bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jonah 3
Jonah 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 4 →
1
സര്വേശ്വരന് വീണ്ടും യോനായോട് അരുളിച്ചെയ്തു:
2
“നീ മഹാനഗരമായ നിനെവേയിലേക്കു ചെന്ന് ഞാന്‍ തരുന്ന സന്ദേശം വിളിച്ചറിയിക്കുക.”
3
അങ്ങനെ ദൈവകല്പന അനുസരിച്ച് യോനാ നിനെവേയിലേക്കു പോയി. ഒരറ്റത്തു നിന്നു മറ്റേ അറ്റത്ത് എത്താന്‍ മൂന്നുദിവസം നടക്കേണ്ടത്ര വലിയ നഗരമാണ് നിനെവേ.
4
യോനാ നഗരത്തിലെത്തി ഒരു ദിവസത്തെ വഴി നടന്നു, പിന്നീട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “നാല്പതു ദിവസം കഴിയുമ്പോള്‍ നിനെവേയ്ക്ക് ഉന്മൂലനാശം സംഭവിക്കും.”
5
നിനെവേക്കാര്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവര്‍തൊട്ടു ചെറിയവര്‍വരെ എല്ലാവരും അനുതാപസൂചകമായി ചാക്കുതുണി ഉടുത്തു.
6
ഈ വാര്‍ത്ത നിനെവേയിലെ രാജാവു കേട്ടു. അദ്ദേഹവും വിനയപൂര്‍വം അനുതപിച്ച് ചാക്കുടുത്തു, ചാരത്തിലിരുന്നു.
7
തുടര്‍ന്ന് നിനെവേയില്‍ ഈ വിളംബരം പ്രസിദ്ധപ്പെടുത്തി: “നിനെവേയിലെ രാജാവും പ്രഭുക്കന്മാരും കല്പിക്കുന്നു: മനുഷ്യനാകട്ടെ കന്നുകാലികളാകട്ടെ യാതൊന്നും ഭക്ഷിക്കരുത്. യാതൊരു ജീവിയും തിന്നുകയോ കുടിക്കുകയോ ചെയ്യരുത്.
8
മനുഷ്യരും മൃഗങ്ങളും എല്ലാം ചാക്കുടുത്ത് ഉച്ചത്തില്‍ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കണം; എല്ലാവരും ദുര്‍മാര്‍ഗങ്ങളില്‍നിന്നും അധര്‍മങ്ങളില്‍നിന്നും പിന്തിരിയട്ടെ.”
9
ദൈവം തന്റെ മനസ്സുമാറ്റി ക്രോധമടക്കുകയും നാം നശിച്ചുപോകാതെ രക്ഷപെടുകയും ചെയ്യുകയില്ലെന്ന് ആരു കണ്ടു?
10
ദൈവം അവരുടെ ഈ പ്രവൃത്തികളും ദുര്‍വൃത്തികളില്‍നിന്നുള്ള പിന്മാറ്റവും കണ്ടു. അതുകൊണ്ട് മനസ്സുമാറ്റി; അവരുടെമേല്‍ വരുത്താന്‍ നിശ്ചയിച്ച അനര്‍ഥങ്ങള്‍ അയച്ചില്ല.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 4 →
All chapters:
1
2
3
4