bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Timothy 6
1 Timothy 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
1
അടിമനുകത്തിന് കീഴിലുള്ള എല്ലാവരും തങ്ങളുടെ യജമാനന്മാര് എല്ലാവിധ ബഹുമാനങ്ങള്‍ക്കും അര്‍ഹരാണെന്നു കരുതിക്കൊള്ളണം. അല്ലെങ്കില്‍ ദൈവനാമത്തിനും നമ്മുടെ ഉപദേശങ്ങള്‍ക്കും അപകീര്‍ത്തി ഉണ്ടാകും.
2
യജമാനന്മാര് വിശ്വാസികളാണെങ്കില്‍, അവര്‍ സഹോദരന്മാരാണല്ലോ എന്നുവച്ച്, അവരെ ബഹുമാനിക്കാതിരിക്കരുത്; തങ്ങളുടെ സേവനത്തിന്റെ ഗുണഭോക്താക്കളായ യജമാനന്മാര് വിശ്വാസികളും പ്രിയപ്പെട്ടവരുമായതുകൊണ്ട് അവരെ കൂടുതലായി സേവിക്കുകയാണു വേണ്ടത്; ഇക്കാര്യങ്ങള്‍ നീ പഠിപ്പിക്കുകയും നിര്‍ബന്ധപൂര്‍വം ഉപദേശിക്കുകയും ചെയ്യണം.
3
ഇതില്‍നിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ വിശ്വാസയോഗ്യമായ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും വിയോജിക്കുകയോ ചെയ്യുന്നവന് അഹംഭാവംകൊണ്ടു ചീര്‍ത്തവനും അജ്ഞനുമാകുന്നു.
4
അവന് വിവാദങ്ങളിലേര്‍പ്പെടുക, കേവലം വാക്കുകളെച്ചൊല്ലി മല്ലടിക്കുക തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്നവനുമായിരിക്കും. അവ അസൂയയും, ശണ്ഠയും, പരദൂഷണവും, ദുസ്സംശയങ്ങളും വാദകോലാഹലങ്ങളും ഉളവാക്കുന്നു.
5
ദുര്‍ബുദ്ധികളും സത്യമില്ലാത്തവരും ആയവര്‍ തമ്മില്‍ നിരന്തരമായ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതും അതുകൊണ്ടാണ്. അവരാകട്ടെ ധനസമ്പാദനത്തിനുള്ള ഒരുപാധിയാണ് ദൈവഭക്തി എന്നു കരുതുന്നു.
6
ഒരുവന് തനിക്കുള്ളതില്‍ സംതൃപ്തനായിരിക്കുന്നെങ്കില്‍ അവന്റെ ദൈവഭക്തി ഒരു വലിയ ധനമാണ്;
7
എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നില്ല; ഇവിടെനിന്ന് ഒന്നും കൊണ്ടുപോകുവാന്‍ സാധ്യവുമല്ല.
8
അതുകൊണ്ട് ഉണ്ണാനും ഉടുക്കാനുമുണ്ടെങ്കില്‍ അതു നമുക്ക് ധാരാളം മതി.
9
ധനവാന്മാര് ആകുവാന്‍ മോഹിക്കുന്നവര്‍ പ്രലോഭനത്തില്‍ വീഴുന്നു. നാശത്തിലും കെടുതിയിലും നിപതിക്കുന്ന നിരവധി ബുദ്ധിശൂന്യവും ഉപദ്രവകരവുമായ മോഹങ്ങളുടെ കെണിയില്‍ അകപ്പെടുകയും ചെയ്യുന്നു.
10
എല്ലാ തിന്മകളുടെയും തായ്വേര് ധനമോഹമാകുന്നു; തീവ്രമായ ധനമോഹം നിമിത്തം ചിലര്‍ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുകയും നിരവധി കഠോരവേദനകള്‍കൊണ്ട് ഹൃദയത്തെ ക്ഷതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
11
ദൈവത്തിന്റെ മനുഷ്യനായ നീ ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ലക്ഷ്യമാക്കിക്കൊള്ളുക.
12
വിശ്വാസത്തിന്റെ നല്ല പോര് പൊരുതുക; അനശ്വരജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. അതിനുവേണ്ടിയാണ് നീ വിളിക്കപ്പെട്ടത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ആ വിശ്വാസം സ്പഷ്ടമായി ഏറ്റുപറയുകയും ചെയ്തിട്ടുള്ളതാണല്ലോ.
13
എല്ലാറ്റിനും ജീവന് നല്കുന്ന ദൈവത്തിന്റെ മുമ്പാകെയും, പൊന്തിയൊസ് പീലാത്തോസിന്റെ മുമ്പില്‍ തന്റെ വിശ്വാസം സ്പഷ്ടമായി ഏറ്റു പറഞ്ഞ ക്രിസ്തുയേശുവിന്റെ മുമ്പാകെയും ഞാന്‍ നിന്നോട് അധികാരപൂര്‍വം ആവശ്യപ്പെടുന്നു.
14
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷനാകുന്നതുവരെ ഈ കല്പനകള് മാലിന്യംകൂടാതെ നിരാക്ഷേപം പാലിക്കുക.
15
വാഴ്ത്തപ്പെട്ടവനും ഏക പരമാധികാരിയും രാജാധിരാജനും, കര്‍ത്താധികര്‍ത്താവുമായ ദൈവം ഇത് യഥാസമയം വെളിപ്പെടുത്തും. അവിടുന്നു മാത്രമാണ് അമര്‍ത്യന്‍.
16
ആര്‍ക്കും കടന്നുചെല്ലാനാവാത്ത പ്രകാശത്തില്‍ നിവസിക്കുന്ന ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; ആര്‍ക്കും അത് സാധ്യവുമല്ല. സകല ബഹുമാനവും അനന്തമായ അധികാരവും അവിടുത്തേക്കുള്ളതുതന്നെ. ആമേന്‍.
17
ഗര്‍വ്വ് കാണിക്കുകയോ, അനിശ്ചിതമായ സമ്പത്തില്‍ തങ്ങളുടെ പ്രത്യാശ ഊന്നുകയോ ചെയ്യരുതെന്ന് ഈ ലോകത്തിലെ സമ്പന്നന്മാരെ ഉദ്ബോധിപ്പിക്കുക. നമുക്ക് അനുഭവിക്കുന്നതിനായി സകലവും നല്‍കിയിട്ടുള്ള ദൈവത്തില്‍തന്നെ തങ്ങളുടെ പ്രത്യാശ അവര്‍ ഉറപ്പിക്കട്ടെ.
18
നന്മ ചെയ്യുവാന്‍ അവരോട് ആജ്ഞാപിക്കുക; സല്‍പ്രവൃത്തികളില്‍ അവര്‍ സമ്പന്നരാകണം; ഉദാരമതികളും തങ്ങള്‍ക്കുള്ളത് പരസ്പരം പങ്കു വയ്‍ക്കുന്നവരുമായിരിക്കുകയും വേണം.
19
അങ്ങനെ സാക്ഷാത്തായ ജീവന് നേടേണ്ടതിന് തങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള നല്ല അടിസ്ഥാനമായി ഒരു നിധി അവര്‍ സമ്പാദിക്കുന്നു.
20
തിമൊഥെയോസേ, നിന്നെ ഭരമേല്പിച്ചിട്ടുള്ളത് കാത്തുസൂക്ഷിക്കുക. ഭക്തിവിരുദ്ധമായ സംഭാഷണങ്ങളും ജ്ഞാനത്തിന്റെ കപട വേഷമണിഞ്ഞ തര്‍ക്കങ്ങളും ഉപേക്ഷിക്കുക.
21
എന്തെന്നാല്‍ ഈ ജ്ഞാനം ഉണ്ടെന്ന് അവകാശപ്പെടുന്ന ചിലര്‍ വിശ്വാസത്തില്‍നിന്നു തെറ്റിപ്പോയിട്ടുണ്ട്. ദൈവകൃപ നിന്റെകൂടെ ഉണ്ടായിരിക്കട്ടെ.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
All chapters:
1
2
3
4
5
6