bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jonah 2
Jonah 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 3 →
1
മത്സ്യത്തിന്റെ വയറ്റില്‍ കിടന്നുകൊണ്ട് യോനാ തന്റെ ദൈവമായ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു:
2
“അതിദുഃഖത്തോടെ ഞാന്‍ സര്‍വേശ്വരനോടു നിലവിളിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി. പാതാളഗര്‍ത്തത്തില്‍നിന്നു ഞാന്‍ കരഞ്ഞപേക്ഷിച്ചു; അവിടുന്ന് എന്റെ ശബ്ദം കേട്ടു.
3
അവിടുന്ന് എന്നെ കടലിന്റെ ആഴത്തിലേക്കെറിഞ്ഞു; സമുദ്രത്തിന്റെ അന്തര്‍ഭാഗത്തേക്കുതന്നെ; പ്രവാഹങ്ങള്‍ എന്നെ ചുറ്റി; ഓളങ്ങളും തിരമാലകളും അവിടുന്ന് എന്റെ മീതെ അയച്ചു.
4
അപ്പോള്‍ ഞാന്‍ പറഞ്ഞു: “സര്വേശ്വരന് എന്നെ പുറന്തള്ളിയിരിക്കുന്നു. ഇനി ഞാന്‍ അവിടുത്തെ വിശുദ്ധമന്ദിരത്തിലേക്ക് എങ്ങനെ നോക്കും?
5
വെള്ളം എന്നെ ഞെരുക്കി; ആഴി എന്നെ പൂര്‍ണമായി ഗ്രസിച്ചു; പര്‍വതങ്ങള്‍ വേരുറപ്പിച്ച ആഴത്തില്‍ ഞാന്‍ താണു; കടല്‍ക്കള എന്നെ പൊതിഞ്ഞു.
6
അഗാധതയിലേക്ക് ഞാന്‍ ഇറങ്ങിച്ചെന്നു; ഭൂമി ഓടാമ്പലിട്ട് എന്നെ അടച്ചുപൂട്ടി. എന്റെ ദൈവമായ സര്‍വേശ്വരാ, അങ്ങെന്റെ ജീവനെ പാതാളത്തില്‍നിന്നു കരകയറ്റി,
7
എന്റെ ആത്മാവ് തളര്‍ന്നപ്പോള്‍ ഞാന്‍ സര്‍വേശ്വരനെ ഓര്‍ത്തു.
8
എന്റെ പ്രാര്‍ഥന തിരുസന്നിധിയില്‍ എത്തി. മിഥ്യാവിഗ്രഹങ്ങളെ ഭജിക്കുന്നവര്‍ ദൈവഭക്തി ത്യജിക്കുന്നു;
9
ഞാനോ സ്തോത്രഗാനത്തോടെ അങ്ങേക്ക് യാഗം അര്‍പ്പിക്കും. ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും; എന്നാല്‍ രക്ഷയുടെ ഉറവിടം അവിടുന്നു തന്നെ.”
10
സര്വേശ്വരന് മത്സ്യത്തോടു കല്പിച്ചു: അതു യോനായെ കരയിലേക്കു ഛര്‍ദിച്ചു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 3 →
All chapters:
1
2
3
4