായ പ്രശ്നങ്ങള്‍ ഉളവാകുന്നതിനു മാത്രമേ അവ ഉപകരിക്കുകയുള്ളൂ.
5
നാം അവരോട് ആജ്ഞാപിക്കുന്നതിന്റെ ആത്യന്തിക ലക്ഷ്യം ശുദ്ധഹൃദയത്തില്‍നിന്നും നല്ല മനസ്സാക്ഷിയില്‍നിന്നും കാപട്യമില്ലാത്ത വിശ്വാസത്തില്‍നിന്നും ഉളവാകുന്ന സ്നേഹമാണ്.
6
ചിലര്‍ ഇതില്‍നിന്നു വഴുതിമാറി വ്യര്‍ഥ സംവാദത്തിലേക്കു തിരിഞ്ഞ് ധര്‍മോപദേഷ്ടാക്കളാകുവാന്‍ ആഗ്രഹിക്കുന്നു.
7
തങ്ങള്‍ പറയുന്നതെന്തെന്നോ, സമര്‍ഥിക്കുന്നതെന്തെന്നോ അവര്‍ ഒട്ടും ഗ്രഹിക്കുന്നില്ലതാനും.
8
ഉചിതമായി ആചരിച്ചാല്‍ ധര്‍മശാസ്ത്രം ഉത്തമമാണെന്നു നാം അറിയുന്നു.
9
നിയമസംഹിത ഉണ്ടാക്കിയിരിക്കുന്നത് സജ്ജനത്തിനുവേണ്ടിയല്ല; പിന്നെയോ, നിയമലംഘനക്കാര്‍, അനുസരണം കെട്ടവര്‍, അഭക്തര്‍, പാപികള്‍, അവിശുദ്ധര്‍, ലൗകികര്‍, പിതാവിനെയോ മാതാവിനെയോ കൊല്ലുന്നവര്‍, കൊലപാതകികള്‍,
10
അസാന്മാര്ഗികള്, സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍, മനുഷ്യരെ തട്ടിക്കൊണ്ടുപോകുന്നവര്‍, വ്യാജം പറയുന്നവര്‍, കള്ളസത്യം ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്കും, വിശ്വാസയോഗ്യമായ പ്രബോധനത്തിനു വിരുദ്ധമായ എല്ലാറ്റിനും വേണ്ടിയാകുന്നു.
11
എന്നെ ഭരമേല്പിച്ചിരിക്കുന്ന പ്രബോധനമാകട്ടെ വാഴ്ത്തപ്പെട്ടവനായ ദൈവത്തിന്റെ മഹത്ത്വമേറിയ സുവിശേഷത്തിന് അനുസൃതമായിട്ടുള്ളതാണ്.
12
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ ഞാന്‍ സ്തുതിക്കുന്നു. എന്തുകൊണ്ടെന്നാല്‍ എന്നെ വിശ്വസ്തനായി കരുതി തന്റെ ശുശ്രൂഷയ്ക്കായി നിയോഗിച്ചുകൊണ്ട് എനിക്കാവശ്യമുള്ള ശക്തി അവിടുന്നു നല്കിയിരിക്കുന്നു.
13
നേരത്തെ ഞാന്‍ ക്രിസ്തുയേശുവിനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. എങ്കിലും, അവിശ്വാസി ആയിരുന്ന കാലത്ത് ഞാന്‍ ചെയ്തത് അറിവില്ലാതെ ആയതിനാല്‍ എനിക്കു കരുണ ലഭിച്ചു.
14
ക്രിസ്തുയേശുവിലുള്ള സ്നേഹത്തോടും വിശ്വാസത്തോടുമൊപ്പം അവിടുത്തെ കൃപയും എന്നിലേക്കു കവിഞ്ഞൊഴുകി.
15
ക്രിസ്തുയേശു ലോകത്തില്‍ വന്നത് പാപികളെ രക്ഷിക്കുവാനാകുന്നു എന്നുള്ള സന്ദേശം തികച്ചും വിശ്വസനീയവും സ്വീകാര്യയോഗ്യവുമാകുന്നു. ആ പാപികളില്‍ ഞാന്‍ ഒന്നാമനത്രേ.
16
എങ്കിലും ദൈവം തന്റെ മഹാക്ഷമയാല്‍ എന്നോടു കരുണ കാണിച്ചു. ക്രിസ്തുയേശുവില്‍ വിശ്വസിച്ച് അനശ്വരജീവന് പ്രാപിക്കുവാനുള്ളവര്‍ക്ക് ദൈവം എന്നെ ദൃഷ്ടാന്തമാക്കി.
17
നിത്യനായ രാജാവും, അനശ്വരനും, അദൃശ്യനുമായ ഏകദൈവത്തിന് ബഹുമാനവും മഹത്ത്വവും എന്നുമെന്നേക്കും ഉണ്ടാകട്ടെ. ആമേന്‍.
18
മകനേ, തിമൊഥെയോസേ, നിന്നെക്കുറിച്ചു മുന്‍കാലത്തു പ്രവചിച്ചിട്ടുള്ളതിന് അനുസൃതമായി ഈ കല്പന നിന്നെ ഭരമേല്പിക്കുന്നു. ആ വചനങ്ങളുടെ പ്രേരണയാല്‍ നന്നായി പോരാടുന്നതിന്,
19
വിശ്വാസവും നല്ല മനസ്സാക്ഷിയും മുറുകെപ്പിടിച്ചുകൊള്ളുക. ചിലര്‍ മനസ്സാക്ഷിയെ തിരസ്കരിച്ച് തങ്ങളുടെ വിശ്വാസം തകര്‍ത്തുകളഞ്ഞു.
20
ഹുമനയൊസും അലക്സാണ്ടറും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഞാന്‍ അവരെ സാത്താനെ ഏല്പിച്ചിരിക്കുകയാണ്. ദൈവദൂഷണം ചെയ്യരുത് എന്ന് ഈ ശിക്ഷമൂലം അവര്‍ പഠിക്കേണ്ടതിനാണ് അങ്ങനെ ചെയ്തത്.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 2 →
All chapters:
1
2
3
4
5
6