bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Colossians 1
Colossians 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 2 →
1
ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പോസ്തോലനായ പൗലൊസും സഹോദരനായ തിമൊഥെയോസും ചേര്‍ന്ന്
2
കൊലോസ്യയിലെ ക്രൈസ്തവഭക്തരും നമ്മുടെ വിശ്വസ്ത സഹോദരരുമായ ദൈവജനങ്ങള്‍ക്ക് എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തില്‍നിന്ന് നിങ്ങള്‍ക്കു കൃപയും സമാധാനവും ലഭിക്കട്ടെ.
3
നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുമ്പോഴെല്ലാം, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.
4
എന്തുകൊണ്ടെന്നാല്‍ ക്രിസ്തുയേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചും എല്ലാ ദൈവജനങ്ങളോടും നിങ്ങള്‍ക്കുള്ള സ്നേഹത്തെക്കുറിച്ചും ഞങ്ങള്‍ കേട്ടിരിക്കുന്നു.
5
നിങ്ങളുടെ വിശ്വാസവും സ്നേഹവും നിങ്ങളുടെ പ്രത്യാശയില്‍ അധിഷ്ഠിതമാണ്. സത്യസന്ദേശമായ സുവിശേഷം ആദ്യം നിങ്ങളുടെ അടുക്കലെത്തിയപ്പോള്‍ അതു വാഗ്ദാനം ചെയ്യുന്ന പ്രത്യാശയെക്കുറിച്ച് നിങ്ങള്‍ കേട്ടു. നിങ്ങള്‍ പ്രത്യാശിക്കുന്നത് നിങ്ങള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
6
ദൈവകൃപയെക്കുറിച്ച് നിങ്ങള്‍ ആദ്യമായി കേള്‍ക്കുകയും അത് യഥാര്‍ഥത്തില്‍ മനസ്സിലാക്കുകയും ചെയ്ത നാള്‍മുതല്‍ നിങ്ങളുടെയിടയില്‍ സുവിശേഷം എങ്ങനെ വര്‍ത്തിക്കുന്നുവോ, അപ്രകാരംതന്നെ അത് ലോകമെങ്ങും അനുഗ്രഹങ്ങള്‍ നല്കിക്കൊണ്ടു പ്രചരിക്കുന്നു.
7
ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനായ എപ്പഫ്രാസില്‍നിന്ന് ഇതു നിങ്ങള്‍ ഗ്രഹിച്ചിട്ടുണ്ടല്ലോ. ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനായ അയാള്‍ ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു.
8
ദൈവത്തിന്റെ ആത്മാവു നിങ്ങള്‍ക്കു നല്കിയ സ്നേഹത്തെക്കുറിച്ച് അയാള്‍ ഞങ്ങളോടു പറഞ്ഞു.
9
ഇക്കാരണത്താല്‍, നിങ്ങളെപ്പറ്റി കേട്ടപ്പോള്‍മുതല്‍ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ഥിക്കുന്നു. ദൈവഹിതത്തെക്കുറിച്ചുള്ള അറിവുകൊണ്ടും, അവിടുത്തെ ആത്മാവു നല്കുന്ന സകല വിവേകവും ബുദ്ധിയുംകൊണ്ടും നിങ്ങളെ നിറയ്‍ക്കണമെന്നത്രേ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നത്.
10
അങ്ങനെ ദൈവം നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്ന പ്രകാരം ജീവിക്കുവാനും ദൈവത്തിനു സംപ്രീതി ഉളവാക്കുന്ന വിധത്തില്‍ എപ്പോഴും പ്രവര്‍ത്തിക്കുവാനും നിങ്ങള്‍ക്കു പ്രാപ്തിയുണ്ടാകും. എല്ലാവിധ സല്‍പ്രവൃത്തികള്‍കൊണ്ടും നിങ്ങളുടെ ജീവിതം ഫലസമൃദ്ധമായിത്തീരും. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ നിങ്ങള്‍ വളരുകയും ചെയ്യും.
11
ദൈവത്തിന്റെ മഹത്തായ പ്രഭാവത്തില്‍ നിന്നു പുറപ്പെടുന്ന ശക്തിധാരയാല്‍ നിങ്ങള്‍ ബലം പ്രാപിക്കട്ടെ. അങ്ങനെ എല്ലാം ക്ഷമയോടെ സഹിക്കുന്നതിനു നിങ്ങള്‍ പ്രാപ്തരായിത്തീരും.
12
തന്റെ ജനത്തിനു പ്രകാശത്തിന്റെ രാജ്യത്തില്‍ കരുതിവച്ചിട്ടുള്ളതിന്റെ ഓഹരി പ്രാപിക്കുവാന്‍ നിങ്ങളെ യോഗ്യരാക്കിയ ദൈവത്തിന് ആഹ്ലാദപൂര്‍വം സ്തോത്രം ചെയ്യുക.
13
അവിടുന്ന് അന്ധകാരത്തിന്റെ അധികാരത്തില്‍നിന്നു നിങ്ങളെ വീണ്ടെടുത്ത് തന്റെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു കൊണ്ടുവന്നു.
14
ആ പുത്രന് മുഖേനയാണല്ലോ നാം സ്വതന്ത്രരാക്കപ്പെട്ടത്, അഥവാ നമ്മുടെ പാപം ക്ഷമിക്കപ്പെട്ടത്.
15
അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായ പ്രതിച്ഛായയാണു ക്രിസ്തു. അവിടുന്നു പ്രപഞ്ചത്തിലെ സകല സൃഷ്ടികള്‍ക്കും മുമ്പേയുള്ളവനും ആദ്യജാതനും ആകുന്നു.
16
ദൈവം തന്റെ പുത്രന് മുഖേനയാണ് സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്ടിച്ചത്. ആത്മീയശക്തികളും പ്രഭുക്കന്മാരും ഭരണാധിപന്മാരും അധികാരികളുമെല്ലാം അതിലുള്‍പ്പെടുന്നു. പ്രപഞ്ചം ആകമാനം സൃഷ്ടിക്കപ്പെട്ടത് പുത്രനില്‍ക്കൂടിയും പുത്രനുവേണ്ടിയും ആണ്.
17
എല്ലാറ്റിനുംമുമ്പ് പുത്രനുണ്ടായിരുന്നു. അവിടുന്ന് സകലത്തിനും ആധാരമാകുന്നു.
18
അവിടുന്നാണ് സഭയാകുന്ന ശരീരത്തിന്റെ ശിരസ്സ്; ശരീരത്തിന്റെ ജീവന് ആധാരം അവിടുന്നാണ്. എല്ലാറ്റിലും പ്രഥമസ്ഥാനം അവിടുത്തേക്കു മാത്രമായിരിക്കേണ്ടതിന് ആദ്യജാതനായ അവിടുന്ന് മരണത്തില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു.
19
[19,20] പുത്രനില്‍ തന്റെ ഭാവം സമ്പൂര്‍ണമായി നിവസിക്കുവാനും, പ്രപഞ്ചത്തെ ആകമാനം തന്റെ പുത്രന് മുഖേന തന്നോട് അനുരഞ്ജിപ്പിക്കുവാനും ദൈവം തിരുമനസ്സായി. അവിടുന്നു പുത്രന്റെ ക്രൂശുമരണത്താല്‍ സമാധാനം ഉണ്ടാക്കുകയും, അങ്ങനെ ആകാശത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും തന്നോട് അനുരഞ്ജിപ്പിക്കുകയും ചെയ്തു.
21
മുമ്പ് ദുഷ്ടവിചാരംമൂലവും, ദുഷ്പ്രവൃത്തികള്‍ മൂലവും നിങ്ങള്‍ ദൈവത്തില്‍നിന്ന് അകന്നവരും അവിടുത്തെ ശത്രുക്കളുമായിരുന്നു.
22
എന്നാല്‍ ഇപ്പോള്‍ തന്റെ പുത്രന്റെ ശാരീരിക മരണത്താല്‍ ദൈവം നിങ്ങളെ തന്റെ മിത്രങ്ങളാക്കിത്തീര്‍ത്തിരിക്കുന്നു. നിങ്ങളെ പവിത്രരും, കളങ്കരഹിതരും, കുറ്റമറ്റവരുമായി ദൈവമുമ്പാകെ സമര്‍പ്പിക്കേണ്ടതിനാണ് ഇപ്രകാരം ചെയ്തത്.
23
സുവിശേഷം കേട്ട് ആര്‍ജിച്ച പ്രത്യാശയില്‍നിന്ന് ഇളകിപ്പോകാതെ, ഉറച്ചതും ദൃഢമായി വിശ്വസിക്കാവുന്നതുമായ അടിസ്ഥാനത്തില്‍ നിലയുറപ്പിച്ച് വിശ്വസ്തരായി നിങ്ങള്‍ മുന്നോട്ടു പോകണം. ലോകത്തിലുള്ള സര്വസൃഷ്ടികളോടും ആയി പ്രസംഗിക്കപ്പെട്ടിരിക്കുന്ന ഈ സുവിശേഷത്തിന് പൗലൊസ് എന്ന ഞാന്‍ ദാസനായിത്തീര്‍ന്നു.
24
നിങ്ങള്‍ക്കുവേണ്ടി സഹിച്ച കഷ്ടതയില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്തുകൊണ്ടെന്നാല്‍ സഭയാകുന്ന തന്റെ ശരീരത്തിനുവേണ്ടി ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളില്‍ കുറവുള്ളതു പൂരിപ്പിക്കുകയാണല്ലോ ഞാന്‍ ചെയ്യുന്നത്.
25
നിങ്ങളുടെ നന്മയ്ക്കുവേണ്ടി ഈ ചുമതല ദൈവം എന്നെ ഏല്പിച്ചതുകൊണ്ട് ഞാന്‍ സഭയുടെ ദാസനായിത്തീര്‍ന്നിരിക്കുന്നു. ദൈവത്തിന്റെ സന്ദേശം പൂര്‍ണമായി അറിയിക്കുക എന്നതാണ് എന്റെ കര്‍ത്തവ്യം.
26
പൂര്‍വയുഗങ്ങളില്‍ സര്‍വമനുഷ്യരാശിക്കും ആ മര്‍മ്മം മറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവജനത്തിന് അതു വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നു.
27
സര്‍വജനങ്ങള്‍ക്കുമായുള്ളതും മഹത്തും അമൂല്യവുമായ ഈ രഹസ്യം തന്റെ ജനത്തെ അറിയിക്കുക എന്നതാണ് ദൈവത്തിന്റെ പദ്ധതി. ക്രിസ്തു നിങ്ങളിലുണ്ട് എന്നതാണ് ആ രഹസ്യം. ദൈവത്തിന്റെ തേജസ്സില്‍ നിങ്ങളും പങ്കാളിയാണെന്നാണല്ലോ അതിന്റെ സാരം.
28
അതുകൊണ്ട് എല്ലാവരോടും ക്രിസ്തുവിനെപ്പറ്റി ഞങ്ങള്‍ പ്രസംഗിക്കുന്നു. ക്രിസ്തുവിനോട് ഏകീഭവിച്ച് പക്വത പ്രാപിച്ചവരായി എല്ലാവരെയും ദൈവമുമ്പാകെ കൊണ്ടുവരുന്നതിനുവേണ്ടി, സകല ജ്ഞാനത്തോടുംകൂടി അവര്‍ക്കു ബുദ്ധി ഉപദേശിക്കുകയും അവരെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു.
29
അതു സാധിക്കുന്നതിന്, ക്രിസ്തു എനിക്കു നല്കിക്കൊണ്ടിരിക്കുന്നതും എന്നില്‍ അതിശക്തമായി വ്യാപരിക്കുന്നതുമായ ചൈതന്യത്താല്‍ ഞാന്‍ അധ്വാനിക്കുകയും പോരാടുകയും ചെയ്യുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 2 →
All chapters:
1
2
3
4
Recommended Reading
Commentary
Colossians Commentaries
→
Devotional
Colossians Devotional Guide
→
Get This Bible
BSI Study Bible
→