bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Philippians 3
Philippians 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 4 →
1
ഇനി, എന്റെ സഹോദരരേ, കര്‍ത്താവില്‍ ആനന്ദിക്കുക. ഒരേ കാര്യം തന്നെ ആവര്‍ത്തിച്ച് എഴുതുന്നതില്‍ എനിക്കു മടുപ്പു തോന്നുന്നില്ല. അതു നിങ്ങള്‍ക്കു ഉറപ്പു നല്കുമല്ലോ.
2
വിച്ഛേദനവാദികളും ദുഷ്പ്രവര്‍ത്തകരുമായ നായ്ക്കളെ സൂക്ഷിച്ചുകൊള്ളുക.
3
ആത്മാവില്‍ ദൈവത്തെ ആരാധിക്കുകയും ക്രിസ്തുവിനോട് ഏകീഭവിച്ചുള്ള ജീവിതത്തില്‍ ആനന്ദിക്കുകയും ചെയ്യുന്ന നാമാണ് യഥാര്‍ഥ പരിച്ഛേദനം സ്വീകരിച്ചിട്ടുള്ളവര്‍. ബാഹ്യമായ ഏതെങ്കിലും ആചാരങ്ങളെ നാം ആശ്രയിക്കുന്നില്ല.
4
എനിക്കാണെങ്കില്‍ ബാഹ്യമായ കാര്യങ്ങളെയും ആശ്രയിക്കുവാന്‍ മതിയായ കാരണമുണ്ട്. മറ്റാര്‍ക്കെങ്കിലും ബാഹ്യമായ കാര്യങ്ങളെ ആശ്രയിക്കുവാന്‍ വകയുണ്ടെങ്കില്‍ എനിക്ക് എത്രയധികം!
5
എട്ടാം നാളില്‍ പരിച്ഛേദനം സ്വീകരിച്ചവനാണു ഞാന്‍; ഇസ്രായേല്‍ വംശജനും ബെന്യാമീന് ഗോത്രക്കാരനും തനി എബ്രായനുമാണ്;
6
യെഹൂദനിയമപ്രകാരം ഒരു പരീശന്‍; മതതീക്ഷ്ണതയുടെ കാര്യത്തില്‍ സഭയെ പീഡിപ്പിച്ചവന്, നിയമം അനുശാസിക്കുന്ന നീതിയുടെ കാര്യത്തില്‍ തികച്ചും കുറ്റമറ്റവന്‍.
7
എന്നാല്‍ എനിക്കു ലാഭമായിരുന്നതെല്ലാം ക്രിസ്തുവിനുവേണ്ടി നഷ്ടം എന്നു കരുതി.
8
എന്റെ കര്‍ത്താവായ ക്രിസ്തുയേശുവിനെ അറിയുക എന്നതിന്റെ വില മറ്റെന്തിനെയും അതിശയിക്കുന്നതാകയാല്‍, നിശ്ചയമായും ഇപ്പോഴും എല്ലാം നഷ്ടമായിത്തന്നെ ഞാന്‍ കരുതുന്നു. ക്രിസ്തുവിനെ നേടുന്നതിനും, ക്രിസ്തുവിനോടു സമ്പൂര്‍ണമായി ഏകീഭവിക്കുന്നതിനുംവേണ്ടി, അവയെല്ലാം ചപ്പും ചവറുമായി ഞാന്‍ കരുതുന്നു.
9
നിയമസംഹിത അനുസരിക്കുന്നതിലൂടെ ലഭിക്കുന്ന നീതി ഇനി ഇല്ല. പിന്നെയോ ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്ന നീതിയാണ് ഇപ്പോള്‍ എനിക്കുള്ളത്. ആ നീതി ദൈവത്തില്‍നിന്നുള്ളതും വിശ്വാസത്തില്‍ അധിഷ്ഠിതവുമാകുന്നു.
10
[10,11] ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി അനുഭവവേദ്യമാക്കുകയും, അവിടുത്തെ പീഡാനുഭവങ്ങളില്‍ പങ്കുചേര്‍ന്ന്, മരണത്തില്‍ അവിടുത്തെപ്പോലെ ആയിത്തീരുകയും മരിച്ചവരില്‍നിന്നുള്ള പുനരുത്ഥാനം പ്രാപിക്കുമെന്നു പ്രത്യാശിക്കുകയും അങ്ങനെ ക്രിസ്തുവിനെ അറിയുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.
12
ഇവയെല്ലാം നേടിക്കഴിഞ്ഞു എന്നോ, പൂര്ണനായി എന്നോ ഞാന്‍ അവകാശപ്പെടുന്നില്ല; എന്നാല്‍ ഇവ സ്വന്തമാക്കാം എന്നു പ്രത്യാശിച്ചു ഞാന്‍ യത്നിക്കുന്നു. കാരണം ക്രിസ്തുയേശു എന്നെ തന്റെ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു.
13
സഹോദരരേ, ഞാന്‍ അവ നേടിയെടുത്തു എന്നു കണക്കാക്കുന്നില്ല; എന്നാല്‍ ഒന്നു ഞാന്‍ ചെയ്യുന്നു;
14
പിന്നിലുള്ളതു മറന്ന്, മുന്നിലുള്ളതിനെ ഉന്നം വച്ചുകൊണ്ട് ആയാസപ്പെട്ടു മുന്നേറി, ക്രിസ്തുയേശുവിലൂടെ ഉള്ള ദൈവത്തിന്റെ പരമോന്നതമായ വിളിയുടെ സമ്മാനം കരസ്ഥമാക്കുന്നതിനുവേണ്ടി ലക്ഷ്യസ്ഥാനത്തേക്ക് ഓടുന്നു.
15
നമ്മില്‍ ആത്മീയപക്വത പ്രാപിച്ചവരെല്ലാം ഇങ്ങനെയാണു ചിന്തിക്കേണ്ടത്. എന്നാല്‍ നിങ്ങളില്‍ ചിലര്‍ മറ്റു വിധത്തില്‍ ചിന്തിക്കുകയാണെങ്കിലും ദൈവം അതു നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരും.
16
എങ്ങനെയായാലും നാം പ്രാപിച്ചിട്ടുള്ളതിനെ മുറുകെപ്പിടിക്കുക.
17
സഹോദരരേ, നിങ്ങള്‍ എന്നെ അനുകരിക്കുക. ഞങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വച്ചിട്ടുള്ള നല്ല മാതൃക പിന്തുടരുന്നവരെ ശ്രദ്ധിച്ചുകൊള്ളുക.
18
ക്രിസ്തുവിന്റെ കുരിശിനു ശത്രുക്കളായി പലരും ജീവിക്കുന്നു എന്ന് ഞാന്‍ പലപ്പോഴും നിങ്ങളോടു പറഞ്ഞിട്ടുള്ളതാണ്. അത് കണ്ണുനീരോടുകൂടി ഞാന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു.
19
അവരുടെ അന്ത്യം വിനാശമത്രേ. വയറാണ് അവരുടെ ദൈവം; ലജ്ജാകരമായതില്‍ അവര്‍ അഭിമാനം കൊള്ളുന്നു; ഭൗമികകാര്യങ്ങളെക്കുറിച്ചുമാത്രം അവര്‍ ചിന്തിക്കുന്നു.
20
നാമാകട്ടെ, സ്വര്‍ഗത്തിന്റെ പൗരന്മാരാകുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്ന കര്‍ത്താവായ യേശുക്രിസ്തു എന്ന രക്ഷകനെ നാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
21
സകലത്തെയും തനിക്കു വിധേയമാക്കാന്‍ കഴിവുള്ള ശക്തിയാല്‍, തന്റെ മഹത്ത്വമുള്ള ശരീരത്തോടു സമാനമായി, നമ്മുടെ എളിയശരീരങ്ങളെ അവിടുന്നു രൂപാന്തരപ്പെടുത്തും.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 4 →
All chapters:
1
2
3
4