bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Malachi 1
Malachi 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 2 →
1
മലാഖിയിലൂടെ സര്വേശ്വരന് ഇസ്രായേല്‍ജനത്തിനു നല്കിയ അരുളപ്പാട്:
2
“ഞാന്‍ നിങ്ങളെ സ്നേഹിച്ചു” എന്നാല്‍ നിങ്ങള്‍ ചോദിക്കുന്നു: “എങ്ങനെയാണ് അവിടുന്നു ഞങ്ങളെ സ്നേഹിച്ചത്?” സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഏശാവ് യാക്കോബിന്റെ സഹോദരനല്ലേ? എന്നിട്ടും യാക്കോബിനെ ഞാന്‍ സ്നേഹിച്ചു;
3
ഏശാവിനെ വെറുത്തു. അവന്റെ മലമ്പ്രദേശങ്ങള്‍ ഞാന്‍ ശൂന്യമാക്കി. അവന്റെ അവകാശം മരുഭൂമിയിലെ കുറുനരികള്‍ക്കു കൊടുക്കുകയും ചെയ്തു.”
4
ഞങ്ങളെ തകര്‍ത്തുകളഞ്ഞെങ്കിലും അവശിഷ്ടങ്ങള്‍ ഞങ്ങള്‍ പുനരുദ്ധരിക്കുമെന്ന് എദോം പറയുന്നുവെങ്കില്‍ സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “അവര്‍ പണിയട്ടെ, ഞാന്‍ ഇടിച്ചുനിരത്തും. അവര്‍ ദുഷ്ടജനമെന്നും സര്‍വേശ്വരന്റെ കോപത്തിന് എന്നും പാത്രമായ ജനമെന്നും വിളിക്കപ്പെടും.
5
നിങ്ങള്‍ സ്വന്തം കണ്ണുകൊണ്ട് അതു കാണും. ഇസ്രായേലിന്റെ അതിര്‍ത്തിക്കപ്പുറത്തും സര്വേശ്വരന് ഉന്നതനെന്നു നിങ്ങള്‍ പറയും.”
6
പുത്രന് പിതാവിനെയും ദാസന് യജമാനനെയും ബഹുമാനിക്കുന്നു. എന്റെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, ഞാന്‍ നിങ്ങളോടു ചോദിക്കുന്നു: “ഞാന്‍ പിതാവെങ്കില്‍ എന്നോടുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനനെങ്കില്‍ എന്നോടുള്ള ഭക്തി എവിടെ? അങ്ങയുടെ നാമത്തെ എങ്ങനെയാണു ഞങ്ങള്‍ നിന്ദിക്കുന്നത്? എന്നു നിങ്ങള്‍ ചോദിക്കുന്നു.
7
എന്റെ യാഗപീഠത്തിന്മേല്‍ മലിനഭോജനം അര്‍പ്പിക്കുന്നതുകൊണ്ടുതന്നെ. അതെങ്ങനെയാണു ഞങ്ങള്‍ മലിനമാക്കുന്നത്? എന്നു നിങ്ങള്‍ ചോദിക്കുന്നു. സര്‍വേശ്വരന്റെ യാഗപീഠം നിന്ദ്യമെന്നു നിങ്ങള്‍ കരുതുന്നതിനാല്‍ തന്നെ.
8
കാഴ്ചയില്ലാത്ത മൃഗങ്ങളെ യാഗം അര്‍പ്പിക്കുന്നതു തെറ്റല്ലേ? മുടന്തും രോഗവും ഉള്ളവയെ അര്‍പ്പിക്കുന്നതും ശരിയാണോ? നിങ്ങളുടെ ദേശാധിപതിക്ക് അവയെ കാഴ്ചവച്ചാല്‍ അയാള്‍ നിങ്ങളില്‍ പ്രസാദിക്കുമോ? അയാളുടെ പ്രീതി നിങ്ങള്‍ക്കു കിട്ടുമോ?
9
ഇത്തരം കാഴ്ചയര്‍പ്പിച്ചാല്‍ നിങ്ങളില്‍ ഞാന്‍ പ്രസാദിക്കുമോ? എന്നു സര്‍വശക്തനായ സര്വേശ്വരന് ചോദിക്കുന്നു. ദൈവം നമ്മോടു കൃപാലുവായിത്തീരാന്‍ അവിടുത്തെ പ്രസാദത്തിനായി അപേക്ഷിക്കുക.
10
നിങ്ങള്‍ എന്റെ യാഗപീഠത്തില്‍ വെറുതെ യാഗാഗ്നി കത്തിക്കാതിരിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും ദേവാലയവാതിലുകള്‍ അടച്ചിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. എനിക്കു നിങ്ങളില്‍ പ്രീതി ഇല്ല. നിങ്ങള്‍ അര്‍പ്പിക്കുന്ന വഴിപാട് ഞാന്‍ സ്വീകരിക്കയുമില്ല.
11
കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ജനതകള്‍ക്കിടയില്‍ എന്റെ നാമം ഉന്നതമായിരിക്കുന്നു. എല്ലായിടത്തും എന്റെ നാമത്തില്‍ സുഗന്ധധൂപവും നിര്‍മ്മലവഴിപാടും അര്‍പ്പിച്ചുവരുന്നു. കാരണം, എന്റെ നാമം ജനതകള്‍ക്കിടയില്‍ ഉന്നതമാണ്. ഇതു സര്‍വശക്തനായ സര്‍വേശ്വരന്റെ വചനം.
12
നിങ്ങളാകട്ടെ സര്‍വേശ്വരന്റെ യാഗപീഠം മലിനമാക്കാമെന്നും അതില്‍ നിന്ദ്യമായ ഭോജനം അര്‍പ്പിക്കാമെന്നും കരുതുമ്പോള്‍ നിങ്ങള്‍ അതിനെ അശുദ്ധമാക്കുന്നു.
13
‘ഇത് എത്ര അസഹ്യം!’ എന്നു പറഞ്ഞ് അതൃപ്തിയും വെറുപ്പും നിങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “അപഹരിക്കപ്പെട്ടതും രോഗംപിടിച്ചതും മുടന്തുള്ളതുമായ മൃഗങ്ങളെ യാഗാര്‍പ്പണത്തിനു നിങ്ങള്‍ കൊണ്ടുവന്നാല്‍ ഞാന്‍ അവയെ സ്വീകരിക്കണമോ?”
14
ആട്ടിന്‍കൂട്ടത്തിലുള്ള ഒരാണാടിനെ നേര്‍ന്നശേഷം കുറ്റമുള്ള മറ്റൊന്നിനെ സര്‍വേശ്വരനര്‍പ്പിക്കുന്ന വഞ്ചകന് ശപിക്കപ്പെട്ടവന്‍; കാരണം, ഞാന്‍ ഉന്നതനായ രാജാവാണ്. എന്റെ നാമത്തെ ജനതകള്‍ ഭയപ്പെടുന്നു. ഇതു സര്‍വശക്തനായ സര്‍വേശ്വരന്റെ വചനം.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 2 →
All chapters:
1
2
3
4