bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Timothy 3
1 Timothy 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 4 →
1
ഒരുവന് സഭയുടെ അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നു എങ്കില്‍ ശ്രേഷ്ഠമായ സേവനമാണ് അയാള്‍ അഭിലഷിക്കുന്നത്. അതു വാസ്തവമാണ്.
2
എന്നാല്‍ സഭയുടെ അധ്യക്ഷന്‍ ആരോപണങ്ങള്‍ക്ക് അതീതനും ഏകപത്നീവ്രതക്കാരനും ഇന്ദ്രിയവികാരങ്ങളെ ജയിക്കുന്നവനും സംയമശീലനും മാന്യനും അതിഥിസല്‍ക്കാരതല്‍പരനും ഉപദേശിക്കുവാനുള്ള പ്രാഗല്ഭ്യം ഉള്ളവനും ആയിരിക്കേണ്ടതാണ്;
3
അയാള്‍ മദ്യാസക്തനോ, അക്രമാസക്തനോ, ആയിരിക്കരുത്; പിന്നെയോ സൗമ്യനും ശാന്തശീലനും ദ്രവ്യാഗ്രഹമില്ലാത്തവനും ആയിരിക്കണം.
4
അയാള്‍ സ്വകുടുംബത്തെ യഥായോഗ്യം ഭരിക്കണം. ഉല്‍കൃഷ്ടമായ പെരുമാറ്റത്താല്‍ മക്കളെ പൂര്‍ണഗൗരവത്തോടെ അനുസരണത്തില്‍ വളര്‍ത്തുന്നവനും ആയിരിക്കണം.
5
സ്വന്തം ഭവനത്തെ ഭരിച്ചു നടത്തുവാന്‍ കഴിയാത്തവന് ദൈവത്തിന്റെ സഭയെ എങ്ങനെ പരിപാലിക്കും?
6
അയാള്‍ പുതിയതായി വിശ്വാസം സ്വീകരിച്ച ആളായിരിക്കരുത്. അങ്ങനെ ആയിരുന്നാല്‍ അഹങ്കാരത്തിമിര്‍പ്പുകൊണ്ട് സാത്താനു വന്ന ശിക്ഷാവിധിയില്‍ അകപ്പെടും.
7
സഭാധ്യക്ഷന് സഭയ്ക്കു പുറത്തുള്ളവര്‍ കൂടി സമാദരിക്കുന്ന ആളായിരിക്കണം. അങ്ങനെയുള്ളവന് ദുഷ്കീര്‍ത്തിക്കു വിധേയനാകയില്ല; പിശാചിന്റെ കെണിയില്‍ വീഴുകയുമില്ല.
8
അതുപോലെതന്നെ സഭാശുശ്രൂഷകരും ഉല്‍കൃഷ്ടസ്വഭാവമുള്ളവരായിരിക്കണം; സന്ദര്ഭത്തിനൊത്തു വാക്കു മാറ്റി സംസാരിക്കുന്നവരോ, അമിതമായി വീഞ്ഞു കുടിക്കുന്നവരോ, ഹീനമായ ലാഭേച്ഛ ഉള്ളവരോ ആയിരിക്കരുത്.
9
അവര്‍ വിശ്വാസത്തിന്റെ മര്‍മ്മം സ്വച്ഛമായ മനസ്സാക്ഷിയോടുകൂടി മുറുകെപ്പിടിക്കുന്നവരായിരിക്കണം.
10
ആദ്യം അവര്‍ പരിശോധനയ്ക്കു വിധേയരാകണം. കുറ്റമറ്റവരാണെന്നു തെളിയുന്നപക്ഷം അവര്‍ സഭയില്‍ ശുശ്രൂഷ ചെയ്യട്ടെ.
11
അതുപോലെതന്നെ അവരുടെ ഭാര്യമാരും ഉല്‍കൃഷ്ടസ്വഭാവമുള്ളവരും, പരദൂഷണത്തില്‍ ഏര്‍പ്പെടാത്തവരും, സമചിത്തതയുള്ളവരും, എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.
12
സഭാശുശ്രൂഷകന്‍ ഏകപത്നിയുടെ ഭര്‍ത്താവും സ്വന്തം മക്കളെയും കുടുംബത്തെയും യഥോചിതം ഭരിക്കുവാന്‍ പ്രാപ്തരുമായിരിക്കട്ടെ.
13
നന്നായി സേവനം അനുഷ്ഠിക്കുന്ന ശുശ്രൂഷകര്‍ നിലയും വിലയും നേടുന്നു. അവര്‍ക്കു ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെപ്പറ്റി നിര്‍ഭയം സംസാരിക്കുവാനുള്ള ധൈര്യവും ഉണ്ടായിരിക്കും.
14
എത്രയും വേഗം വന്നു നിന്നെ കാണാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
15
എന്നാല്‍ ഒരുവേള ഞാന്‍ വരാന്‍ വൈകുന്നപക്ഷം ദൈവത്തിന്റെ സഭയില്‍ ഒരുവന് എങ്ങനെ പെരുമാറണമെന്നു നീ അറിയേണ്ടതിനാണ് ഞാന്‍ ഇതെഴുതുന്നത്. സഭ സത്യത്തിന്റെ തൂണും കോട്ടയും ജീവിക്കുന്ന ദൈവത്തിന്റെ ഭവനവുമാകുന്നു.
16
നമ്മുടെ മതവിശ്വാസത്തിന്റെ മര്‍മ്മം നിശ്ചയമായും മഹത്താണ്. അവിടുന്നു മനുഷ്യജന്മമെടുത്ത് പ്രത്യക്ഷനായി; അവിടുന്നു നീതിമാനാണെന്ന് ആത്മാവിനാല്‍ സമര്‍ഥിക്കപ്പെട്ടു. മാലാഖമാര്‍ക്ക് അവിടുന്നു ദര്‍ശനമേകി; ജനവര്‍ഗങ്ങളുടെ ഇടയില്‍ അവിടുന്നു പ്രഘോഷിക്കപ്പെട്ടു. ലോകമെങ്ങും അവിടുത്തെ വിശ്വസിച്ചു; മഹത്ത്വത്തിലേക്ക് അവിടുന്ന് ഉയര്‍ത്തപ്പെടുകയും ചെയ്തു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 4 →
All chapters:
1
2
3
4
5
6