bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ruth 2
Ruth 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 3 →
1
നവോമിക്കു തന്റെ ഭര്‍ത്താവായ എലീമേലെക്കിന്റെ കുടുംബത്തില്‍ ബോവസ് എന്ന പ്രമുഖനായ ഒരു ബന്ധു ഉണ്ടായിരുന്നു.
2
ഒരിക്കല്‍ രൂത്ത് നവോമിയോടു ചോദിച്ചു: “ഞാന്‍ ഏതെങ്കിലും വയലില്‍ പോയി കാലാ പെറുക്കട്ടെ; അതിന് എന്നെ ആരും വിലക്കുകയില്ല.” നവോമി സമ്മതം നല്കി.
3
അവള് കൊയ്ത്തുനടക്കുന്ന ഒരു വയലില്‍ പോയി കാലാ പെറുക്കാന്‍ തുടങ്ങി. അത് ബേത്ലഹേംകാരന് ബോവസിന്റെ വയല്‍ ആയിരുന്നു.
4
അല്പസമയം കഴിഞ്ഞപ്പോള്‍ ബോവസ് അവിടെ എത്തി ജോലിക്കാരോട്: “സര്വേശ്വരന് നിങ്ങളുടെകൂടെ ഉണ്ടായിരിക്കട്ടെ” എന്ന് അഭിവാദനം ചെയ്തു. “സര്വേശ്വരന് അങ്ങയെ അനുഗ്രഹിക്കട്ടെ” എന്ന് അവരും പറഞ്ഞു.
5
രൂത്തിനെ കണ്ടപ്പോള്‍ അവള് ആരെന്ന് കൊയ്ത്തിന്റെ മേല്‍നോട്ടക്കാരനോട് ചോദിച്ചു.
6
“ഇവളാണ് നവോമിയുടെകൂടെ വന്ന മോവാബുകാരി;
7
കറ്റകള്‍ക്കിടയില്‍ കൊയ്ത്തുകാരുടെ പിന്നില്‍നിന്നു കാലാ പെറുക്കാന്‍ അവള് അനുവാദം ചോദിച്ചു. രാവിലെ തുടങ്ങി ഒട്ടും സമയം കളയാതെ ഇതുവരെയും അവള് പെറുക്കിക്കൊണ്ടിരിക്കുകയാണ്.” അയാള്‍ മറുപടി പറഞ്ഞു.
8
ഇതു കേട്ടു ബോവസ് രൂത്തിനോടു പറഞ്ഞു:
9
“മകളേ, കേള്‍ക്കൂ, കാലാ പെറുക്കാന്‍ മറ്റൊരു വയലിലും നീ പോകണ്ടാ; കൊയ്ത്തു നീങ്ങുന്നതനുസരിച്ചു മറ്റു സ്ത്രീകളോടൊപ്പം നിനക്കും കാലാ പെറുക്കാം; ആരും നിന്നെ ശല്യപ്പെടുത്തരുതെന്നു ജോലിക്കാരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ദാഹിക്കുമ്പോള്‍ ഇവിടെ കോരിവച്ചിട്ടുള്ള വെള്ളം കുടിച്ചുകൊള്ളുക.”
10
രൂത്ത് താണുവീണു ബോവസിനെ വണങ്ങിക്കൊണ്ടു ചോദിച്ചു: “ഒരു പരദേശിയായ എന്നോട് അങ്ങ് ഇത്രയ്ക്കു ദയകാണിക്കാന്‍ കാരണം എന്ത്?”
11
ബോവസ് മറുപടി നല്കി: “നിന്റെ ഭര്‍ത്താവു മരിച്ചശേഷം ഭര്‍ത്തൃമാതാവിനോടു നീ എങ്ങനെ പെരുമാറിയെന്നു ഞാന്‍ കേട്ടു. സ്വന്തം പിതാവിനെയും മാതാവിനെയും ജന്മദേശവും വിട്ടു നിനക്ക് ഒരു പരിചയവും ഇല്ലാത്ത ഈ അന്യനാട്ടിലേക്കു നീ വന്ന വിവരവും ഞാന്‍ അറിഞ്ഞു;
12
സര്വേശ്വരന് നിന്റെ പ്രവൃത്തിക്ക് തക്ക പ്രതിഫലം നല്കട്ടെ. ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് നിന്നെ സമ്പൂര്‍ണമായി അനുഗ്രഹിക്കട്ടെ; അവിടുത്തെ അടുക്കലാണല്ലോ നീ അഭയം തേടിയിരിക്കുന്നത്.”
13
അവള് പറഞ്ഞു: “അങ്ങ് എന്നോടു എത്രമാത്രം ദയ കാട്ടിയിരിക്കുന്നു! അങ്ങയുടെ ഒരു ജോലിക്കാരിയാകാന്‍ പോലും ഞാന്‍ യോഗ്യയല്ലെങ്കിലും എന്നോടു ദയതോന്നി അങ്ങു പറഞ്ഞ വാക്കുകള്‍ എന്നെ സമാശ്വസിപ്പിച്ചിരിക്കുന്നു.”
14
ഭക്ഷണസമയമായപ്പോള്‍ ബോവസ് അവളെ അരികെ വിളിച്ചു. അപ്പമെടുത്തു ചാറില്‍മുക്കി ഭക്ഷിച്ചുകൊള്ളാന്‍ പറഞ്ഞു. അവള് കൊയ്ത്തുകാരുടെ സമീപം ഇരുന്നു ഭക്ഷണം കഴിച്ചു; ബോവസ് അവള്‍ക്കു മലര് കൊടുത്തു; അവള് ഭക്ഷിച്ചു തൃപ്തയായി, ശേഷിപ്പിക്കുകയും ചെയ്തു.
15
കാലാ പെറുക്കാന്‍ അവള് വീണ്ടും എഴുന്നേറ്റപ്പോള്‍ ബോവസ് ജോലിക്കാരോട് ആജ്ഞാപിച്ചു:
16
“അവള് കറ്റകള്‍ക്കിടയില്‍നിന്നുകൂടി പെറുക്കിക്കൊള്ളട്ടെ; അവളെ ശാസിക്കുകയോ ശല്യപ്പെടുത്തുകയോ അരുത്. അവള്‍ക്കു പെറുക്കാന്‍ കറ്റകളില്‍നിന്നു കുറെ കതിരു വലിച്ചെടുത്ത് ഇട്ടേക്കണം.”
17
ഇങ്ങനെ രൂത്ത് സന്ധ്യവരെയും വയലില്‍ കാലാ പെറുക്കി. അതു മെതിച്ചപ്പോള്‍ ഏകദേശം ഒരു ഏഫാ ബാര്‍ലി ഉണ്ടായിരുന്നു.
18
അതെടുത്തുകൊണ്ട് അവള് പട്ടണത്തില്‍ തിരിച്ചെത്തി നവോമിയെ കാണിച്ചു. ഭക്ഷണസമയത്ത് അധികം വന്ന മലര് അവള് നവോമിക്ക് കൊടുത്തു.
19
നവോമി രൂത്തിനോടു പറഞ്ഞു: “ഇന്നു നീ ആരുടെ വയലിലാണ് കാലാ പെറുക്കിയത്? ഇന്നു നിന്നോടു താല്പര്യം കാണിച്ചവനെ ദൈവം അനുഗ്രഹിക്കട്ടെ.” “ബോവസിന്റെ വയലിലായിരുന്നു കാലാ പെറുക്കിയതെന്ന്” രൂത്ത് നവോമിയെ അറിയിച്ചു.
20
അപ്പോള്‍ നവോമി പറഞ്ഞു: “ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കരുണകാട്ടുന്ന അദ്ദേഹത്തെ സര്വേശ്വരന് അനുഗ്രഹിക്കട്ടെ. നമ്മെ വീണ്ടെടുക്കാന്‍ കടപ്പാടുള്ള ബന്ധുക്കളില്‍ ഒരാളാണ് അദ്ദേഹം.”
21
“കൊയ്ത്തു മുഴുവന്‍ തീരുന്നതുവരെ തന്റെ വയലില്‍ വേലക്കാരോടൊത്ത് കാലാ പെറുക്കാന്‍ അദ്ദേഹം എന്നെ അനുവദിച്ചിട്ടുണ്ടെന്നു” രൂത്തു പറഞ്ഞു.
22
നവോമി പറഞ്ഞു: “മകളേ, കൊള്ളാം; അദ്ദേഹത്തിന്റെ വയലില്‍ കാലാ പെറുക്കാന്‍ പോകുന്നതാണു നല്ലത്. മറ്റു വല്ല വയലിലുമാണെങ്കില്‍ ആരെങ്കിലും നിന്നെ ശല്യപ്പെടുത്തിയേക്കാം.”
23
അങ്ങനെ നവോമിയോടൊത്തു താമസിച്ചുകൊണ്ടു ബാര്‍ലിയുടെയും കോതമ്പിന്റെയും കൊയ്ത്തു തീരുന്നതുവരെ ബോവസിന്റെ വയലില്‍ രൂത്ത് കാലാ പെറുക്കി.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 3 →
All chapters:
1
2
3
4