bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Colossians 3
Colossians 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 4 →
1
നിങ്ങള്‍ ക്രിസ്തുവിനോടുകൂടി പുനരുത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സ്വര്‍ഗത്തിലുള്ള കാര്യങ്ങള്‍ അന്വേഷിക്കുക. ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നുവല്ലോ.
2
ഭൂമിയിലുള്ള കാര്യങ്ങളിലല്ല, സ്വര്‍ഗത്തിലുള്ള കാര്യങ്ങളില്‍ത്തന്നെ നിങ്ങളുടെ മനസ്സ് ഉറപ്പിക്കുക.
3
എന്തെന്നാല്‍ നിങ്ങള്‍ മരിച്ചുകഴിഞ്ഞു; നിങ്ങളുടെ ജീവന് ക്രിസ്തുവിനോടുകൂടി ദൈവത്തില്‍ മറഞ്ഞിരിക്കുകയാണ്.
4
നമ്മുടെ യഥാര്‍ഥ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ നിങ്ങളും അവിടുത്തോടുകൂടി തേജസ്സില്‍ പ്രത്യക്ഷരാകും.
5
നിങ്ങളില്‍ വ്യാപരിക്കുന്ന അസാന്മാര്ഗികത, അശ്ലീലത, വിഷയാസക്തി, ദുഷ്കാമം, വിഗ്രഹാരാധനയുടെ മറ്റൊരു രൂപമായ അത്യാഗ്രഹം മുതലായ ഭൗമികമായ സ്വഭാവങ്ങളെ നിങ്ങള്‍ നിഗ്രഹിക്കണം.
6
എന്തെന്നാല്‍ അനുസരണമില്ലാത്തവരുടെമേല്‍ ഇവമൂലം ദൈവത്തിന്റെ ശിക്ഷ വന്നുചേരുന്നു.
7
ഒരു കാലത്ത് നിങ്ങള്‍ അവയ്ക്കു വിധേയരായിരുന്നു. അന്ന് അവ നിങ്ങളില്‍ ആധിപത്യം ഉറപ്പിച്ചിരുന്നു.
8
എന്നാല്‍ ഇന്ന് കോപം, അമര്‍ഷം, ദോഷം എന്നിവയെല്ലാം നിങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്. അധിക്ഷേപവാക്കുകളോ, അശ്ലീലഭാഷണമോ നിങ്ങളുടെ അധരങ്ങളില്‍നിന്നു പുറപ്പെടരുത്.
9
നിങ്ങള്‍ അന്യോന്യം അസത്യം പറയരുത്. നിങ്ങളുടെ പഴയ മനുഷ്യനെ അവന്റെ പഴയ സ്വഭാവത്തോടുകൂടി നിഷ്കാസനം ചെയ്തിരിക്കുകയാണല്ലോ.
10
ഇപ്പോള്‍ പുതിയ പ്രകൃതി നിങ്ങള്‍ ധരിച്ചിരിക്കുന്നു. സ്രഷ്ടാവായ ദൈവത്തെ പൂര്‍ണമായി നിങ്ങള്‍ അറിയുന്നതിനുവേണ്ടി ആ പ്രകൃതിയെ തന്റെ പ്രതിച്ഛായയില്‍ അവിടുന്ന് അനുസ്യൂതം നവീകരിച്ചുകൊണ്ടിരിക്കുന്നു.
11
അതില്‍ യെഹൂദനെന്നോ, വിജാതീയനെന്നോ, പരിച്ഛേദനകര്‍മത്തിനു വിധേയനോ അല്ലാത്തവനോ എന്നോ, ഭേദമില്ല; കിരാതന്, അപരിഷ്കൃതന്, ദാസന്, സ്വതന്ത്രന് എന്നീ ഭേദങ്ങളുമില്ല; ക്രിസ്തുവാണ് എല്ലാവരിലും എല്ലാം ആയിരിക്കുന്നത്.
12
നിങ്ങള്‍ ദൈവത്തിന്റെ ജനമാകുന്നു; അവിടുന്നു നിങ്ങളെ സ്നേഹിക്കുകയും തന്റെ സ്വന്തം ജനമായിരിക്കേണ്ടതിനു നിങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. അതുകൊണ്ട് മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമാശീലം ഇവ നിങ്ങള്‍ ധരിക്കണം.
13
നിങ്ങള്‍ അന്യോന്യം സഹിക്കുകയും പൊറുക്കുകയും ഒരുവനു മറ്റൊരുവനെപ്പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പരസ്പരം ക്ഷമിക്കുകയും വേണം. കര്‍ത്താവു നിങ്ങളോടു ക്ഷമിച്ചിരിക്കുന്നതുപോലെ നിങ്ങളും അന്യോന്യം ക്ഷമിക്കേണ്ടതാണ്.
14
സര്‍വോപരി, സമ്പൂര്‍ണമായ ഐക്യത്തില്‍ എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന സ്നേഹം ധരിച്ചുകൊള്ളുക.
15
ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. ഈ സമാധാനത്തിലേക്കാണ് ദൈവം നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ അവിടുത്തോടു നന്ദിയുള്ളവരായിരിക്കുക.
16
ക്രിസ്തുവിന്റെ സന്ദേശം അതിന്റെ സര്‍വസമൃദ്ധിയോടുംകൂടി നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണം. സകല ജ്ഞാനത്തോടും കൂടി അന്യോന്യം പ്രബോധിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക. സങ്കീര്‍ത്തനങ്ങളും സ്തോത്രഗീതങ്ങളും ആത്മീയ ഗാനങ്ങളും ആലപിക്കുക; നിങ്ങളുടെ ഹൃദയത്തില്‍നിന്നു ദൈവത്തിനു കൃതജ്ഞതയോടുകൂടിയ ഗാനം ഉയരട്ടെ.
17
നിങ്ങള്‍ ചെയ്യുന്നതും പറയുന്നതും എല്ലാം കര്‍ത്താവായ യേശുവില്കൂടി പിതാവായ ദൈവത്തിനു സ്തോത്രം ചെയ്തുകൊണ്ട് അവിടുത്തെ നാമത്തില്‍ ആയിരിക്കേണ്ടതാണ്.
18
ഭാര്യമാരേ, കര്‍ത്താവിന്റെ അനുയായികള്‍ എന്ന നിലയില്‍ കടമ എന്നു കരുതി നിങ്ങളുടെ ഭര്ത്താക്കന്മാര്ക്കു കീഴ്പെട്ടിരിക്കുക.
19
ഭര്ത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക; അവരോടു പരുഷമായി പെരുമാറരുത്.
20
കുട്ടികളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക; എന്തെന്നാല്‍ അതാണ് കര്‍ത്താവിനു പ്രസാദകരമായിട്ടുള്ളത്.
21
മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്; അങ്ങനെ ചെയ്താല്‍ അവര്‍ ധൈര്യഹീനരായിത്തീരും.
22
ദാസന്മാരേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ലൗകികയജമാനന്മാരെ അനുസരിക്കുക; അവരുടെ പ്രീതി കിട്ടുന്നതിനുവേണ്ടി, അവരുടെ കണ്മുമ്പില് മാത്രമല്ല അനുസരിക്കേണ്ടത്. കര്‍ത്താവിനോടുള്ള ഭയഭക്തിമൂലം ആത്മാര്‍ഥമായി അനുസരിക്കുക.
23
നിങ്ങള്‍ എന്തുചെയ്താലും മനുഷ്യര്‍ക്കുവേണ്ടിയല്ല, കര്‍ത്താവിനുവേണ്ടിയത്രേ ചെയ്യുന്നത് എന്ന ചിന്തയില്‍ പൂര്‍ണഹൃദയത്തോടുകൂടി ചെയ്യണം.
24
തന്റെ ജനത്തിനു നല്കുവാന് കരുതിവച്ചിട്ടുള്ള പൈതൃകം കര്‍ത്താവു പ്രതിഫലമായി നിങ്ങള്‍ക്കു നല്കുമെന്നുള്ളത് ഓര്‍ത്തുകൊള്ളുക.
25
എന്തെന്നാല്‍ ക്രിസ്തു എന്ന യജമാനനെയാണ് നിങ്ങള്‍ യഥാര്‍ഥത്തില്‍ സേവിക്കുന്നത്. തെറ്റു ചെയ്യുന്നവന് അര്‍ഹിക്കുന്ന ശിക്ഷ കിട്ടും; ഒരേ അളവുകോല്‍കൊണ്ടാണ് ദൈവം എല്ലാവരെയും അളക്കുന്നത്.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 4 →
All chapters:
1
2
3
4