bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Samuel 14
1 Samuel 14
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 15 →
1
ഒരു ദിവസം ശൗലിന്റെ മകന് യോനാഥാന് തന്റെ ആയുധവാഹകനായ ബാല്യക്കാരനോട്: വരിക, നാം അങ്ങോട്ട് ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുക എന്നു പറഞ്ഞു; അവന് അപ്പനോടു പറഞ്ഞില്ലതാനും.
2
ശൗൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിന്‍കീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേര്.
3
ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്റെ മകനായ ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകന് അഹീയാവ് ആയിരുന്നു അന്ന് ഏഫോദ് ധരിച്ചിരുന്നത്. യോനാഥാന് പോയതു ജനം അറിഞ്ഞില്ല.
4
യോനാഥാന് ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുവാന്‍ നോക്കിയ വഴിയിൽ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിനു ബോസേസ് എന്നും മറ്റേതിന് സേനെ എന്നും പേര്.
5
ഒന്നു വടക്കുവശം മിക്മാസിനു മുഖമായും മറ്റേത് തെക്കുവശം ഗിബെയയ്ക്ക് മുഖമായും തൂക്കെ നിന്നിരുന്നു.
6
യോനാഥാന് തന്റെ ആയുധവാഹകനായ ബാല്യക്കാരനോട്: വരിക, നമുക്ക് ഈ അഗ്രചര്‍മികളുടെ പട്ടാളത്തിന്റെ നേരേ ചെല്ലാം; പക്ഷേ യഹോവ നമുക്കുവേണ്ടി പ്രവര്‍ത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാന്‍ യഹോവയ്ക്കു പ്രയാസമില്ലല്ലോ എന്നു പറഞ്ഞു.
7
ആയുധവാഹകന്‍ അവനോട്: നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊള്‍ക; നിന്റെ ഇഷ്ടംപോലെ ഞാന്‍ നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.
8
അതിന് യോനാഥാന് പറഞ്ഞത്: നാം അവരുടെ നേരേ ചെന്ന് അവര്‍ക്കു നമ്മെത്തന്നെ കാണിക്കാം;
9
ഞങ്ങള്‍ നിങ്ങളുടെ അടുക്കൽ വരുവോളം നില്പിന് എന്ന് അവര്‍ പറഞ്ഞാൽ നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിന്നേടത്തുതന്നെ നില്ക്കേണം.
10
ഇങ്ങോട്ടു കയറിവരുവിന്‍ എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇതു നമുക്ക് അടയാളം ആയിരിക്കും.
11
ഇങ്ങനെ അവര്‍ ഇരുവരും ഫെലിസ്ത്യരുടെ പട്ടാളത്തിന് തങ്ങളെത്തന്നെ കാണിച്ചപ്പോള്‍: ഇതാ,എബ്രായര്‍ ഒളിച്ചിരുന്ന പൊത്തുകളിൽനിന്ന് പുറപ്പെട്ടുവരുന്നു എന്നു ഫെലിസ്ത്യര്‍ പറഞ്ഞു.
12
പട്ടാളക്കാര്‍ യോനാഥാനോടും അവന്റെ ആയുധവാഹകനോടും: ഇങ്ങോട്ടു കയറിവരുവിന്‍; ഞങ്ങള്‍ ഒന്നു കാണിച്ചുതരാം എന്നു പറഞ്ഞു. അപ്പോള്‍ യോനാഥാന് തന്റെ ആയുധവാഹകനോട്: എന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
13
അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവര്‍ യോനാഥാന്റെ മുമ്പിൽ വീണു; ആയുധവാഹകന്‍ അവന്റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു.
14
യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഒരു കാണിനിലത്തിന്റെ പാതി നീളത്തിനകം ഇരുപതു പേര് വീണു.
15
പാളയത്തിലും പോര്‍ക്കളത്തിലും സര്‍വജനത്തിലും നടുക്കമുണ്ടായി; പട്ടാളവും കവര്‍ച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയൊരു നടുക്കം ഉണ്ടായി.
16
അപ്പോള്‍ ബെന്യാമീനിലെ ഗിബെയയിൽനിന്ന് ശൗലിന്റെ കാവൽക്കാര് നോക്കി പുരുഷാരം ചിന്നി അങ്ങുമിങ്ങും ഓടുന്നതു കണ്ടു.
17
ശൗൽ കൂടെയുള്ള ജനത്തോട്: എണ്ണിനോക്കി നമ്മിൽനിന്നു പോയവര്‍ ആരെന്നറിവിന്‍ എന്നു കല്പിച്ചു. അവര്‍ എണ്ണിനോക്കിയപ്പോള്‍ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു.
18
ശൗൽ അഹീയാവിനോട്: ദൈവത്തിന്റെ പെട്ടകം ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. ദൈവത്തിന്റെ പെട്ടകം ആ കാലത്ത് യിസ്രായേൽമക്കളുടെ അടുക്കൽ ഉണ്ടായിരുന്നു.
19
ശൗൽ പുരോഹിതനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫെലിസ്ത്യരുടെ പാളയത്തിലെ കലാപം മേല്ക്കുമേൽ വര്‍ധിച്ചുവന്നു. അപ്പോള്‍ ശൗൽ പുരോഹിതനോട്: നിന്റെ കൈ വലിക്ക എന്നു പറഞ്ഞു.
20
ശൗലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി പടയ്ക്കു ചെന്നു, അവിടെ അവര്‍ അന്യോന്യം വെട്ടി വലിയ കലക്കമായിരിക്കുന്നതു കണ്ടു.
21
മുമ്പേ ഫെലിസ്ത്യരോടു ചേര്‍ന്ന് ചുറ്റുമുള്ള ദേശത്തുനിന്ന് അവരോടുകൂടെ പാളയത്തിൽ വന്നിരുന്ന എബ്രായരും ശൗലിനോടും യോനാഥാനോടുംകൂടെ ഉണ്ടായിരുന്ന യിസ്രായേല്യരുടെ പക്ഷം തിരിഞ്ഞു.
22
അങ്ങനെതന്നെ എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യര്‍ ഒക്കെയും ഫെലിസ്ത്യര്‍ തോറ്റോടി എന്നു കേട്ടയുടനെ അവരും പടയിൽ ചേര്‍ന്ന് അവരെ പിന്തുടര്ന്നു.
23
അങ്ങനെ യഹോവ അന്ന് യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെന്‍വരെ പരന്നു.
24
സന്ധ്യക്കു മുമ്പും ഞാന്‍ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്വോളവും ആഹാരം കഴിക്കുന്നവന് ശപിക്കപ്പെട്ടവന്‍ എന്ന് ശൗൽ പറഞ്ഞ് ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നതിനാൽ യിസ്രായേല്യര്‍ അന്ന് വിഷമത്തിലായി; ജനത്തിൽ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല.
25
ജനമൊക്കെയും ഒരു കാട്ടുപ്രദേശത്ത് എത്തി; അവിടെ നിലത്ത് തേന്‍ ഉണ്ടായിരുന്നു.
26
ജനം കാട്ടിൽ കടന്നപ്പോള്‍ തേന്‍ ഇറ്റിറ്റു വീഴുന്നതു കണ്ടു: എങ്കിലും സത്യത്തെ ഭയപ്പെട്ട് ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
27
യോനാഥാനോ തന്റെ അപ്പന് ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചത് കേള്‍ക്കാതിരുന്നതിനാൽ വടിയുടെ അറ്റം നീട്ടി ഒരു തേന്‍കട്ടയിൽ കുത്തി അത് എടുത്ത് തന്റെ കൈവായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണുതെളിഞ്ഞു.
28
അപ്പോള്‍ ജനത്തിൽ ഒരുത്തന്: ഇന്ന് യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവന് ശപിക്കപ്പെട്ടവന്‍ എന്നു പറഞ്ഞ് നിന്റെ അപ്പന് ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
29
അതിനു യോനാഥാന്: എന്റെ അപ്പന് ദേശത്തെ കഷ്ടത്തിലാക്കി; ഞാന്‍ ഈ തേന്‍ ഒരല്പം ആസ്വദിക്കകൊണ്ട് എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ?
30
ജനത്തിന് കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയിൽനിന്ന് അവര്‍ എടുത്ത് ഇന്ന് വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഇപ്പോള്‍ ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു.
31
അവര്‍ അന്ന് മിക്മാസ് തുടങ്ങി അയ്യാലോന്‍വരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളര്‍ന്നുപോയി.
32
ആകയാൽ ജനം കൊള്ളയ്ക്ക് ഓടിച്ചെന്ന് ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തുവച്ച് അറുത്ത് രക്തത്തോടുകൂടെ തിന്നു.
33
ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു എന്ന് ശൗലിന് അറിവുകിട്ടിയപ്പോള്‍ അവന്: നിങ്ങള്‍ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ല് എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.
34
പിന്നെയും ശൗൽ: നിങ്ങള്‍ ജനത്തിന്റെ ഇടയിൽ എല്ലാടവും ചെന്ന് അവരോട് ഓരോരുത്തന് താന്താന്റെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്ന് ഇവിടെവച്ച് അറുത്തു തിന്നുകൊള്‍വിന്‍; രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യരുത് എന്നു പറവിന്‍ എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്നു രാത്രി കൊണ്ടുവന്ന് അവിടെവച്ച് അറുത്തു.
35
ശൗൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; അത് അവന് യഹോവയ്ക്ക് ആദ്യം പണിത യാഗപീഠം ആയിരുന്നു.
36
അനന്തരം ശൗൽ: നാം രാത്രിയിൽതന്നെ ഫെലിസ്ത്യരെ പിന്തുടര്ന്ന് പുലരുവോളം അവരെ കൊള്ളയിടുക; അവരിൽ ഒരുത്തനെയും ശേഷിപ്പിക്കരുത് എന്നു കല്പിച്ചു. നിനക്കു ബോധിച്ചതുപോലെയൊക്കെയും ചെയ്തുകൊള്‍ക എന്ന് അവര്‍ പറഞ്ഞപ്പോള്‍: നാം ഇവിടെ ദൈവത്തോട് അടുത്തുചെല്ലുക എന്നു പുരോഹിതന് പറഞ്ഞു.
37
അങ്ങനെ ശൗൽ ദൈവത്തോട്: ഞാന്‍ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കൈയിൽ ഏല്പിക്കുമോ എന്ന് അരുളപ്പാടു ചോദിച്ചു. എന്നാൽ അന്ന് അവന് അരുളപ്പാടു ലഭിച്ചില്ല.
38
അപ്പോള്‍ ശൗൽ: ജനത്തിന്റെ പ്രധാനികളൊക്കെയും ഇവിടെ അടുത്തുവരട്ടെ; ഇന്നു പാപം സംഭവിച്ചത് ഏതു കാര്യത്തിൽ എന്ന് അന്വേഷിച്ചറിവിന്‍;
39
യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അത് എന്റെ മകന് യോനാഥാനിൽ തന്നെ ആയിരുന്നാലും അവന് മരിക്കേണം നിശ്ചയം എന്നു പറഞ്ഞു. എന്നാൽ അവനോട് ഉത്തരം പറവാന്‍ സര്‍വജനത്തിലും ഒരുത്തനും തുനിഞ്ഞില്ല.
40
അവന് എല്ലാ യിസ്രായേലിനോടും: നിങ്ങള്‍ ഒരു ഭാഗത്തു നില്പിന്; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്തു നില്ക്കാം എന്നു പറഞ്ഞു. നിന്റെ ഇഷ്ടംപോലെ ആകട്ടെ എന്നു ജനം ശൗലിനോടു പറഞ്ഞു.
41
അങ്ങനെ ശൗൽ യിസ്രായേലിന്റെ ദൈവമായ യഹോവയോട്: നേര് വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോള്‍ ശൗലിനും യോനാഥാനും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി.
42
പിന്നെ ശൗൽ: എനിക്കും എന്റെ മകനായ യോനാഥാനും ചീട്ടിടുവിന്‍ എന്നു പറഞ്ഞു; ചീട്ടു യോനാഥാനു വീണു.
43
ശൗൽ യോനാഥാനോട്: നീ എന്തു ചെയ്തു? എന്നോടു പറക എന്നു പറഞ്ഞു. യോനാഥാന് അവനോട്: ഞാന്‍ എന്റെ വടിയുടെ അറ്റംകൊണ്ട് അല്പം തേന്‍ ആസ്വദിച്ചതേയുള്ളൂ; അതുകൊണ്ട് ഇതാ, ഞാന്‍ മരിക്കേണ്ടിവന്നിരിക്കുന്നു എന്നു പറഞ്ഞു.
44
അതിനു ശൗൽ: ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യോനാഥാനേ, നീ മരിക്കേണം എന്ന് ഉത്തരം പറഞ്ഞു.
45
എന്നാൽ ജനം ശൗലിനോട്: യിസ്രായേലിൽ ഈ മഹാരക്ഷ പ്രവര്‍ത്തിച്ചിരിക്കുന്ന യോനാഥാന് മരിക്കേണമോ? ഒരിക്കലും അരുത്; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവന് ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവന് മരിക്കേണ്ടിവന്നതുമില്ല.
46
ശൗൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്കു പോയി.
47
ശൗൽ യിസ്രായേലിൽ രാജത്വം ഏറ്റശേഷം മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സോബാരാജാക്കന്മാര്, ഫെലിസ്ത്യര്‍ എന്നിങ്ങനെ ചുറ്റുമുള്ള സകല ജാതികളോടും യുദ്ധം ചെയ്തു; അവന് ചെന്നേടത്തൊക്കെയും ജയം പ്രാപിച്ചു.
48
അവന് ശൗര്യം പ്രവര്‍ത്തിച്ച് അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവര്‍ച്ചക്കാരുടെ കൈയിൽനിന്നു വിടുവിക്കയും ചെയ്തു.
49
എന്നാൽ ശൗലിന്റെ പുത്രന്മാര് യോനാഥാന്, യിശ്വി, മൽക്കീശുവ എന്നിവര്‍ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാര്‍ക്കോ, മൂത്തവള്‍ക്കു മേരബ് എന്നും ഇളയവള്‍ക്കു മീഖള്‍ എന്നും പേരായിരുന്നു.
50
ശൗലിന്റെ ഭാര്യക്ക് അഹീനോവം എന്നു പേരായിരുന്നു; അവള് അഹീമാസിന്റെ മകള്‍. അവന്റെ സേനാധിപതിക്ക് അബ്നേര്‍ എന്നു പേര്; അവന് ശൗലിന്റെ ഇളയപ്പനായ നേരിന്റെ മകന് ആയിരുന്നു.
51
ശൗലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കള്‍ ആയിരുന്നു.
52
ശൗലിന്റെ കാലത്തൊക്കെയും ഫെലിസ്ത്യരോടു കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൗൽ ഏതൊരു വീരനെയോ ശൂരനെയോ കണ്ടാൽ അവനെ തന്റെ അടുക്കൽ ചേര്‍ത്തുകൊള്ളും.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31