bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Samuel 11
1 Samuel 11
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 12 →
1
അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്ന് ഗിലെയാദിലെ യാബേശിനു നേരേ പാളയം ഇറങ്ങി; യാബേശ്നിവാസികള്‍ ഒക്കെയും നാഹാശിനോട്: ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
2
അമ്മോന്യനായ നാഹാശ് അവരോട്: നിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലാ യിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാന്‍ നിങ്ങളോട് ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു.
3
യാബേശിലെ മൂപ്പന്മാര് അവനോട്: ഞങ്ങള്‍ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാന്‍ തക്കവണ്ണം ഞങ്ങള്‍ക്ക് ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാന്‍ ആരുമില്ലങ്കിൽ ഞങ്ങള്‍ നിന്റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു.
4
ദൂതന്മാര് ശൗലിന്റെ ഗിബെയയിൽ ചെന്ന് ആ വര്‍ത്തമാനം ജനത്തെ പറഞ്ഞുകേള്‍പ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.
5
അപ്പോള്‍ ഇതാ, ശൗൽ കന്നുകാലികളെയുംകൊണ്ട് വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്ത് എന്നു ശൗൽ ചോദിച്ചു. അവര്‍ യാബേശ്യരുടെ വര്‍ത്തമാനം അവനെ അറിയിച്ചു.
6
ശൗൽ വര്‍ത്തമാനം കേട്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
7
അവന് ഒരേര് കാളയെ പിടിച്ച് കഷണംകഷണമായി ഖണ്ഡിച്ച് ദൂതന്മാരുടെ കൈയിൽ യിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു; ആരെങ്കിലും ശൗലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോള്‍ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവര്‍ ഏകമനസ്സോടെ പുറപ്പെട്ടു.
8
അവന് ബേസെക്കിൽവച്ച് അവരെ എണ്ണി; യിസ്രായേല്യര്‍ മൂന്നു ലക്ഷവും യെഹൂദ്യര്‍ മുപ്പതിനായിരവും ഉണ്ടായിരുന്നു.
9
വന്ന ദൂതന്മാരോട് അവര്‍: നിങ്ങള്‍ ഗിലെയാദിലെ യാബേശ്യരോട്: നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങള്‍ക്കു രക്ഷ ഉണ്ടാകും എന്നു പറവിന്‍ എന്നു പറഞ്ഞു. ദൂതന്മാര് ചെന്ന് യാബേശ്യരോട് അറിയിച്ചപ്പോള്‍ അവര്‍ സന്തോഷിച്ചു.
10
പിന്നെ യാബേശ്യര്‍: നാളെ ഞങ്ങള്‍ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങള്‍ക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍വിന്‍ എന്നു പറഞ്ഞയച്ചു.
11
പിറ്റന്നാള്‍ ശൗൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവര്‍ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്ന് വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേര് ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.
12
അനന്തരം ജനം ശമൂവേലിനോട്: ശൗൽ ഞങ്ങള്‍ക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞത് ആര്? അവരെ ഏല്പിച്ചുതരേണം; ഞങ്ങള്‍ അവരെ കൊന്നുകളയും എന്നു പറഞ്ഞു.
13
അതിനു ശൗൽ: ഇന്ന് ഒരു മനുഷ്യനെയും കൊല്ലരുത്; ഇന്ന് യഹോവ യിസ്രായേലിനു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
14
പിന്നെ ശമൂവേൽ ജനത്തോട്: വരുവിന്‍; നാം ഗില്ഗാലിൽ ചെന്ന്, അവിടെവച്ച് രാജത്വം പുതുക്കുക എന്നു പറഞ്ഞു.
15
അങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവര്‍ ശൗലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവച്ചു രാജാവാക്കി. അവര്‍ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങള്‍ കഴിച്ചു; ശൗലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31