bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Philippians 2
Philippians 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 3 →
1
[1,2] ക്രിസ്തുവില്‍ വല്ല ഉത്തേജനവും ഉണ്ടെങ്കില്‍, സ്നേഹത്തിന്റെ വല്ല പ്രചോദനവും ഉണ്ടെങ്കില്‍, ആത്മാവില്‍ വല്ല കൂട്ടായ്മയും ഉണ്ടെങ്കില്‍, വല്ല പ്രീതിവാത്സല്യവും സഹാനുഭൂതിയും ഉണ്ടെങ്കില്‍, നിങ്ങള്‍ ഏകമനസ്സും ഏകസ്നേഹവും ഉള്ളവരായി ഒത്തിണങ്ങി, ഏകീഭാവത്തോടുകൂടി വര്‍ത്തിച്ച് എന്റെ ആനന്ദം പൂര്‍ണമാക്കുക.
3
മാത്സര്യത്താലോ, ദുരഭിമാനത്താലോ ഒന്നും ചെയ്യരുത്. മറ്റുള്ളവര്‍ നിങ്ങളെക്കാള്‍ ശ്രേഷ്ഠരാണെന്നു വിനയപൂര്‍വം കരുതിക്കൊള്ളണം.
4
ഓരോരുത്തരും സ്വന്തതാത്പര്യം മാത്രമല്ല മറ്റുള്ളവരുടെ താത്പര്യംകൂടി നോക്കണം.
5
ക്രിസ്തുയേശുവിനുണ്ടായിരുന്ന മനോഭാവം തന്നെ നിങ്ങള്‍ക്കും ഉണ്ടായിരിക്കട്ടെ.
6
അവിടുത്തെ പ്രകൃതി ദൈവത്തിന്റെ തനിമയായിരുന്നെങ്കിലും, അവിടുന്നു ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കണമെന്നു വിചാരിച്ചില്ല.
7
അവിടുന്നു സ്വയം ശൂന്യമാക്കിക്കൊണ്ട് ദാസരൂപം പൂണ്ട്, മനുഷ്യനായി ജന്മമെടുത്തു; ബാഹ്യരൂപത്തില്‍ മനുഷ്യനായി കാണപ്പെടുകയും ചെയ്തു.
8
അങ്ങനെ അവിടുന്നു തന്നെത്താന്‍ താഴ്ത്തി, മരണത്തോളം എന്നല്ല കുരിശിലെ മരണത്തോളംതന്നെ, അനുസരണമുള്ളവനായിത്തീര്‍ന്നു.
9
അതിനാല്‍ ദൈവം അവിടുത്തെ ഏറ്റവും സമുന്നത പദത്തിലേക്കുയര്‍ത്തി, സകല നാമങ്ങള്‍ക്കും മീതെയുള്ള നാമം നല്കി.
10
അങ്ങനെ യേശുവിന്റെ ശ്രേഷ്ഠനാമത്തെ ആദരിച്ച് അവിടുത്തെ സ്വര്‍ഗത്തിലും ഭൂമിയിലും അധോലോകത്തിലുമുള്ള എല്ലാവരും മുട്ടുകുത്തി നമസ്കരിക്കുകയും
11
പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി, യേശുക്രിസ്തു കര്‍ത്താവെന്ന് എല്ലാനാവും ഏറ്റുപറയുകയും ചെയ്യുന്നു.
12
പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ എപ്പോഴും എന്നെ അനുസരിച്ചിട്ടുള്ളതുപോലെ, ഇപ്പോള്‍ എന്റെ സാന്നിധ്യത്തില്‍ മാത്രമല്ല, അതിലേറെ എന്റെ അസാന്നിധ്യത്തിലും, നിങ്ങളുടെ രക്ഷ സ്വായത്തമാക്കുന്നതിനുവേണ്ടി ഭയത്തോടും വിറയലോടുംകൂടി പൂര്‍വാധികം യത്നിക്കുക.
13
ദൈവഹിതപ്രകാരം ഇച്ഛിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുവാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നത് നിങ്ങളില്‍ വര്‍ത്തിക്കുന്ന ദൈവമാണല്ലോ.
14
എല്ലാ കാര്യങ്ങളും പിറുപിറുപ്പും തര്‍ക്കവും കൂടാതെ ചെയ്യുക.
15
അങ്ങനെ വക്രതയും കുടിലതയും നിറഞ്ഞ തലമുറയുടെ നടുവില്‍ നിങ്ങള്‍ കളങ്കമറ്റ ദൈവമക്കളായി, നിര്‍മ്മലരും അനിന്ദ്യരും ആയിത്തീരണം;
16
ലോകത്തില്‍ ജീവന്റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് ദീപങ്ങളെപ്പോലെ പ്രകാശിക്കുകയും വേണം. അങ്ങനെ ഞാന്‍ ഓടിയതും അധ്വാനിച്ചതും വ്യര്‍ഥമായില്ല എന്നു ക്രിസ്തുവിന്റെ പ്രത്യാഗമനനാളില്‍ എനിക്ക് അഭിമാനിക്കുവാന് ഇടയാകും.
17
നിങ്ങളുടെ വിശ്വാസത്തിന്റെ ബലിവേദിയില്‍ എന്റെ ജീവരക്തം നിവേദിക്കേണ്ടി വന്നാലും ഞാന്‍ സന്തോഷിക്കും; നിങ്ങളെല്ലാവരോടുംകൂടി ഞാന്‍ ആനന്ദിക്കും.
18
അതുപോലെ തന്നെ നിങ്ങളും എന്നോടുകൂടി സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യണം.
19
നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞു സന്തോഷിക്കേണ്ടതിന് തിമൊഥെയോസിനെ എത്രയുംവേഗം അങ്ങോട്ടയയ്‍ക്കാമെന്നു ഞാന്‍ കര്‍ത്താവായ യേശുവില്‍ പ്രത്യാശിക്കുന്നു.
20
അയാളെപ്പോലെ നിങ്ങളുടെ ക്ഷേമത്തില്‍ താത്പര്യമുള്ള വേറൊരാളെ അയയ്ക്കുവാന് എനിക്കില്ല.
21
മറ്റുള്ള എല്ലാവരും യേശുക്രിസ്തുവിന്റെ കാര്യമല്ല, അവനവന്റെ കാര്യമാണു നോക്കുന്നത്.
22
എന്നാല്‍ സുവിശേഷഘോഷണത്തില്‍ ഒരു മകന് അപ്പന്റെ കൂടെ എന്നവണ്ണം എന്നോടൊപ്പം സേവനം അനുഷ്ഠിച്ച തിമൊഥെയോസിന്റെ യോഗ്യത നിങ്ങള്‍ക്ക് അറിയാമല്ലോ.
23
അതുകൊണ്ട് എന്റെ കാര്യം എങ്ങനെ ആകും എന്ന് അറിഞ്ഞാലുടന്‍ അയാളെ അങ്ങോട്ടയയ്‍ക്കാമെന്ന് ആശിക്കുന്നു.
24
ഞാനും കാലവിളംബംകൂടാതെ വരാമെന്നു കര്‍ത്താവില്‍ പ്രതീക്ഷിക്കുന്നു.
25
എന്റെ സഹോദരനും, സഹപ്രവര്‍ത്തകനും, സഹഭടനും, എന്റെ ആവശ്യങ്ങളില്‍ എന്നെ പരിചരിക്കുന്നതിനായി നിങ്ങള്‍ അയച്ചവനുമായ എപ്പഫ്രൊദിത്തോസിനെ നിങ്ങളുടെ അടുക്കല്‍ തിരിച്ച് അയയ്ക്കേണ്ടത് ആവശ്യം എന്ന് എനിക്കു തോന്നി.
26
നിങ്ങളെ എല്ലാവരെയും കാണാന്‍ അയാള്‍ അതിയായി ആഗ്രഹിക്കുന്നു. മാത്രമല്ല, താന്‍ രോഗശയ്യയിലായിരുന്നു എന്നു നിങ്ങള്‍ കേട്ടതുകൊണ്ട് അയാള്‍ അത്യന്തം അസ്വസ്ഥനാകുകയും ചെയ്യുന്നു.
27
വാസ്തവത്തില്‍ അയാള്‍ രോഗാധീനനായി മരണത്തിന്റെ വക്കുവരെ എത്തിയതായിരുന്നു. എങ്കിലും ദൈവത്തിന് അയാളോടു കരുണ തോന്നി. അയാളോടു മാത്രമല്ല എന്നോടും. അങ്ങനെ ഒരു ദുഃഖത്തിന്റെ പുറത്തു മറ്റൊന്നുകൂടി വരാനിടയായില്ല.
28
അങ്ങനെ അയാളെ വീണ്ടും കണ്ട് നിങ്ങള്‍ സന്തോഷിക്കുന്നതിനും എന്റെ ഉല്‍ക്കണ്ഠ കുറയുന്നതിനുംവേണ്ടി അയാളെ നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കുന്നു.
29
കര്‍ത്താവില്‍ ഒരു സഹോദരനെപ്പോലെ നിങ്ങള്‍ അയാളെ സന്തോഷപൂര്‍വം സ്വീകരിക്കണം. അയാളെപ്പോലെയുള്ളവരെ ആദരിക്കണം;
30
എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷ പൂര്‍ത്തീകരിക്കുവാന്‍ ക്രിസ്തുവിന്റെ വേല ചെയ്യുന്നതിനു തന്റെ ജീവന് അപകടത്തിലാക്കിക്കൊണ്ട് മരണത്തിന്റെ വക്കുവരെ അയാള്‍ എത്തിയല്ലോ.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 3 →
All chapters:
1
2
3
4