bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Malachi 3
Malachi 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 4 →
1
ഇതാ എനിക്കു മുമ്പായി വഴിയൊരുക്കുവാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു; നിങ്ങള്‍ അന്വേഷിക്കുന്ന സര്വേശ്വരന് തന്റെ ആലയത്തിലേക്ക് ഉടന്‍ വരും; നിങ്ങള്‍ക്കു പ്രിയങ്കരനായ ഉടമ്പടിയുടെ ദൂതന്, ഇതാ വരുന്നു എന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു.
2
എന്നാല്‍ അവിടുന്ന് ആഗതനാകുന്ന ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ ആര്‍ക്കു നിലനില്ക്കാന് കഴിയും. അവിടുന്ന് ഉലയിലെ ശുദ്ധീകരിക്കുന്ന തീപോലെയും അലക്കുകാരന് ഉപയോഗിക്കുന്ന കാരംപോലെയും ആണ്.
3
ഉലയില്‍ വെള്ളി ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ലേവിയുടെ പുത്രന്മാരെ ശുദ്ധീകരിക്കും. അവര്‍ കുറ്റമറ്റ വഴിപാടര്‍പ്പിക്കുംവരെ പൊന്നും വെള്ളിയുമെന്നപോലെ അവിടുന്ന് അവരെ ശുദ്ധിചെയ്തുകൊണ്ടിരിക്കും.
4
അന്നു യെഹൂദായുടെയും യെരൂശലേമിന്റെയും വഴിപാട് മുന്‍കാലങ്ങളിലെന്നപോലെ സര്‍വേശ്വരനു പ്രസാദകരമായിരിക്കും.
5
“അപ്പോള്‍ ന്യായവിധിക്കായി ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും; മന്ത്രവാദികള്‍ക്കും വ്യഭിചാരികള്‍ക്കും കള്ളസ്സത്യം ചെയ്യുന്നവര്‍ക്കും വേലക്കാരനെ കൂലിയില്‍ വഞ്ചിക്കുന്നവര്‍ക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവര്‍ക്കും പരദേശികളോട് അന്യായം കാട്ടുന്നവര്‍ക്കും എന്നെ ഭയപ്പെടാത്തവര്‍ക്കും എതിരെ സാക്ഷ്യം വഹിക്കാന്‍ ഞാന്‍ ഉടനെ വരും.” ഇതു സര്‍വശക്തനായ സര്‍വേശ്വരന്റെ വചനം.
6
സര്‍വേശ്വരനായ ഞാന്‍ മാറ്റമില്ലാത്തവനാണ്; യാക്കോബിന്റെ പുത്രന്മാരേ, അതുകൊണ്ടാണ് നിങ്ങള്‍ നശിച്ചുപോകാതിരിക്കുന്നത്.
7
നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല്‍ നിങ്ങള്‍ എന്റെ ചട്ടങ്ങള്‍ ലംഘിച്ചു വഴിതെറ്റി നടന്നു. നിങ്ങള്‍ എന്റെ അടുക്കലേക്കു മടങ്ങിവരുവിന്‍, ഞാന്‍ നിങ്ങളുടെ അടുക്കലേക്കും തിരിച്ചുവരും എന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു. എന്നാല്‍ “എങ്ങനെയാണു ഞങ്ങള്‍ മടങ്ങിവരേണ്ടത്?” എന്നു നിങ്ങള്‍ ചോദിക്കുന്നു. മനുഷ്യന് ദൈവത്തെ കൊള്ള ചെയ്യുമോ?
8
എന്നിട്ടും നിങ്ങള്‍ എന്നെ കൊള്ള ചെയ്യുന്നു. “എങ്ങനെയാണു ഞങ്ങള്‍ അങ്ങയെ കൊള്ള ചെയ്യുന്നത്” എന്നു നിങ്ങള്‍ ചോദിക്കുന്നു. ദശാംശം നല്‍കുന്നതിലും വഴിപാടുകള്‍ അര്‍പ്പിക്കുന്നതിലും തന്നെ.
9
എന്നെ കൊള്ള ചെയ്യുന്നതിനാല്‍, നിങ്ങള്‍, അതേ ഈ ജനത മുഴുവന്‍ ശാപഗ്രസ്തരാകുന്നു.
10
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “എന്റെ ആലയത്തില്‍ ആഹാരം ഉണ്ടായിരിക്കാന്‍ ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍. അങ്ങനെ എന്നെയൊന്നു പരീക്ഷിച്ചു നോക്കുക. ഞാന്‍ ആകാശത്തിന്റെ കിളിവാതിലുകള്‍ തുറന്ന് അനുഗ്രഹവര്‍ഷം സമൃദ്ധമായി ചൊരിയുകയില്ലേ?”
11
“ഞാന്‍ വെട്ടുക്കിളിയെ നിരോധിക്കും. അവ നിങ്ങളുടെ കൃഷി നശിപ്പിക്കുകയില്ല; നിങ്ങളുടെ മുന്തിരി ഫലം നല്കാതിരിക്കുകയില്ല.”
12
നിങ്ങളുടെ ദേശം മനോഹരമാകയാല്‍ സകല ജനതകളും നിങ്ങളെ അനുഗൃഹീതര്‍ എന്നു വിളിക്കും. ഇതു സര്‍വശക്തനായ സര്‍വേശ്വരന്റെ വചനം.
13
“എന്റെ നേരെയുള്ള നിങ്ങളുടെ വാക്കുകള്‍ പരുഷമായിരിക്കുന്നു” എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു. എന്നിട്ടും നിങ്ങള്‍ ചോദിക്കുന്നു:
14
“അങ്ങേക്കെതിരെ ഞങ്ങള്‍ എന്താണു സംസാരിച്ചത്?” ദൈവത്തെ സേവിക്കുന്നതു വ്യര്‍ഥം. ഞങ്ങള്‍ അവിടുത്തെ കല്പന അനുസരിക്കുന്നതുകൊണ്ടും സര്‍വശക്തനായ അവിടുത്തെ മുമ്പില്‍ വിലാപം ആചരിക്കുന്നവരെപ്പോലെ നടക്കുന്നതുകൊണ്ടും എന്തു പ്രയോജനം?
15
ഇനിമേല്‍ അഹങ്കാരികളാണ് അനുഗൃഹീതര്‍ എന്നു ഞങ്ങള്‍ കരുതും. ദുഷ്പ്രവൃത്തി ചെയ്യുന്നവര്‍ തഴച്ചു വളരുക മാത്രമല്ല ദൈവത്തെ പരീക്ഷിച്ചിട്ടും അവര്‍ ശിക്ഷയില്‍നിന്നു രക്ഷപെടുന്നു.
16
സര്‍വേശ്വരനോടു ഭക്തിയുള്ളവര്‍ അന്യോന്യം സംസാരിച്ചു. അവിടുന്ന് അതു ശ്രദ്ധിച്ചു കേട്ടു. സര്‍വേശ്വരന്റെ ഭക്തന്മാരെയും അവിടുത്തെ നാമം ആദരിക്കുന്നവരെയും കുറിച്ച് എഴുതിയിട്ടുള്ള ഒരു അനുസ്മരണഗ്രന്ഥം തിരുസന്നിധാനത്തില്‍ വച്ചിട്ടുണ്ട്.
17
ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം അവര്‍ എന്റെ പ്രത്യേകനിക്ഷേപം ആയിരിക്കുമെന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു. പിതാവ് തന്നെ ശുശ്രൂഷിക്കുന്ന മകനോടു കാരുണ്യം കാട്ടുന്നതുപോലെ ഞാന്‍ അവരോടു കാരുണ്യപൂര്‍വം വര്‍ത്തിക്കും.
18
അപ്പോള്‍ നീതിനിഷ്ഠനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുമുള്ള വ്യത്യാസം വീണ്ടും നിങ്ങള്‍ മനസ്സിലാക്കും.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 4 →
All chapters:
1
2
3
4