bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ruth 4
Ruth 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
1
ബോവസ് നഗരവാതില്ക്കലേക്കു പോയി അവിടെ ഇരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ ബോവസ് രൂത്തിനോടു സൂചിപ്പിച്ചിരുന്ന ബന്ധു അതുവഴി വന്നു. ബോവസ് അയാളെ വിളിച്ച് അവിടെ ഇരുത്തി;
2
പത്തു നഗരപ്രമാണികളെക്കൂടി ബോവസ് ക്ഷണിച്ചു. അവര്‍ ഇരുന്നശേഷം ബോവസ് ബന്ധുവിനോടു പറഞ്ഞു:
3
“മോവാബില്‍നിന്നു തിരിച്ചെത്തിയിരിക്കുന്ന നവോമി നമ്മുടെ ബന്ധുവായ എലീമേലെക്കിന്റെ വയല്‍ വില്ക്കാന് പോകുകയാണ്; ഇക്കാര്യം നിന്നെ അറിയിക്കാമെന്നു ഞാന്‍ വിചാരിച്ചു.
4
നീ ആ സ്ഥലം വീണ്ടെടുക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ നഗരപ്രമാണികളുടെയും ഇവിടെ കൂടിയിരിക്കുന്ന മറ്റുള്ളവരുടെയും മുന്‍പാകെ അതു പറയുക; സാധിക്കുകയില്ലെങ്കില്‍ അതും എനിക്കറിയണം. അതു വീണ്ടെടുക്കാനുള്ള പ്രധാന അവകാശി നീ ആണ്. ഞാന്‍ കുറേക്കൂടെ അകന്ന ബന്ധുവാണല്ലോ.” “ഞാനതു വീണ്ടെടുക്കാം” എന്നു ബന്ധു ഉത്തരം നല്കി.
5
അപ്പോള്‍ ബോവസ് പറഞ്ഞു: “നീ ആ വയല്‍ വാങ്ങുമ്പോള്‍ മരിച്ചുപോയവന്റെ പേര് അവകാശികളിലൂടെ നിലനിര്‍ത്താന്‍ വിധവയായ മോവാബുകാരി രൂത്തിനെ സ്വീകരിക്കുകയും വേണം. അവന്റെ അവകാശം നിലനിര്‍ത്താന്‍ അതാണു വഴി.”
6
അപ്പോള്‍ ആ ബന്ധു പറഞ്ഞു: “അത് എനിക്കു സാധ്യമല്ല; ഞാന്‍ ആ സ്ഥലം വീണ്ടെടുത്താല്‍ എന്റെ പിതൃസ്വത്ത് നഷ്ടപ്പെടുത്തേണ്ടിവരും. അതുകൊണ്ടു ഞാന്‍ അതു വാങ്ങുന്നില്ല; വീണ്ടെടുക്കാനുള്ള എന്റെ അവകാശം ഞാന്‍ നിനക്കു വിട്ടുതരുന്നു.”
7
വസ്തുക്കള്‍ വീണ്ടെടുക്കുമ്പോഴും വീണ്ടെടുപ്പവകാശം കൈമാറുമ്പോഴും ഇടപാടു ഉറപ്പിക്കാന്‍ അവകാശം ലഭിക്കുന്നവന് മറ്റേയാള്‍ തന്റെ ചെരുപ്പ് ഊരിക്കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു.
8
അങ്ങനെ ആ ബന്ധു തന്റെ വീണ്ടെടുപ്പവകാശം കൈമാറിക്കൊണ്ട് തന്റെ ചെരുപ്പൂരി ബോവസിനു കൊടുത്തു.
9
അപ്പോള്‍ ബോവസ് അവിടെ കൂടിയിരുന്ന നഗരപ്രമാണികളോടും മറ്റുള്ളവരോടും ഇപ്രകാരം പറഞ്ഞു: “എലീമേലെക്കിനും അദ്ദേഹത്തിന്റെ മരണശേഷം പുത്രന്മാരായ കില്യോന്‍, മഹ്ലോന് എന്നിവര്‍ക്കും അവകാശപ്പെട്ടിരുന്ന സകലതും ഞാന്‍ നവോമിയില്‍നിന്നു വാങ്ങിയിരിക്കുന്നു. നിങ്ങള്‍ അതിനു സാക്ഷികളാണ്.
10
സ്വന്തം നാട്ടിലും കുടുംബത്തിലും പരേതന്റെ വംശവും അവകാശവും നിലനിര്‍ത്താനായി മഹ്ലോന്റെ ഭാര്യ മോവാബുകാരിയായ രൂത്തിനെ എന്റെ ഭാര്യയായി ഞാന്‍ സ്വീകരിക്കുന്നു. ഇതിന് നിങ്ങള്‍ സാക്ഷികള്‍.”
11
നഗരപ്രമാണികളും മറ്റുള്ളവരും പറഞ്ഞു: “ഞങ്ങള്‍തന്നെ സാക്ഷികള്‍, നിന്റെ ഭാര്യയെ സര്വേശ്വരന് റാഹേലിനെയും ലേയായെയും എന്നപോലെ അനുഗ്രഹിക്കട്ടെ. അവരാണല്ലോ ഇസ്രായേല്‍വംശത്തിന്റെ പൂര്‍വമാതാക്കള്‍. എഫ്രാത്തില് നീ ധനികനും ബേത്ലഹേമില് നീ പ്രസിദ്ധനും ആയിത്തീരട്ടെ.
12
നിന്റെ സന്താനങ്ങള്‍ യെഹൂദായുടെയും താമാറിന്റെയും മകനായ ഫേരസിനെപ്പോലെ സന്താനസമൃദ്ധിയുള്ളവരാകട്ടെ.”
13
അങ്ങനെ ബോവസ് രൂത്തിനെ ഭാര്യയായി സ്വീകരിച്ചു. സര്വേശ്വരന് അവളെ അനുഗ്രഹിച്ചു; അവള്‍ക്ക് ഒരു മകന് ജനിച്ചു; അപ്പോള്‍ സ്ത്രീകള്‍ നവോമിയോടു പറഞ്ഞു:
14
“കുടുംബം നിലനിര്‍ത്താന്‍ ഒരു കുഞ്ഞിനെ നിങ്ങള്‍ക്കു തന്ന സര്വേശ്വരന് വാഴ്ത്തപ്പെടട്ടെ! ഈ കുഞ്ഞ് ഇസ്രായേലില്‍ പ്രസിദ്ധനായിത്തീരട്ടെ!
15
നിന്റെ മരുമകള്‍ നിന്നെ സ്നേഹിക്കുന്നു. ഏഴു പുത്രന്മാരെക്കാള് അധികമായി നിന്നെ കരുതുന്നവള്‍ ആണല്ലോ അവനെ പ്രസവിച്ചിരിക്കുന്നത്. അവന് നിനക്ക് പുതുജീവന്‍ നല്കി; വാര്‍ധക്യത്തില്‍ അവന് നിന്നെ പരിപാലിക്കും.”
16
ഉടനെ നവോമി ശിശുവിനെ എടുത്തു മാറോടണച്ചു;
17
അയല്‍ക്കാരികള്‍: “നവോമിക്ക് ഒരു മകന് പിറന്നു” എന്നു പറഞ്ഞു. അവര്‍ കുഞ്ഞിന് ‘ഓബേദ്’ എന്നു പേരിട്ടു; ഓബേദാണ് ദാവീദിന്റെ പിതാവായ യിശ്ശായിയുടെ പിതാവ്.
18
ഫേരെസ് മുതല്‍ ദാവീദുവരെയുള്ള വംശാവലി ഇതാണ്. ഫേരെസ്, ഹെസ്രോന്, രാം,
19
[19,20] അമ്മീനാദാബ്, നഹശോന്‍, സല്മോന്,
21
[21,22] ബോവസ്, ഓബേദ്, യിശ്ശായി, ദാവീദ്.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
All chapters:
1
2
3
4