bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Malachi 4
Malachi 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
1
ചൂളപോലെ ജ്വലിക്കുന്ന ദിനം ഇതാ വരുന്നു; അപ്പോള്‍ എല്ലാ അഹങ്കാരികളും ദുര്‍വൃത്തരായ സമസ്തജനങ്ങളും വയ്ക്കോല്പോലെ എരിയും. അന്നു വേരും ശിഖരവും ശേഷിക്കാത്തവിധം അവരെ അതു ദഹിപ്പിച്ചുകളയും എന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു.
2
“എന്നാല്‍ എന്നെ ഭയപ്പെടുന്ന നിങ്ങള്‍ക്കാകട്ടെ നീതിസൂര്യന് ഉദിക്കും; അതിന്റെ ചിറകുകളില്‍ രോഗശാന്തിയുണ്ട്. തൊഴുത്തില്‍നിന്നു പുറത്തുവരുന്ന പശുക്കിടാക്കളെപ്പോലെ നിങ്ങള്‍ തുള്ളിച്ചാടും.
3
നിങ്ങള്‍ ദുഷ്ടജനത്തെ ചവുട്ടിമെതിക്കും; കാരണം ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം അവര്‍ നിങ്ങളുടെ കാല്ക്കീഴില് വെണ്ണീര് ആയിരിക്കും.” ഇതു സര്‍വശക്തനായ സര്‍വേശ്വരന്റെ വചനം.
4
എന്റെ ദാസനായ മോശയുടെ നിയമം-ഞാന്‍ ഹോരേബില്‍വച്ച് അവനു നല്കിയ ചട്ടങ്ങളും വിധികളുംതന്നെ ഓര്‍മിച്ചുകൊള്ളുവിന്‍.
5
സര്‍വേശ്വരന്റെ ഭയജനകമായ മഹാദിനം വരുന്നതിനു മുമ്പ് ഞാന്‍ നിങ്ങളുടെ അടുക്കല്‍ ഏലിയാപ്രവാചകനെ അയയ്ക്കും.
6
ഞാന്‍ വന്നു നിങ്ങളുടെ ദേശത്തെ ശാപംകൊണ്ടു നശിപ്പിക്കാതിരിക്കാന്‍ പ്രവാചകന് പിതാക്കളുടെ ഹൃദയങ്ങള്‍ മക്കളുടെ ഹൃദയങ്ങളോടും മക്കളുടെ ഹൃദയങ്ങള്‍ പിതാക്കളുടെ ഹൃദയങ്ങളോടും രഞ്ജിപ്പിക്കും.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
All chapters:
1
2
3
4