bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jonah 1
Jonah 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 2 →
1
അമിത്ഥായുടെ പുത്രന് യോനായ്ക്ക് ദൈവത്തിന്റെ അരുളപ്പാടുണ്ടായി:
2
“നീ മഹാനഗരമായ നിനെവേയില്‍ ചെന്ന് അതിനെതിരെ പ്രസംഗിക്കുക. അവരുടെ ദുഷ്ടത എന്റെ സന്നിധിയില്‍ എത്തിയിരിക്കുന്നു.”
3
എന്നാല്‍ യോനാ സര്‍വേശ്വരന്റെ സന്നിധിയില്‍നിന്ന് തര്‍ശ്ശീശിലേക്ക് ഓടിപ്പോകാന്‍ ഒരുങ്ങി. അയാള്‍ യോപ്പയില്‍ എത്തി; അവിടെ തര്‍ശ്ശീശിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ട് യാത്രക്കൂലി കൊടുത്ത് കയറി. അങ്ങനെ സര്‍വേശ്വരന്റെ സന്നിധിയില്‍നിന്നു സഹയാത്രികരോടൊത്ത് തര്‍ശ്ശീശിലേക്കു പുറപ്പെട്ടു.
4
എന്നാല്‍ സര്വേശ്വരന് കടലില്‍ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു. കടല്‍ ക്ഷോഭിച്ചു; കപ്പല്‍ തകര്‍ന്നുപോകുമെന്ന നിലയായി.
5
കപ്പലില്‍ ഉള്ളവര്‍ പരിഭ്രാന്തരായി, ഓരോരുത്തരും താന്താങ്ങളുടെ ദൈവത്തെ വിളിച്ചു പ്രാര്‍ഥിച്ചു. കേവുഭാരം കുറയ്ക്കാന്‍ കപ്പല്ക്കാര് ചരക്കുകള്‍ കടലിലെറിഞ്ഞു. എന്നാല്‍ യോനാ ഈ സമയത്ത് കപ്പലിന്റെ അടിത്തട്ടില്‍ സുഖമായി ഉറങ്ങുകയായിരുന്നു.
6
കപ്പിത്താന് അടുത്തുചെന്ന് യോനായെ ഉണര്‍ത്തി ചോദിച്ചു: “ഇതെന്ത്! ഈ സമയത്ത് കിടന്നുറങ്ങുകയോ? എഴുന്നേറ്റു നിങ്ങളുടെ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കൂ. ഒരുവേള ദൈവം കനിവു തോന്നി നമ്മെ രക്ഷിച്ചാലോ.”
7
പിന്നീട് കപ്പലിലുണ്ടായിരുന്നവര്‍ പരസ്പരം പറഞ്ഞു: “വരൂ, ആരു നിമിത്തമാണ് ഈ അനര്‍ഥം നമുക്ക് ഉണ്ടായിരിക്കുന്നതെന്ന് അറിയാന്‍ നറുക്കിട്ടു നോക്കാം.” അങ്ങനെ അവര്‍ നറുക്കിട്ടു. നറുക്കു യോനായ്‍ക്കാണു വീണത്.
8
അവര്‍ യോനായോടു ചോദിച്ചു: “ആരു നിമിത്തമാണ് ഈ അനര്‍ഥം ഉണ്ടായതെന്നു താങ്കള്‍തന്നെ പറയുക; താങ്കളുടെ തൊഴിലെന്ത്? എവിടെനിന്നു വരുന്നു? ഏതു രാജ്യക്കാരന്? ഏതു ജനതയില്‍പ്പെടുന്നു?”
9
യോനാ മറുപടി പറഞ്ഞു: “ഞാന്‍ ഒരു എബ്രായനാണ്. കടലും കരയും സൃഷ്ടിച്ച സ്വര്‍ഗസ്ഥനായ സര്‍വേശ്വരനെ ഞാന്‍ ആരാധിക്കുന്നു.” ദൈവകല്പന ധിക്കരിച്ച് തിരുസന്നിധിയില്‍നിന്നു താന്‍ ഓടിപ്പോകുകയാണെന്നു യോനാ അവരോടു പറഞ്ഞു.
10
അതു കേട്ട് അവര്‍ അത്യന്തം ഭയപ്പെട്ടു. അവര്‍ ചോദിച്ചു: “താങ്കള്‍ ഇങ്ങനെ ചെയ്തതെന്തിന്? താങ്കളോട് എന്തു ചെയ്താല്‍ കടല്‍ ശാന്തമാകും?
11
കടല്‍ക്ഷോഭം അടിക്കടി വര്‍ധിച്ചുകൊണ്ടിരുന്നു.
12
യോനാ മറുപടി പറഞ്ഞു: “എന്നെ കടലില്‍ എറിഞ്ഞുകളഞ്ഞാല്‍ അതു ശാന്തമാകും. ഞാന്‍ നിമിത്തമാണ് ഈ കടല്‍ക്ഷോഭം നിങ്ങള്‍ നേരിടുന്നതെന്ന് എനിക്കറിയാം.”
13
യോനാ ഇങ്ങനെ പറഞ്ഞെങ്കിലും കപ്പല്‍ കരയ്ക്കടുപ്പിക്കാന്‍ നാവികര്‍ ആഞ്ഞു തണ്ടുവലിച്ചു. പക്ഷേ കടല്‍ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാല്‍ അവര്‍ക്ക് അതിനു കഴിഞ്ഞില്ല.
14
എല്ലാവരും സര്‍വേശ്വരനോടു നിലവിളിച്ചു പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ഈ മനുഷ്യന്റെ ജീവന് നിമിത്തം ഞങ്ങള്‍ നശിച്ചുപോകാന്‍ ഇടയാകരുതേ; നിര്‍ദോഷരക്തത്തിന്റെ അപരാധം ഞങ്ങളുടെമേല്‍ വരരുതേ; അവിടുന്ന് ഇച്ഛിച്ചത് അങ്ങു ചെയ്തിരിക്കുന്നു.”
15
പിന്നീട് അവര്‍ യോനായെ എടുത്ത് കടലില്‍ എറിഞ്ഞു. ഉടനെ കടല്‍ ശാന്തമായി, അതുകണ്ട് അവര്‍ സര്‍വേശ്വരനെ അത്യന്തം ഭയപ്പെട്ടു.
16
അവിടുത്തേക്ക് ഒരു യാഗം കഴിക്കുകയും നേര്‍ച്ചകള്‍ നേരുകയും ചെയ്തു.
17
യോനായെ വിഴുങ്ങാന്‍ ഒരു വലിയ മത്സ്യത്തെ സര്വേശ്വരന് നിയോഗിച്ചിരുന്നു. യോനാ ആ മത്സ്യത്തിന്റെ വയറ്റില്‍ മൂന്നുരാവും മൂന്നുപകലും കഴിഞ്ഞു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 2 →
All chapters:
1
2
3
4