bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jonah 4
Jonah 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
1
ഇത് യോനായ്ക്കു തീരെ രസിച്ചില്ല. അദ്ദേഹം രോഷാകുലനായി. യോനാ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു:
2
“എന്റെ ദേശത്തുവച്ചു ഞാന്‍ പറഞ്ഞത് ഇതുതന്നെയല്ലേ? അതുകൊണ്ടാണു ഞാന്‍ തര്‍ശ്ശീശിലേക്കു ബദ്ധപ്പെട്ട് ഓടിപ്പോയത്. അവിടുന്ന് അനുകമ്പയുള്ളവനും കാരുണ്യവാനും ക്ഷമിക്കുന്നവനും ശാശ്വതസ്നേഹനിധിയും ശിക്ഷിക്കാതെ മനസ്സലിവു കാട്ടുന്ന ദൈവവുമാണെന്ന് എനിക്കറിയാമായിരുന്നു.
3
അതുകൊണ്ട് സര്‍വേശ്വരാ, ഇപ്പോള്‍ എന്റെ ജീവനെ അങ്ങ് എടുത്തുകൊണ്ടാലും; എനിക്ക് ജീവിക്കേണ്ടാ, മരിക്കുന്നതാണ് എനിക്കു നല്ലത്.” അവിടുന്നു യോനായോടു ചോദിച്ചു:
4
“നിന്റെ ഈ കോപം ഉചിതമോ?”
5
അനന്തരം യോനാ നിനെവേ വിട്ടുപോയി. നഗരത്തിന്റെ കിഴക്കുവശത്ത് ഒരു കുടില്‍ കെട്ടി, നഗരത്തിന് എന്തു ഭവിക്കും എന്നു കാണാന്‍ അതില്‍ പാര്‍ത്തു.
6
സര്വേശ്വരന് അവിടെ ഒരു ചെടി മുളപ്പിച്ചു. അതു വളര്‍ന്ന് തണല്‍ നല്കിയപ്പോള് യോനായ്ക്ക് ആശ്വാസമായി. യോനാ വളരെ സന്തോഷിച്ചു.
7
എന്നാല്‍ പിറ്റേന്നു പുലര്‍ച്ചെ ദൈവം നിയോഗിച്ച ഒരു പുഴു ചെടിയെ നശിപ്പിച്ചു. അതു വാടിപ്പോയി.
8
വെയിലായപ്പോള്‍ ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കന്‍ കാറ്റ് അടിപ്പിച്ചു. ഉച്ചവെയില്‍ യോനായുടെ തലയില്‍ തട്ടി; തന്നിമിത്തം അദ്ദേഹം വാടിത്തളര്‍ന്നു. മരിച്ചാല്‍മതിയെന്നു യോനാ ഇച്ഛിച്ചു. “എനിക്കു ജീവിക്കേണ്ടാ, മരിക്കുന്നത് എനിക്കു നന്ന്” എന്ന് അദ്ദേഹം പറഞ്ഞു.
9
“ആ ചെടിയെച്ചൊല്ലി നീ കോപിക്കുന്നതു ശരിയോ?” ദൈവം യോനായോടു ചോദിച്ചു. “മരണംവരെ കോപിക്കുന്നതു ശരിതന്നെ” യോനാ മറുപടി പറഞ്ഞു.
10
സര്വേശ്വരന് വീണ്ടും അരുളിച്ചെയ്തു: “നീ നടുകയോ നനയ്ക്കുകയോ വളര്‍ത്തുകയോ ചെയ്യാതെ ഒരു രാത്രികൊണ്ടു വളര്‍ന്നു മറ്റൊരു രാത്രികൊണ്ടു നശിച്ച ആ ചെടിയോടു നിനക്ക് അനുകമ്പ തോന്നുന്നു അല്ലേ?
11
വിവേകശൂന്യരായ ഒരുലക്ഷത്തി ഇരുപതിനായിരത്തില്‍പരം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നോ?”
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
All chapters:
1
2
3
4