bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Philippians 1
Philippians 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 2 →
1
ക്രിസ്തുയേശുവിന്റെ സേവകരായ പൗലൊസും തിമൊഥെയോസും, ഫിലിപ്പിയിലെ സഭാമേലധ്യക്ഷന്മാര്ക്കും ശുശ്രൂഷകര്‍ക്കും ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിട്ടുള്ള സകല ദൈവജനങ്ങള്‍ക്കും എഴുതുന്നത്:
2
നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ലഭിക്കട്ടെ.
3
നിങ്ങളെ ഓര്‍മിക്കുമ്പോഴെല്ലാം എന്റെ ദൈവത്തിനു ഞാന്‍ സ്തോത്രം ചെയ്യുന്നു.
4
നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുമ്പോഴെല്ലാം ആനന്ദത്തോടുകൂടിയാണു പ്രാര്‍ഥിക്കുന്നത്.
5
[5,6] ആദിമുതല് ഇന്നുവരെയും സുവിശേഷ പ്രചാരണത്തില്‍ നിങ്ങള്‍ വഹിച്ചിട്ടുള്ള പങ്കില്‍ ദൈവത്തോടു ഞാന്‍ അതീവ കൃതജ്ഞനുമാണ്. ഈ നല്ല പ്രവൃത്തി നിങ്ങളില്‍ ആരംഭിച്ച ദൈവം, ക്രിസ്തുയേശുവിന്റെ പ്രത്യാഗമനനാള്‍വരെ, അതു തുടര്‍ന്നു പൂര്‍ത്തിയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
7
നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തില്‍ വഹിച്ചിരിക്കുന്നതുകൊണ്ട്, നിങ്ങളെപ്പറ്റി ഇപ്രകാരമെല്ലാം വിചാരിക്കുന്നത് യുക്തമാണല്ലോ. എന്തുകൊണ്ടെന്നാല്‍ എന്റെ കാരാഗൃഹവാസത്തിലും അതുപോലെ തന്നെ സുവിശേഷത്തിനുവേണ്ടി പ്രതിവാദം നടത്തുകയും അതിനെ ഉറപ്പിക്കുകയും ചെയ്യുവാന്‍ ദൈവം എനിക്കു നല്കിയ ഈ പദവിയിലും നിങ്ങളെല്ലാവരും പങ്കാളികളായിരുന്നല്ലോ.
8
ക്രിസ്തുയേശുവിന്റെ പ്രീതിവാത്സല്യങ്ങളോടുകൂടി നിങ്ങളെ എല്ലാവരെയും കാണുവാന്‍ ഞാന്‍ എത്ര അധികമായി ആഗ്രഹിക്കുന്നു എന്നതിന് എന്റെ ദൈവം സാക്ഷി.
9
[9,10] ഉത്തമമായതു തിരഞ്ഞെടുക്കുവാന്‍ നിങ്ങള്‍ പ്രാപ്തരാകുന്നതിനു പര്യാപ്തമായ പരിജ്ഞാനത്തോടും, വിവേചനബുദ്ധിയോടുംകൂടി നിങ്ങളുടെ സ്നേഹം മേല്ക്കുമേല് വര്‍ധിച്ചുവരട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. അങ്ങനെ ക്രിസ്തുവിന്റെ പ്രത്യാഗമനദിവസത്തില്‍ നിങ്ങള്‍ വിശുദ്ധിയും നൈര്‍മല്യവും ഉള്ളവരായിത്തീരും.
11
ദൈവത്തിന്റെ മഹത്ത്വത്തിനും സ്തുതിക്കുംവേണ്ടി യേശുക്രിസ്തുവില്‍കൂടി ദൈവം നമ്മെ സ്വീകരിക്കുന്നതിന്റെ ഫലങ്ങള്‍കൊണ്ട് നിങ്ങള്‍ നിറയുകയും ചെയ്യും.
12
സഹോദരരേ, എനിക്കു സംഭവിച്ചതെല്ലാം യഥാര്‍ഥത്തില്‍ സുവിശേഷത്തിന്റെ പുരോഗതിക്കു സഹായകരമായിത്തീര്‍ന്നു എന്നു നിങ്ങള്‍ മനസ്സിലാക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
13
ക്രിസ്തുവിനെപ്രതിയാണ് ഞാന്‍ കാരാഗൃഹത്തില്‍ ആയിരിക്കുന്നത് എന്ന് എല്ലാ അകമ്പടിപ്പട്ടാളക്കാര്‍ക്കും ഇവിടെയുള്ള മറ്റെല്ലാവര്‍ക്കും ബോധ്യമായിരിക്കുന്നു.
14
ഞാന്‍ തടവിലായതു മൂലം സഹോദരന്മാരില് മിക്കപേര്‍ക്കും കര്‍ത്താവിലുള്ള വിശ്വാസം ഉറയ്ക്കുകയും ദൈവത്തിന്റെ സന്ദേശം നിര്‍ഭയം പ്രഘോഷിക്കുന്നതിനുള്ള ധൈര്യം വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.
15
ചിലര്‍ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നത് അസൂയയും പിണക്കവും കൊണ്ടാണെന്ന് വ്യക്തമാണ്. മറ്റു ചിലരാകട്ടെ ആത്മാര്‍ഥമായ സന്മനസ്സോടുകൂടി പ്രസംഗിക്കുന്നു.
16
എന്നോടുള്ള സ്നേഹത്തിന്റെ പേരിലാണ് അവര്‍ അപ്രകാരം ചെയ്യുന്നത്. എന്തെന്നാല്‍ സുവിശേഷത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണ് എന്നെ നിയോഗിച്ചിരിക്കുന്നതെന്ന് അവര്‍ക്കറിയാം.
17
ആദ്യത്തെ കൂട്ടര് ആത്മാര്‍ഥതകൊണ്ടല്ല പിന്നെയോ കക്ഷിതാത്പര്യംകൊണ്ടാണ് ക്രിസ്തുവിനെ വിളംബരം ചെയ്യുന്നത്; ബന്ധനസ്ഥനായ എന്നെ കൂടുതല്‍ ക്ലേശിപ്പിക്കാമെന്നത്രേ അവര്‍ കരുതുന്നത്.
18
അതു സാരമില്ല! ഉദ്ദേശ്യം ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ. എങ്ങനെയായാലും ക്രിസ്തുവിനെക്കുറിച്ചാണല്ലോ പ്രസംഗിക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ എനിക്കു സന്തോഷമേയുള്ളൂ; ഈ സന്തോഷത്തില്‍ ഞാന്‍ തുടരുകയും ചെയ്യും.
19
എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെ പ്രാര്‍ഥനയാലും, യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും ഞാന്‍ വിമോചിതനാകുമെന്ന് എനിക്കറിയാം.
20
അങ്ങനെ ഞാന്‍ അശേഷം ലജ്ജിച്ചുപോകാതെ പൂര്‍ണ ധൈര്യത്തോടുകൂടി എപ്പോഴുമെന്നതുപോലെ ഇപ്പോഴും കഴിയുന്നു; ജീവിതത്തില്‍കൂടിയാകട്ടെ, മരണത്തില്‍കൂടിയാകട്ടെ ക്രിസ്തു എന്നിലൂടെ മഹത്ത്വപ്പെടണമെന്ന് ഞാന്‍ സര്‍വാത്മനാ പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു.
21
ക്രിസ്തുവാണ് എന്റെ ജീവന്; മരണം എനിക്കു ലാഭവും.
22
എന്നാല്‍ ഇനിയും ജീവിക്കുകയാണെങ്കില്‍ കൂടുതല്‍ ഫലപ്രദമായി പ്രയത്നിക്കുവാന്‍ കഴിയും. ഇതില്‍ ഏതാണു തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്കു നിശ്ചയമില്ല. ഇവയുടെ മധ്യത്തില്‍ ഞാന്‍ വല്ലാതെ ഞെരുങ്ങുന്നു.
23
ശരീരത്തോടു വിടവാങ്ങി ക്രിസ്തുവിനോടു ചേരുവാനാണ് ഞാന്‍ അഭിവാഞ്ഛിക്കുന്നത്. അതാണല്ലോ കൂടുതല്‍ അഭികാമ്യം.
24
എന്നാല്‍ നിങ്ങളെപ്രതി ഞാന്‍ ശരീരത്തോടുകൂടി ഇരിക്കേണ്ടത് അതിലേറെ ആവശ്യം.
25
ഈ ബോധ്യത്തോടുകൂടി നിങ്ങളുടെ അഭിവൃദ്ധിക്കും വിശ്വാസത്തിലുള്ള ആനന്ദത്തിനുവേണ്ടി ഞാന്‍ ജീവനോടെ ശേഷിക്കുമെന്നും നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കുമെന്നും എനിക്കുറപ്പുണ്ട്.
26
അങ്ങനെ ഞാന്‍ വീണ്ടും നിങ്ങളുടെ അടുക്കല്‍ വരുന്നതുകൊണ്ട്, ക്രിസ്തുയേശുവിനോടുള്ള ബന്ധത്തില്‍ ഞാന്‍ നിമിത്തം നിങ്ങള്‍ക്ക് അഭിമാനിക്കുവാന് വേണ്ടുവോളം വകയുണ്ടാകും.
27
[27,28] നിങ്ങള്‍ ക്രിസ്തുവിന്റെ സുവിശേഷത്തിനു യോഗ്യമായവിധം ജീവിക്കണമെന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെ ഞാന്‍ വന്നു നിങ്ങളെ കാണുകയോ, അഥവാ വരാതെ നിങ്ങളെക്കുറിച്ചു കേള്‍ക്കുകയോ ചെയ്താലും, നിങ്ങള്‍ ഏകാത്മാവോടും ഏകമനസ്സോടുംകൂടി ഉറച്ചുനിന്നുകൊണ്ട് സുവിശേഷത്തിന്റെ വിശ്വാസത്തിനുവേണ്ടി പോരാടുന്നു എന്നും, ഒരു കാര്യത്തിലും ശത്രുക്കള്‍ നിങ്ങളെ ഭയപ്പെടുത്തുന്നില്ല എന്നും, നിങ്ങളെക്കുറിച്ച് അറിയുവാന്‍ എനിക്ക് ഇടയാകട്ടെ. നിങ്ങളുടെ പോരാട്ടം അവരുടെ നാശത്തിനും, പ്രത്യുത നിങ്ങളുടെ രക്ഷയ്ക്കും ദൈവത്തില്‍ നിന്നുള്ള അടയാളമാകുന്നു.
29
ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ മാത്രമല്ല, അവിടുത്തെ പ്രതി കഷ്ടത സഹിക്കുവാന്‍കൂടി ഉള്ള വരം ദൈവം നിങ്ങള്‍ക്കു നല്കിയിരിക്കുന്നു.
30
എന്നില്‍ നിങ്ങള്‍ കണ്ടതും, ഇപ്പോള്‍ എന്നെക്കുറിച്ചു കേള്‍ക്കുന്നതുമായ അതേ പോരാട്ടത്തില്‍ തന്നെയാണല്ലോ നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 2 →
All chapters:
1
2
3
4
Recommended Reading
Commentary
Philippians Commentaries
→
Devotional
Philippians Devotional Guide
→
Get This Bible
BSI Study Bible
→