bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Timothy 5
1 Timothy 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 6 →
1
പ്രായം ചെന്നവരെ ശകാരിക്കരുത്; നിന്റെ പിതാവിനെ എന്നവണ്ണം അവരെ ഉദ്ബോധിപ്പിക്കുക.
2
ചെറുപ്പക്കാരെ സഹോദരന്മാരെപ്പോലെയും പ്രായം ചെന്ന സ്ത്രീകളെ മാതാക്കളെപ്പോലെയും യുവതികളെ തികച്ചും നിര്‍മ്മലഹൃദയത്തോടുകൂടി സഹോദരിമാരെപ്പോലെയും കരുതി ഉപദേശിക്കുക.
3
യഥാര്‍ഥ വിധവമാരെ ആദരിക്കണം. ഒരു വിധവയ്ക്ക് മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കില്‍
4
അവര്‍ ഒന്നാമത് സ്വന്തം കുടുംബത്തോടുള്ള ധര്‍മം അനുസരിച്ച് തങ്ങളുടെ മാതാപിതാക്കളെ യഥോചിതം ശുശ്രൂഷിക്കുവാന്‍ പഠിക്കട്ടെ; അതു ദൈവത്തിനു പ്രസാദകരമായിരിക്കും.
5
യഥാര്‍ഥത്തില്‍ വൈധവ്യം പ്രാപിച്ച്, ഏകാകിനിയായിത്തീര്‍ന്നിരിക്കുന്നവള്‍ ദൈവത്തില്‍ പ്രത്യാശ ഉറപ്പിച്ച്, രാവും പകലും ദൈവത്തോടു വിനീതമായി അപേക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
6
എന്നാല്‍ അവള് സുഖഭോഗങ്ങളില്‍ മുഴുകിയിരിക്കുന്നെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മരിച്ചവളായിരിക്കും.
7
വിധവമാര്‍ അപവാദങ്ങള്‍ക്ക് അതീതരായിരിക്കണമെന്ന കാര്യം കര്‍ശനമായി ഉദ്ബോധിപ്പിക്കുക.
8
ഒരുവന് ബന്ധുജനങ്ങളുടെയും പ്രത്യേകിച്ച് സ്വന്തം കുടുംബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍, അയാള്‍ വിശ്വാസം പരിത്യജിച്ചവനും, അവിശ്വാസിയെക്കാള്‍ അധമനും ആകുന്നു.
9
വിധവകളുടെ ഗണത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവള്‍ക്ക് അറുപതു വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണം; അവള് ഏകപുരുഷന്റെ ഭാര്യയും ആയിരുന്നിരിക്കണം.
10
അവള് സല്‍പ്രവൃത്തി ചെയ്ത് സല്‍കീര്‍ത്തി സമ്പാദിച്ചവളും മക്കളെ നന്നായി വളര്‍ത്തുക, അതിഥികളെ സല്‍ക്കരിക്കുക, ഭക്തജനങ്ങളുടെ പാദങ്ങള്‍ കഴുകുക, പീഡിതരുടെ ക്ലേശങ്ങള്‍ പരിഹരിക്കുക ഇങ്ങനെയുള്ള എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനുവേണ്ടി സ്വയം അര്‍പ്പിച്ചവളുമായിരിക്കണം.
11
എന്നാല്‍ പ്രായം കുറഞ്ഞ വിധവമാരെ ഈ ഗണത്തിലുള്‍പ്പെടുത്തരുത്. അവര്‍ ക്രിസ്തുവില്‍നിന്നു വ്യതിചലിച്ച് വിഷയാസക്തി മൂലം വിവാഹം ചെയ്യുവാന്‍ ആഗ്രഹിച്ചെന്നു വരാം.
12
മാത്രമല്ല തങ്ങളുടെ ആദ്യത്തെ പ്രതിജ്ഞ ലംഘിക്കുന്നതുകൊണ്ട് അവര്‍ കുറ്റക്കാരായി വിധിക്കപ്പെടുന്നതിന് അര്‍ഹരായിത്തീരുകയും ചെയ്യുന്നു.
13
അതിനു പുറമേ, അവര്‍ അലസരായി വീടുകള്‍തോറും ചുറ്റി നടക്കുകയും അപവാദവ്യവസായത്തിലേര്‍പ്പെടുകയും പരകാര്യങ്ങളില്‍ തലയിട്ട് പറയരുതാത്തതു പറയുകയും ചെയ്യും.
14
അതുകൊണ്ട് പ്രായം കുറഞ്ഞ വിധവമാര്‍ വിവാഹിതരായി മക്കളെ പ്രസവിക്കുകയും വീട്ടമ്മമാരായി ഗൃഹഭരണം നടത്തുകയും അങ്ങനെ ശത്രുവിന്റെ ആക്ഷേപത്തിന് അവസരം കൊടുക്കാതിരിക്കുകയും ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
15
ഇപ്പോള്‍തന്നെ ചിലര്‍ സാത്താന്റെ പിറകേ വഴിതെറ്റിപ്പോയിക്കഴിഞ്ഞിരിക്കുന്നു.
16
ഒരു വിശ്വാസിനിക്കു വിധവമാരായ ബന്ധുക്കളുണ്ടെങ്കില്‍ അവരുടെ ബുദ്ധിമുട്ടില്‍ അവള് അവരെ സഹായിക്കട്ടെ. അവര്‍ സഭയ്ക്ക് ഒരു ഭാരമായിത്തീരരുത്. സാക്ഷാല്‍ വിധവമാരെ സഹായിക്കേണ്ട ചുമതല സഭയ്ക്കുണ്ടല്ലോ.
17
നന്നായി ഭരിക്കുന്ന സഭാമുഖ്യന്മാരെ, വിശിഷ്യ പ്രസംഗിച്ചും പ്രബോധിപ്പിച്ചും അധ്വാനിക്കുന്നവരെ ഇരട്ടി പ്രതിഫലത്തിനു യോഗ്യരായി പരിഗണിച്ചുകൊള്ളുക.
18
‘മെതിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത്’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു. ‘വേലക്കാരന് തന്റെ കൂലിക്കു യോഗ്യന്‍’ എന്നും എഴുതപ്പെട്ടിട്ടുണ്ട്.
19
രണ്ടോ മൂന്നോ സാക്ഷികളുടെ തെളിവുകൂടാതെ സഭാമുഖ്യന്മാരുടെ പേരിലുള്ള ഒരു കുറ്റാരോപണവും സ്വീകരിക്കരുത്.
20
പാപം ചെയ്തുകൊണ്ടിരിക്കുന്നവരെ പരസ്യമായി ശാസിക്കുക. അങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ക്കും ഭയമുണ്ടാകുമല്ലോ.
21
ആരുടെയും മുഖം നോക്കാതെയും പക്ഷപാതപരമായി ഒന്നും ചെയ്യാതെയും ഈ നിയമങ്ങള്‍ പാലിക്കണമെന്ന് ദൈവത്തെയും ക്രിസ്തുയേശുവിനെയും തിരഞ്ഞെടുക്കപ്പെട്ട മാലാഖമാരെയും സാക്ഷി നിറുത്തി ഞാന്‍ ആജ്ഞാപിക്കുന്നു.
22
കൈവയ്പു നല്കി ആരെയെങ്കിലും സഭാമുഖ്യനായി നിയോഗിക്കുന്നതില്‍ തിടുക്കം കൂട്ടരുത്; മറ്റൊരുവന്റെ പാപത്തില്‍ പങ്കുചേരുകയുമരുത്. നീ നിന്നെത്തന്നെ നിര്‍മ്മലനായി സൂക്ഷിച്ചുകൊള്ളുക.
23
വെള്ളം മാത്രമേ കുടിക്കൂ എന്നു വയ്ക്കാതെ കൂടെക്കൂടെയുണ്ടാകാറുള്ള നിന്റെ അസുഖങ്ങളും ഉദരരോഗങ്ങളും നിമിത്തം അല്പം വീഞ്ഞു കുടിച്ചുകൊള്ളുക.
24
ചിലരുടെ പാപങ്ങള്‍ വളരെ വ്യക്തമാണ്. അവരെക്കുറിച്ചുള്ള വിധി കല്പിക്കുന്നതിന് അവ ഇടയാക്കുന്നു. മറ്റുചിലരുടെ പാപങ്ങളാകട്ടെ, പിന്നീടു മാത്രമേ വെളിച്ചത്തു വരികയുള്ളൂ.
25
അതുപോലെതന്നെ, സല്‍പ്രവൃത്തികളും വ്യക്തമാണ്. അല്ലെങ്കില്‍ത്തന്നെയും അവയെ മറച്ചുവയ്ക്കുവാന് സാധ്യമല്ല.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 6 →
All chapters:
1
2
3
4
5
6