bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Samuel 19
1 Samuel 19
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 20 →
1
അനന്തരം ശൗൽ തന്റെ മകനായ യോനാഥാനോടും സകല ഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു.
2
എങ്കിലും ശൗലിന്റെ മകനായ യോനാഥാന് ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാന് ദാവീദിനോട്: എന്റെ അപ്പനായ ശൗൽ നിന്നെ കൊല്ലുവാന്‍ നോക്കുന്നു; ആകയാൽ നീ രാവിലെ സൂക്ഷിച്ച് ഗൂഢമായൊരു സ്ഥലത്ത് ഒളിച്ചുപാര്‍ക്ക.
3
ഞാന്‍ പുറപ്പെട്ട് നീ ഇരിക്കുന്ന വയലിൽ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ച് എന്റെ അപ്പനോടു സംസാരിക്കും; ഞാന്‍ ഗ്രഹിക്കുന്നത് നിന്നെ അറിയിക്കാം എന്നു പറഞ്ഞു.
4
അങ്ങനെ യോനാഥാന് തന്റെ അപ്പനായ ശൗലിനോട് ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചു പറഞ്ഞത്: രാജാവ് തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവന് നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികള്‍ നിനക്ക് ഏറ്റവും ഗുണകരമായിരുന്നതേയുള്ളൂ.
5
അവന് തന്റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലാ യിസ്രായേലിനും വലിയൊരു രക്ഷ വരുത്തുകയും ചെയ്തത്; നീ അതു കണ്ടു സന്തോഷിച്ചു. ആകയാൽ നീ വെറുതെ ദാവീദിനെ കൊന്ന് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നത് എന്തിന്?
6
യോനാഥാന്റെ വാക്കു കേട്ട്: യഹോവയാണ, അവനെ കൊല്ലുകയില്ല എന്നു ശൗൽ സത്യം ചെയ്തു.
7
പിന്നെ യോനാഥാന് ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാന് ദാവീദിനെ ശൗലിന്റെ അടുക്കൽ കൊണ്ടുവന്നു; അവന് മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയിൽ നില്ക്കയും ചെയ്തു.
8
പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ട് ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവര്‍ അവന്റെ മുമ്പിൽനിന്ന് ഓടി.
9
യഹോവയുടെ പക്കൽനിന്ന് ദുരാത്മാവു പിന്നെയും ശൗലിന്റെമേൽ വന്നു; അവന് കൈയിൽ കുന്തവും പിടിച്ച് തന്റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
10
അപ്പോള്‍ ശൗൽ ദാവീദിനെ കുന്തംകൊണ്ട് ചുവരോടു ചേര്‍ത്തു കുത്തുവാന്‍ നോക്കി; അവനോ ശൗലിന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറച്ചു; ദാവീദ് ആ രാത്രിയിൽത്തന്നെ ഓടിപ്പോയി രക്ഷപെട്ടു.
11
ദാവീദിനെ കാത്തുനിന്ന് രാവിലെ കൊന്നുകളയേണ്ടതിന് ശൗൽ അവന്റെ വീട്ടിലേക്ക് ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖള്‍ അവനോട്: ഈ രാത്രിയിൽ നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലങ്കിൽ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.
12
അങ്ങനെ മീഖള്‍ ദാവീദിനെ കിളിവാതിലിൽക്കൂടി ഇറക്കിവിട്ടു; അവന് ഓടിപ്പോയി രക്ഷപെട്ടു.
13
മീഖള്‍ ഒരു ബിംബം എടുത്ത് കട്ടിലിന്മേൽ കിടത്തി, അതിന്റെ തലയ്ക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ട് ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു.
14
ദാവീദിനെ പിടിപ്പാന്‍ ശൗൽ ദൂതന്മാരെ അയച്ചപ്പോള്‍ അവന് ദീനമായി കിടക്കുന്നു എന്ന് അവള് പറഞ്ഞു.
15
എന്നാറെ ശൗൽ: ഞാന്‍ അവനെ കൊല്ലേണ്ടതിന് കിടക്കയോടെ എന്റെ അടുക്കൽ കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു.
16
ദാവീദിനെ ചെന്നു നോക്കുവാന്‍ ദൂതന്മാരെ അയച്ചു. ദൂതന്മാര് ചെന്നപ്പോള്‍ കട്ടിലിന്മേൽ ഒരു ബിംബം തലയ്ക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു.
17
എന്നാറെ ശൗൽ മീഖളിനോട്: നീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാന്‍ അവനെ വിട്ടയയ്ക്കയും ചെയ്തത് എന്ത് എന്നു ചോദിച്ചതിന്: എന്നെ വിട്ടയയ്ക്ക; അല്ലെങ്കിൽ ഞാന്‍ നിന്നെ കൊല്ലും എന്ന് അവന് എന്നോടു പറഞ്ഞു എന്നു മീഖള്‍ ശൗലിനോടു പറഞ്ഞു.
18
ഇങ്ങനെ ദാവീദ് ഓടിപ്പോയി രക്ഷപെട്ടു, രാമായിൽ ശമൂവേലിന്റെ അടുക്കൽ ചെന്ന് ശൗൽ തന്നോടു ചെയ്തതൊക്കെയും അവനോട് അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ട് നയ്യോത്തിൽ ചെന്നു പാര്‍ത്തു.
19
അനന്തരം ദാവീദ് രാമായിലെ നയ്യോത്തിൽ ഉണ്ട് എന്ന് ശൗലിന് അറിവുകിട്ടി.
20
ശൗൽ ദാവീദിനെ പിടിപ്പാന്‍ ദൂതന്മാരെ അയച്ചു; അവര്‍ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവ് ശൗലിന്റെ ദൂതന്മാരുടെമേലും വന്നു, അവരും പ്രവചിച്ചു.
21
ശൗൽ അത് അറിഞ്ഞപ്പോള്‍ വേറേ ദൂതന്മാരെ അയച്ചു; അവരും അങ്ങനെതന്നെ പ്രവചിച്ചു. ശൗൽ പിന്നെയും മൂന്നാം പ്രാവശ്യം ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.
22
പിന്നെ അവന് തന്നെ രാമായിലേക്കു പോയി, സേക്കൂവിലെ വലിയ കിണറ്റിങ്കൽ എത്തി: ശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവര്‍ രാമായിലെ നയ്യോത്തിൽ ഉണ്ട് എന്ന് ഒരുത്തന് പറഞ്ഞു.
23
അങ്ങനെ അവന് രാമായിലെ നയ്യോത്തിനു ചെന്നു; ദൈവത്തിന്റെ ആത്മാവ് അവന്റെമേലും വന്നു; അവന് രാമായിലെ നയ്യോത്തിൽ എത്തുംവരെ പ്രവചിച്ചുകൊണ്ടു നടന്നു.
24
അവന് തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു. അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ട് അന്നു രാപ്പകൽ മുഴുവനും നഗ്നനായി കിടന്നു. ആകയാൽ ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നു പറഞ്ഞുവരുന്നു.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31