bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ruth 1
Ruth 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 2 →
1
ഇസ്രായേല്‍ദേശത്തു ന്യായാധിപന്മാരുടെ ഭരണകാലത്ത് ഒരു ക്ഷാമം ഉണ്ടായി;
2
അപ്പോള്‍ യെഹൂദ്യയിലെ ബേത്ലഹേം പട്ടണത്തില്‍നിന്നുള്ള എഫ്രാത്യനായ എലീമേലെക്ക് എന്നൊരാള്‍ ഭാര്യയായ നവോമിയോടും പുത്രന്മാരായ മഹ്ലോന്, കില്യോന്‍ എന്നിവരോടുംകൂടി മോവാബ്ദേശത്തു ചെന്നു താമസിച്ചു.
3
അവിടെവച്ച് എലീമേലെക്ക് മരിച്ചു.
4
മഹ്ലോനും കില്യോനും മോവാബ്യരായ രണ്ടു സ്ത്രീകളെ വിവാഹം കഴിച്ചു. മഹ്ലോന്റെ ഭാര്യ രൂത്തും കില്യോന്റെ ഭാര്യ ഓര്‍പ്പായും ആയിരുന്നു.
5
ഏതാണ്ട് പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ മഹ്ലോനും കില്യോനും മരിച്ചു; വിധവയായിരുന്ന നവോമിക്ക് അങ്ങനെ പുത്രന്മാരും നഷ്ടപ്പെട്ടു.
6
ധാരാളം വിളവു നല്കി സര്വേശ്വരന് സ്വജനത്തിന്റെ ക്ഷാമം മാറ്റിയ വിവരം നവോമി മോവാബില്‍വച്ചു കേട്ടു.
7
അവര്‍ പുത്രഭാര്യമാരോടൊപ്പം യെഹൂദ്യയിലേക്കു മടങ്ങിപ്പോകാന്‍ തയ്യാറായി.
8
അപ്പോള്‍ നവോമി പറഞ്ഞു: “നിങ്ങള്‍ ഇരുവരും സ്വന്തം ഭവനത്തിലേക്കു മടങ്ങിപ്പോകുക; എന്നോടും മരിച്ചുപോയ പ്രിയപ്പെട്ടവരോടും നിങ്ങള്‍ ദയ കാട്ടിയിരുന്നുവല്ലോ. ദൈവം നിങ്ങളോടും ദയ കാണിക്കട്ടെ.
9
നിങ്ങള്‍ വിവാഹിതരായി കുടുംബജീവിതം നയിക്കാന്‍ സര്വേശ്വരന് ഇടയാക്കട്ടെ.” പിന്നീട് നവോമി അവരെ ചുംബിച്ചു. അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു:
10
“അമ്മ അങ്ങനെ പറയരുതേ. അമ്മയോടൊപ്പം അമ്മയുടെ ജനത്തിന്റെ അടുക്കലേക്ക് ഞങ്ങളും പോരും.”
11
എന്നാല്‍ നവോമി പിന്നെയും പറഞ്ഞു: “എന്റെ മക്കളേ, തിരിച്ചുപോവുക; എന്റെ കൂടെ വന്നാല്‍ എന്തു പ്രയോജനം? നിങ്ങള്‍ക്കു ഭര്‍ത്താക്കന്മാരായിരിക്കാന്‍ എനിക്ക് ഇനിയും പുത്രന്മാര് ഉണ്ടാകുമോ?
12
വിവാഹിതയാകാനുള്ള പ്രായം എനിക്കു കഴിഞ്ഞുപോയി. അഥവാ അങ്ങനെ ഒരു ആശ ഉണ്ടായി ഇന്നുതന്നെ വിവാഹം കഴിഞ്ഞു മക്കളുണ്ടായാല്‍പോലും
13
അവര്‍ക്കു പ്രായമാകുന്നതുവരെ കാത്തിരിക്കുക നിങ്ങള്‍ക്കു സാധ്യമല്ലല്ലോ. അതുകൊണ്ട് എന്റെ മക്കളേ, നിങ്ങള്‍ തിരിച്ചുപോകുക; സര്വേശ്വരന് എനിക്ക് എതിരായിരിക്കയാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ അതിയായി ദുഃഖിക്കുന്നു.”
14
അവര്‍ വീണ്ടും ഉറക്കെ കരഞ്ഞു; ഓര്‍പ്പാ ഭര്‍ത്തൃമാതാവിനെ ചുംബിച്ച് യാത്ര പറഞ്ഞു; രൂത്താകട്ടെ നവോമിയോടു പറ്റിച്ചേര്‍ന്നുനിന്നു.
15
നവോമി അവളോടു പറഞ്ഞു: “നിന്റെ അനുജത്തി സ്വന്തം ജനങ്ങളുടെയും സ്വന്തദേവന്മാരുടെയും അടുത്തേക്കു പോയതു കണ്ടില്ലേ? നിനക്കും പോകരുതോ?”
16
എന്നാല്‍ രൂത്തിന്റെ മറുപടി ഇതായിരുന്നു: “അമ്മയെ വിട്ടുപിരിയാന്‍ എന്നെ നിര്‍ബന്ധിക്കരുത്; അമ്മ പോകുന്നിടത്ത് ഞാനും വരും; അമ്മ പാര്‍ക്കുന്നിടത്ത് ഞാനും പാര്‍ക്കും.
17
അമ്മയുടെ ബന്ധുക്കള്‍ എന്റെ ബന്ധുക്കളും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും. അമ്മ മരിക്കുന്ന നാട്ടില്‍തന്നെ ഞാനും മരിച്ച് അടക്കപ്പെടട്ടെ. മരണമൊഴികെ മറ്റേതെങ്കിലും കാരണത്താല്‍ ഞാന്‍ അമ്മയെ വിട്ടുപിരിഞ്ഞാല്‍ സര്വേശ്വരന് എന്നെ അതികഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ.”
18
തന്റെ കൂടെ പോരാനുള്ള രൂത്തിന്റെ ഉറച്ച തീരുമാനം നിമിത്തം നവോമി പിന്നെ അവളെ നിര്‍ബന്ധിച്ചില്ല.
19
അങ്ങനെ അവര്‍ ഒരുമിച്ചു യാത്ര പുറപ്പെട്ടു. ബേത്ലഹേമില് എത്തിയപ്പോള്‍ നഗരവാസികള്‍ മുഴുവന്‍ ഇളകി.
20
“ഇതു നവോമി തന്നെയോ?” എന്നു സ്ത്രീകള്‍ ചോദിച്ചു.” നവോമി എന്ന് എന്നെ വിളിക്കണ്ട, മാറാ എന്നു വിളിച്ചാല്‍ മതി. സര്വേശ്വരന് എന്നോടു കഠിനമായിട്ടാണല്ലോ പ്രവര്‍ത്തിച്ചിരിക്കുന്നത്.
21
ഞാന്‍ എല്ലാവരോടുമൊത്ത് ഇവിടെനിന്നു പോയി; ഏകയായി മടങ്ങാന്‍ സര്വേശ്വരന് ഇടയാക്കി; സര്വശക്തന് എന്നെ താഴ്ത്തി എനിക്കു കഷ്ടത വരുത്തിയിരിക്കുന്നതിനാല്‍ നവോമി എന്ന പേരിനു ഞാന്‍ യോഗ്യയല്ല.” ഇതായിരുന്നു നവോമിയുടെ മറുപടി.
22
ഇങ്ങനെ മോവാബുകാരിയായ മരുമകള്‍ രൂത്തിനോടൊപ്പം നവോമി ബേത്ലഹേമില് തിരിച്ചെത്തിയപ്പോള്‍ അവിടെ ബാര്‍ലി കൊയ്ത്ത് ആരംഭിച്ചിരുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 2 →
All chapters:
1
2
3
4