bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Philippians 4
Philippians 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
1
അതുകൊണ്ട്, എന്റെ സഹോദരരേ, നിങ്ങള്‍ എനിക്ക് എത്ര വാത്സല്യമുള്ളവരാണ്! നിങ്ങളെ കാണുവാന്‍ ഞാന്‍ എത്രകണ്ട് അഭിവാഞ്ഛിക്കുന്നു! എന്റെ സന്തോഷവും എന്റെ കിരീടവുമായ പ്രിയരേ, ഇങ്ങനെ നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചുനില്ക്കുക.
2
കര്‍ത്താവില്‍ ഏകമനസ്സുള്ളവരായി വര്‍ത്തിക്കണമെന്ന് ഞാന്‍ യുവൊദ്യയോടും സുന്തുക്കയോടും അഭ്യര്‍ഥിക്കുന്നു.
3
എന്റെ ആത്മസുഹൃത്തേ, ആ സ്ത്രീകളെ സഹായിക്കണമെന്ന് ഞാന്‍ നിന്നോടപേക്ഷിക്കുന്നു. ജീവന്റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ട ക്ലെമന്റിനോടും മറ്റു സഹപ്രവര്‍ത്തകരോടുംകൂടി, സുവിശേഷഘോഷണത്തില്‍ എന്നോടൊത്ത് അധ്വാനിച്ചവരാണല്ലോ അവര്‍.
4
നിങ്ങള്‍ എപ്പോഴും കര്‍ത്താവില്‍ ആനന്ദിക്കുക; വീണ്ടും ഞാന്‍ പറയുന്നു, ആനന്ദിക്കുക.
5
നിങ്ങളുടെ സൗമ്യമനോഭാവം എല്ലാവരും അറിയട്ടെ. ഇതാ, കര്‍ത്താവു വേഗം വരുന്നു.
6
ഒന്നിനെക്കുറിച്ചും ആകുലചിത്തരാകേണ്ടതില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃതജ്ഞതാസ്തോത്രത്തോടുകൂടി പ്രാര്‍ഥനയിലൂടെയും വിനീതമായ അഭ്യര്‍ഥനയിലൂടെയും ദൈവത്തെ അറിയിക്കുക.
7
അപ്പോള്‍ മനുഷ്യന്റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവില്‍ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും.
8
അവസാനമായി സഹോദരരേ, സത്യമായും, വന്ദ്യമായും, നീതിയുക്തമായും, നിര്‍മ്മലമായും, സുന്ദരമായും, ശ്രേഷ്ഠമായും, വിശിഷ്ടമായും, പ്രശംസാര്‍ഹമായും എന്തൊക്കെയുണ്ടോ, അവയെക്കുറിച്ചു ചിന്തിച്ചുകൊള്ളുക.
9
എന്നില്‍നിന്നു നിങ്ങള്‍ പഠിച്ചതും, സ്വീകരിച്ചതും, കേട്ടതും, എന്നില്‍ നിങ്ങള്‍ കണ്ടതുമായ കാര്യങ്ങള്‍ ചെയ്യുക; അപ്പോള്‍ സമാധാനപ്രദനായ ദൈവം നിങ്ങളോടുകൂടി ഉണ്ടായിരിക്കും.
10
എന്നെക്കുറിച്ചുള്ള നിങ്ങളുടെ താത്പര്യം ഇപ്പോഴും സജീവമായിരിക്കുന്നതിനാല്‍ കര്‍ത്താവിനോട് ഐക്യപ്പെട്ടുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ അത്യധികം ആനന്ദിക്കുന്നു. യഥാര്‍ഥത്തില്‍ നിങ്ങള്‍ എന്നും എന്റെ കാര്യത്തില്‍ തത്പരരായിരുന്നു. പക്ഷേ, നിങ്ങളുടെ താത്പര്യം പ്രകടിപ്പിക്കുവാനുള്ള അവസരം മുമ്പുണ്ടായിട്ടില്ല.
11
എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടല്ല ഞാനിതു പറയുന്നത്. ഏതവസ്ഥയിലും സംതൃപ്തനായിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.
12
സുഭിക്ഷതയിലും ദുര്‍ഭിക്ഷതയിലും കഴിയാന്‍ എനിക്കറിയാം. എന്നല്ല എല്ലാ സാഹചര്യങ്ങളിലും, വിഭവസമൃദ്ധിയെയും വിശപ്പിനെയും, ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും അഭിമുഖീകരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.
13
എന്നെ ശക്തനാക്കുന്നവന്‍ മുഖേന എല്ലാം ചെയ്യുവാന്‍ എനിക്കു കഴിയും.
14
എന്നിരുന്നാലും എന്റെ പ്രയാസത്തില്‍ പങ്കുചേര്‍ന്ന് നിങ്ങള്‍ എന്നോട് ഔദാര്യം കാട്ടിയിരിക്കുന്നു.
15
ഫിലിപ്പിയിലെ സഹോദരരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തില്‍ ഞാന്‍ മാസിഡോണിയയില്‍നിന്നു പുറപ്പെട്ടപ്പോള്‍ നിങ്ങളല്ലാതെ മറ്റൊരു സഭയും വരവുചെലവു കാര്യങ്ങളില്‍ എന്നോടു സഹകരിച്ചില്ലെന്നുള്ളത് നിങ്ങള്‍ക്ക് അറിയാമല്ലോ.
16
ഞാന്‍ തെസ്സലോനിക്യയില്‍ ആയിരുന്നപ്പോള്‍പോലും, എന്റെ ആവശ്യങ്ങളില്‍ നിങ്ങള്‍ എനിക്കു പലവട്ടം സഹായം എത്തിച്ചുതന്നു.
17
ദാനം ഞാന്‍ ആഗ്രഹിക്കുന്നു എന്നു വിചാരിക്കരുത്. പിന്നെയോ, നിങ്ങളുടെ കണക്കില്‍ വര്‍ധിച്ചുവരുന്ന പ്രതിഫലമത്രേ ഞാന്‍ ആഗ്രഹിക്കുന്നത്.
18
എനിക്കു വേണ്ടതും അതിലധികവും ലഭിച്ചിരിക്കുന്നു. നിങ്ങള്‍ എപ്പഫ്രൊദിത്തോസിന്റെ കൈയില്‍ കൊടുത്തയച്ച സംഭാവന സ്വീകരിച്ച് ഞാന്‍ സംതൃപ്തനായിരിക്കുന്നു. അതു ദൈവത്തിനു പ്രസാദകരവും സ്വീകാര്യവുമായ യാഗവും, സുരഭിലമായ നിവേദ്യവും ആകുന്നു.
19
എന്റെ ദൈവം ക്രിസ്തുയേശുവിലൂടെ അവിടുത്തെ മഹത്ത്വത്തിന്റെ സമൃദ്ധിക്കൊത്തവണ്ണം നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റും.
20
നമ്മുടെ പിതാവായ ദൈവത്തിന് എന്നെന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേന്‍.
21
ക്രിസ്തുയേശുവിനുള്ളവരായ എല്ലാ ദൈവജനങ്ങള്‍ക്കും വന്ദനം പറയുക. എന്റെ കൂടെയുള്ള സഹോദരന്മാരും നിങ്ങളെ വന്ദനം പറയുന്നു.
22
എല്ലാ ദൈവജനങ്ങളും വിശിഷ്യ കൈസറിന്റെ കൊട്ടാരത്തിലുള്ളവരും നിങ്ങള്‍ക്കു വന്ദനം പറയുന്നു.
23
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
All chapters:
1
2
3
4