bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Malachi 2
Malachi 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 3 →
1
“പുരോഹിതന്മാരേ, ഇതാ! ഈ കല്പന നിങ്ങളോടാണ്.
2
നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും എന്റെ നാമത്തെ പ്രകീര്‍ത്തിക്കുന്നതില്‍ മനസ്സുവയ്‍ക്കാതിരിക്കുകയും ചെയ്താല്‍ ഞാന്‍ നിങ്ങളുടെമേല്‍ ശാപം അയയ്ക്കും. നിങ്ങളുടെ അനുഗ്രഹങ്ങളെ ശാപമാക്കും.” സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “അതേ, നിങ്ങള്‍ എന്റെ നാമത്തെ പ്രകീര്‍ത്തിക്കുന്നതിനു മനസ്സുവയ്ക്കാഞ്ഞതിനാല് ഞാന്‍ അവയെ ശാപമാക്കിയിരിക്കുന്നു.
3
ഞാന്‍ നിങ്ങളുടെ സന്തതിയെ ശകാരിക്കും. യാഗമൃഗങ്ങളുടെ ചാണകം നിങ്ങളുടെ മുഖത്തു തേയ്ക്കും. എന്റെ സന്നിധിയില്‍ നിന്നു ഞാന്‍ നിങ്ങളെ പുറത്താക്കും.
4
അങ്ങനെ ലേവിയോടുള്ള എന്റെ ഉടമ്പടി നിലനിര്‍ത്താനാണ് ഞാന്‍ ഈ കല്പന അയച്ചിരിക്കുന്നതെന്നു നിങ്ങള്‍ അറിയും.”
5
ലേവിയോടുള്ള എന്റെ ഉടമ്പടി ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടിയായിരുന്നു. അവന് ഭയഭക്തിയോടെ പെരുമാറാനാണ് ഞാനതു നല്‍കിയത്. അവന് എന്നെ ഭയപ്പെടുകയും എന്റെ നാമത്തോടുള്ള ഭയഭക്തി അവനില്‍ നിറയുകയും ചെയ്തു.
6
യഥാര്‍ഥമായ പ്രബോധനം അവന്റെ നാവില്‍ ഉണ്ടായിരുന്നു. ഒരു തെറ്റും അവന്റെ അധരങ്ങളില്‍ കണ്ടില്ല. സത്യസന്ധമായും സമാധാനമായും അവന് എന്റെകൂടെ നടന്നു. പലരെയും അകൃത്യത്തില്‍നിന്നു പിന്തിരിപ്പിച്ചു.
7
പുരോഹിതന് സര്‍വശക്തനായ സര്‍വേശ്വരന്റെ ദൂതനാകയാല് അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം അയാളില്‍നിന്നു പ്രബോധനം തേടണം.
8
നിങ്ങളാകട്ടെ നേര്‍വഴി വിട്ടുമാറി; നിങ്ങളുടെ ഉപദേശത്താല്‍ പലരെയും ഇടറിവീഴുമാറാക്കി. നിങ്ങള്‍ ലേവിയുമായുള്ള എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു എന്നു സര്‍വശക്തനായ ദൈവം അരുളിച്ചെയ്യുന്നു.
9
അങ്ങനെ നിങ്ങള്‍ എന്റെ വഴികള്‍ അനുസരിക്കാതെ പ്രബോധനം നല്‍കിയതില്‍ എത്രമാത്രം പക്ഷഭേദം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ സര്‍വമനുഷ്യരുടെയും മുമ്പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും.
10
നമുക്കെല്ലാവര്‍ക്കും ഒരേ പിതാവല്ലേ ഉള്ളത്? ഒരേ ദൈവമല്ലേ നമ്മെയെല്ലാം സൃഷ്ടിച്ചത്? പിന്നെയെന്തിനു നാം അന്യോന്യം അവിശ്വസ്തത കാട്ടി നമ്മുടെ പിതാക്കന്മാരോടുള്ള ഉടമ്പടിയുടെ പവിത്രത നശിപ്പിക്കുന്നു?
11
യെഹൂദാ അവിശ്വസ്തത കാട്ടിയിരിക്കുന്നു. മ്ലേച്ഛമായ പ്രവൃത്തികള്‍ ഇസ്രായേലിലും യെരൂശലേമിലും നടന്നിരിക്കുന്നു. സര്‍വേശ്വരനു പ്രിയപ്പെട്ട അവിടുത്തെ മന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി; അന്യദേവന്റെ പുത്രിയെ അവന് വിവാഹം ചെയ്തിരിക്കുന്നു.
12
ഇങ്ങനെ ചെയ്യുന്ന മനുഷ്യന് ആരായാലും, അവന് സര്‍വശക്തനായ സര്‍വേശ്വരന്റെ മുമ്പില്‍ സാക്ഷ്യം പറയുന്നവനോ ഉത്തരം പറയുന്നവനോ വഴിപാടര്‍പ്പിക്കുന്നവനോ ആയാല്പോലും അവനെ യാക്കോബിന്റെ കൂടാരത്തില്‍നിന്ന് അവിടുന്നു ഛേദിച്ചുകളയട്ടെ.
13
നിങ്ങള്‍ ചെയ്യുന്ന മറ്റൊരു കാര്യം ഇതാണ്. സര്വേശ്വരന് നിങ്ങളുടെ വഴിപാടിലേക്കു തിരിഞ്ഞുനോക്കുകയോ, അവ സംപ്രീതിയോടെ കൈക്കൊള്ളുകയോ ചെയ്യാത്തതിനാല്‍ നിങ്ങള്‍ തേങ്ങിക്കരഞ്ഞു കണ്ണുനീരുകൊണ്ട് സര്‍വേശ്വരന്റെ യാഗപീഠം മൂടുന്നു.
14
എന്തുകൊണ്ട് അവിടുന്ന് ഇതു കൈക്കൊള്ളുന്നില്ല എന്നു നിങ്ങള്‍ ചോദിക്കുന്നു. നീയും നിന്റെ യൗവനത്തിലെ ഭാര്യയും തമ്മിലുള്ള ഉടമ്പടിക്കു സര്വേശ്വരന് സാക്ഷി ആയിരിക്കുന്നതുകൊണ്ടു തന്നെ; ഉടമ്പടിപ്രകാരം അവള് നിന്റെ ജീവിതപങ്കാളിയും ധര്‍മപത്നിയുമാണല്ലോ.
15
എന്നിട്ടും നീയവളോട് അവിശ്വസ്തത കാണിച്ചു. ഏകദൈവമല്ലേ ജീവചൈതന്യം സൃഷ്ടിച്ചു നമ്മെ നിലനിര്‍ത്തുന്നത്? അവിടുന്ന് എന്താണ് ആഗ്രഹിക്കുന്നത്? ദൈവഭക്തരായ സന്തതികളെത്തന്നെ. അതുകൊണ്ടു നിങ്ങള്‍ സ്വയം സൂക്ഷിക്കുക; നിങ്ങളുടെ യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാട്ടരുത്.
16
വിവാഹമോചനം ഞാന്‍ വെറുക്കുന്നു; ഭാര്യയെ ഉപേക്ഷിക്കുന്നവന് അവളോട് അക്രമം കാട്ടുന്നു എന്ന് ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു. അതുകൊണ്ട് നിങ്ങള്‍ സ്വയം സൂക്ഷിക്കുക; അവിശ്വസ്തത കാട്ടാതിരിക്കുക.
17
നിങ്ങളുടെ വാക്കുകളാല്‍ സര്‍വേശ്വരനെ നിങ്ങള്‍ അസഹ്യപ്പെടുത്തിയിരിക്കുന്നു; എന്നിട്ടും എങ്ങനെയാണു ഞങ്ങള്‍ അവിടുത്തെ അസഹ്യപ്പെടുത്തിയത് എന്നു നിങ്ങള്‍ ചോദിക്കുന്നു. തിന്മ ചെയ്യുന്നവനാണ് അവിടുത്തെ ദൃഷ്ടിയില് നല്ലവന്‍; അവിടുന്ന് അവനില്‍ പ്രസാദിക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. അല്ലെങ്കില്‍ നീതിമാനായ ദൈവം എവിടെ എന്നു നിങ്ങള്‍ ചോദിക്കുന്നു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 3 →
All chapters:
1
2
3
4