bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ruth 3
Ruth 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 4 →
1
പിന്നീട് നവോമി രൂത്തിനോട് പറഞ്ഞു: “മകളേ, നിന്റെ ഭാവിയുടെ ഭദ്രതയ്ക്കുവേണ്ടി ഞാന്‍ നിനക്ക് ഒരു ഭര്‍ത്താവിനെ കണ്ടുപിടിക്കട്ടെ.”
2
നവോമി തുടര്‍ന്നു: “നമ്മുടെ ബന്ധുവായ ബോവസിന്റെ വയലിലാണല്ലോ നീ കാലാ പെറുക്കിയത്; അദ്ദേഹം ഇന്നു സന്ധ്യക്കു വരുന്നുണ്ട്.
3
നീ കുളിച്ചു സുഗന്ധദ്രവ്യങ്ങള്‍ പൂശി നല്ല വസ്ത്രങ്ങള്‍ അണിഞ്ഞു കളത്തില്‍ ചെല്ലുക. അദ്ദേഹം ഭക്ഷണം കഴിച്ചു തീരുന്നതുവരെ നീ അവിടെ ഉണ്ടെന്ന് അറിയരുത്.
4
അദ്ദേഹം ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം നീ നോക്കിവയ്ക്കണം. പിന്നീടു നീ ചെന്ന് അദ്ദേഹത്തിന്റെ കാലില്‍നിന്നു പുതപ്പു മാറ്റി അവിടെ നീയും കിടക്കുക. നീ എന്തു ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞുതരും.”
5
[5,6] അങ്ങനെ ചെയ്യാമെന്നു രൂത്ത് സമ്മതിച്ചു; അവള് കളത്തില്‍ പോയി നവോമി പറഞ്ഞതുപോലെ എല്ലാം ചെയ്തു. അത്താഴം കഴിഞ്ഞ് ബോവസ് സന്തുഷ്ടനായി ധാന്യക്കൂമ്പാരത്തിന്റെ അരികില്‍ ചെന്നുകിടന്നു.
7
അവള് മെല്ലെ അടുത്തുചെന്നു കാലില്‍നിന്നു പുതപ്പു മാറ്റി അവിടെ കിടന്നു.
8
അര്‍ധരാത്രിയില്‍ ബോവസ് ഞെട്ടി ഉണര്‍ന്നു തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു സ്ത്രീ തന്റെ കാല്ക്കല് കിടക്കുന്നതു കണ്ടു.
9
“നീ ആരാണ്?” അദ്ദേഹം ചോദിച്ചു. “അങ്ങയുടെ ദാസിയായ രൂത്ത് ആണ് ഞാന്‍. അങ്ങ് എന്നെ വീണ്ടെടുക്കാന്‍ കടപ്പെട്ടവനാണല്ലോ. അതുകൊണ്ട് അങ്ങയുടെ പുതപ്പ് എന്റെമേല്‍ ഇടണമേ” എന്നു രൂത്ത് പറഞ്ഞു.
10
അതിനു മറുപടിയായി ബോവസ് പറഞ്ഞു: “സര്വേശ്വരന് നിന്നെ അനുഗ്രഹിക്കട്ടെ. ഇപ്പോള്‍ നീ കാണിച്ചിരിക്കുന്ന സ്നേഹം ആദ്യത്തേതിലും മികച്ചതാണ്; ധനികനോ ദരിദ്രനോ ആയ ഒരു യുവാവിനു പിന്നാലെ പോകാതെ നീ എന്റെ അടുക്കല്‍ വന്നതു നന്നായി.
11
മകളേ, ഭയപ്പെടേണ്ടാ; നിനക്കു വേണ്ടതെല്ലാം ഞാന്‍ ചെയ്തുതരും; നീ നല്ലവളാണെന്ന് ഈ പട്ടണത്തിലുള്ള എന്റെ ആളുകള്‍ക്കെല്ലാം അറിയാം.
12
ഞാന്‍ ബന്ധുവാണെന്നു നീ പറയുന്നതു ശരിതന്നെ. എന്നാല്‍ എന്നെക്കാള്‍ അടുത്ത മറ്റൊരു ബന്ധു നിനക്കുണ്ട്. ഈ രാത്രിയില്‍ നീ ഇവിടെത്തന്നെ ഉറങ്ങുക. രാവിലെ അയാള്‍ നിന്നോടുള്ള കടമ നിറവേറ്റുമെങ്കില്‍ അങ്ങനെയാകട്ടെ.
13
ഇല്ലെങ്കില്‍ ഞാന്‍ നിന്നെ സംരക്ഷിച്ചുകൊള്ളാമെന്നു സര്‍വേശ്വരന്റെ നാമത്തില്‍ സത്യം ചെയ്യുന്നു; ഏതായാലും വെളുക്കുവോളം ഇവിടെ കിടന്നുകൊള്ളുക.”
14
പുലരുംവരെ അവള് അദ്ദേഹത്തിന്റെ കാല്ക്കല് കിടന്നു. ഒരു സ്ത്രീ കളത്തില്‍ വന്നിരുന്നതായി ആരും അറിയരുതെന്നു ബോവസ് ആഗ്രഹിച്ചു. അതിരാവിലെ ആള് കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്നതിനുമുമ്പ് അവള് എഴുന്നേറ്റു.
15
അവളുടെ മേലങ്കി നിവര്‍ത്തിപ്പിടിക്കാന്‍ ബോവസ് ആവശ്യപ്പെട്ടു; അതില്‍ ആറ് ഇടങ്ങഴി ബാര്‍ലി അദ്ദേഹം അളന്നു കെട്ടി ചുമലില്‍ വച്ചുകൊടുത്തു. അവള് പട്ടണത്തിലേക്കു മടങ്ങിപ്പോയി.
16
രൂത്തിനെ കണ്ടപ്പോള്‍ നവോമി ചോദിച്ചു: “മകളേ, നീ പോയ കാര്യമെന്തായി?” ബോവസ് അവള്‍ക്കുവേണ്ടി ചെയ്തതെല്ലാം അവള് വിവരിച്ചു:
17
“അമ്മയുടെ അടുക്കലേക്കു വെറുംകൈയോടെ പോകരുത് എന്നു പറഞ്ഞ് ഇത്രയും ബാര്‍ലി തന്നയച്ചു” എന്നും പറഞ്ഞു.
18
“മകളേ, ഇനി കാര്യങ്ങള്‍ എങ്ങനെ ആയിത്തീരുമെന്നു വ്യക്തമാകുന്നതുവരെ കാത്തിരിക്കുക; ഇന്ന് ഇക്കാര്യത്തിന് ഒരു തീരുമാനം ഉണ്ടാകുന്നതുവരെ അയാള്‍ അടങ്ങിയിരിക്കുകയില്ല” എന്നു നവോമി പറഞ്ഞു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 4 →
All chapters:
1
2
3
4