bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Colossians 4
Colossians 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
1
യജമാനന്മാരേ, ദാസന്മാരോടു ന്യായമായും നീതിയായും പെരുമാറുക. നിങ്ങള്‍ക്കും സ്വര്‍ഗത്തില്‍ ഒരു യജമാനന് ഉണ്ടെന്നുള്ളത് ഓര്‍ക്കുക.
2
പ്രാര്‍ഥനയില്‍ ജാഗരൂകരായി ദൈവത്തിനു സ്തോത്രം അര്‍പ്പിച്ചുകൊണ്ട് ഉറച്ചുനില്ക്കുക.
3
ക്രിസ്തുവിന്റെ രഹസ്യം പ്രസംഗിക്കുന്നതിനു വചനത്തിന്റെ വാതില്‍ തുറന്നു കിട്ടുവാനായി ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുക. അതിനുവേണ്ടിയാണല്ലോ ഞാന്‍ ഇപ്പോള്‍ തടവിലായിരിക്കുന്നത്.
4
ആ മര്‍മ്മം സ്പഷ്ടമാക്കുന്ന വിധത്തില്‍ യഥോചിതം പ്രസംഗിക്കുവാന്‍ എനിക്കു കഴിയുന്നതിനുവേണ്ടിയും പ്രാര്‍ഥിക്കുക.
5
നിങ്ങള്‍ക്കു ലഭിക്കുന്ന അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ട്, വിശ്വാസികളല്ലാത്തവരോടു വിവേകപൂര്‍വം വര്‍ത്തിക്കുക.
6
നിങ്ങളുടെ സംഭാഷണം ഹൃദ്യവും മധുരോദാരവുമായിരിക്കണം. എല്ലാവര്ക്കും സമുചിതമായ മറുപടി നല്‍കേണ്ടത് എങ്ങനെയാണെന്നു നിങ്ങള്‍ അറിഞ്ഞിരിക്കുകയും വേണം.
7
നമ്മുടെ പ്രിയ സഹോദരനും കര്‍ത്താവിന്റെ വേലയില്‍ വിശ്വസ്തനും സഹഭൃത്യനുമായ തിഹിക്കൊസ് എന്നെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങളോടു പറയും.
8
ഞങ്ങളുടെ വിവരങ്ങള്‍ അറിയിച്ച് നിങ്ങളെ സമാശ്വസിപ്പിക്കുന്നതിനുവേണ്ടിയത്രേ അയാളെ ഞാന്‍ അയയ്ക്കുന്നത്.
9
നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ട പ്രിയങ്കരനും വിശ്വസ്തനുമായ ഒനേസിമോസും അയാളുടെ കൂടെ വരുന്നുണ്ട്. ഇവിടത്തെ എല്ലാ വിവരങ്ങളും അവര്‍ നിങ്ങളെ അറിയിക്കും.
10
എന്റെ കൂടെ തടവില്‍ കിടക്കുന്ന അരിസ്തര്‍ഹൊസും ബര്‍നബാസിന്റെ പിതൃവ്യപുത്രനായ മര്‍ക്കോസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. മര്‍ക്കോസ് നിങ്ങളുടെ അടുക്കല്‍ വരികയാണെങ്കില്‍ അയാളെ നിങ്ങള്‍ സ്വീകരിക്കണമെന്നു നേരത്തെ നിര്‍ദേശിച്ചിട്ടുണ്ടല്ലോ.
11
യുസ്തൊസ് എന്നു വിളിക്കുന്ന യേശുവും നിങ്ങള്‍ക്കു വന്ദനം പറയുന്നു. എന്നോടുകൂടി ദൈവരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരില്‍ ഈ മൂന്നുപേര്‍ മാത്രമാണ്, വിശ്വാസം സ്വീകരിച്ചിട്ടുള്ള യെഹൂദന്മാര്‍. അവര്‍ എനിക്കു വലിയ സഹായമായിത്തീര്‍ന്നു.
12
നിങ്ങളുടെ കൂട്ടത്തിലുള്ളവനും ക്രിസ്തുയേശുവിന്റെ ഭൃത്യനുമായ എപ്പഫ്രാസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരും പക്വമതികളുമായി ദൈവഹിതം പൂര്‍ണമായി അനുസരിക്കുന്നതില്‍ പതറാതെ ഉറച്ചുനില്ക്കുന്നതിനുവേണ്ടി അയാള്‍ ഏറ്റവും ശുഷ്കാന്തിയോടുകൂടി എപ്പോഴും പ്രാര്‍ഥിക്കുന്നു.
13
നിങ്ങള്‍ക്കും ലവൊദിക്യയിലും ഹിയരാപ്പൊലിസിലുള്ളവര്‍ക്കുംവേണ്ടി അയാള്‍ ചെയ്യുന്ന കഠിനാധ്വാനത്തിനു ഞാന്‍ സാക്ഷിയാണ്.
14
നമ്മുടെ പ്രിയപ്പെട്ട വൈദ്യനായ ലൂക്കോസും, ദേമാസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.
15
ലവൊദിക്യയിലുള്ള സഹോദരന്മാര്ക്കും, നിംഫയ്‍ക്കും, അവളുടെ ഭവനത്തില്‍ കൂടുന്ന സഭയ്ക്കും, ഞങ്ങളുടെ ആശംസകള്‍.
16
നിങ്ങള്‍ ഈ കത്തു വായിച്ചശേഷം ലവൊദിക്യയിലെ സഭയിലും ഇതു വായിക്കണം.
17
അതുപോലെതന്നെ ലവൊദിക്യയിലെ സഹോദരന്മാര് നിങ്ങള്‍ക്കയച്ചുതരുന്ന കത്തും നിങ്ങള്‍ വായിക്കേണ്ടതാണ്. കര്‍ത്തൃശുശ്രൂഷയില്‍ തന്നെ ഏല്പിച്ചിട്ടുള്ള ചുമതല നിര്‍വഹിക്കണമെന്ന് അര്‍ഹിപ്പൊസിനോടു പറയുക.
18
നിങ്ങള്‍ക്ക് എന്റെ അഭിവാദനങ്ങള്‍! പൗലൊസ് എന്ന ഞാന്‍ എന്റെ സ്വന്തം കൈകൊണ്ട് ഇതെഴുതിയിരിക്കുന്നു. ഞാന്‍ തടവിലാണ് എന്നുള്ളത് നിങ്ങള്‍ മറക്കരുത്. ദൈവത്തിന്റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
All chapters:
1
2
3
4