bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Samuel 7
1 Samuel 7
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 8 →
1
കിര്യത്ത്-യെയാരീം നിവാസികള്‍ വന്ന് യഹോവയുടെ പെട്ടകം എടുത്ത് കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിനു ശുദ്ധീകരിച്ചു.
2
പെട്ടകം കിര്യത്ത്-യെയാരീമിൽ ആയിട്ട് ഏറിയകാലം, ഇരുപതു സംവത്സരം തന്നെ, കഴിഞ്ഞു; യിസ്രായേൽഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു.
3
അപ്പോള്‍ ശമൂവേൽ എല്ലാ യിസ്രായേൽ ഗൃഹത്തോടും: നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്ക് തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്വിന്; എന്നാൽ അവന് നിങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു.
4
അങ്ങനെ യിസ്രായേൽമക്കള്‍ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞ് യഹോവയെ മാത്രം സേവിച്ചു.
5
അനന്തരം ശമൂവേൽ: എല്ലാ യിസ്രായേലിനെയും മിസ്പായിൽ കൂട്ടുവിന്‍; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി യഹോവയോടു പ്രാര്‍ഥിക്കും എന്നു പറഞ്ഞു.
6
അവര്‍ മിസ്പായിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ച് ആ ദിവസം ഉപവസിച്ചു: ഞങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്ന് അവിടെവച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പായിൽവച്ച് യിസ്രായേൽമക്കള്‍ക്കു ന്യായപാലനം ചെയ്തു.
7
യിസ്രായേൽമക്കള്‍ മിസ്പായിൽ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ യിസ്രായേലിന്റെ നേരേ പുറപ്പെട്ടുവന്നു; യിസ്രായേൽമക്കള്‍ അതു കേട്ടിട്ട് ഫെലിസ്ത്യരെ ഭയപ്പെട്ടു.
8
യിസ്രായേൽമക്കള്‍ ശമൂവേലിനോട്: നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കേണ്ടതിന് ഞങ്ങള്‍ക്കുവേണ്ടി അവനോടു പ്രാര്‍ഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു.
9
അപ്പോള്‍ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിന്‍കുട്ടിയെ എടുത്ത് യഹോവയ്ക്കു സര്‍വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിനുവേണ്ടി യഹോവയോടു പ്രാര്‍ഥിച്ചു; യഹോവ ഉത്തരമരുളി.
10
ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോട് പടയ്ക്ക് അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടി മുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവര്‍ യിസ്രായേലിനോടു തോറ്റു.
11
യിസ്രായേല്യര്‍ മിസ്പായിൽനിന്നു പുറപ്പെട്ട് ഫെലിസ്ത്യരെ പിന്തുടര്ന്നു; ബേത്ത്-കാരിന്റെ താഴെവരെ അവരെ സംഹരിച്ചു.
12
പിന്നെ ശമൂവേൽ ഒരു കല്ല് എടുത്ത് മിസ്പായ്ക്കും ശേനിനും മധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞ് അതിന് ഏബെന്‍-ഏസെര്‍ എന്നു പേരിട്ടു.
13
ഇങ്ങനെ ഫെലിസ്ത്യര്‍ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യര്‍ക്കു വിരോധമായിരുന്നു.
14
എക്രോന്‍മുതൽ ഗത്ത്വരെ ഫെലിസ്ത്യര്‍ യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങള്‍ യിസ്രായേലിനു തിരികെ കിട്ടി; അവയുടെ അതിര്‍നാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കൈയിൽനിന്നു വിടുവിച്ചു. യിസ്രായേലും അമോര്യരും തമ്മിൽ സമാധാനമായിരുന്നു.
15
ശമൂവേൽ ജീവപര്യന്തം യിസ്രായേലിനു ന്യായപാലനം ചെയ്തു.
16
അവന് ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പായിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവച്ച് യിസ്രായേലിനു ന്യായപാലനം ചെയ്തിട്ട് രാമായിലേക്കു മടങ്ങിപ്പോരും;
17
അവിടെയായിരുന്നു അവന്റെ വീട്; അവിടെവച്ചും അവന് യിസ്രായേലിനു ന്യായപാലനം നടത്തിവന്നു; യഹോവയ്ക്ക് അവിടെ ഒരു യാഗപീഠവും പണിതിരുന്നു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31