bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ecclesiastes 1
Ecclesiastes 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 2 →
1
യെരൂശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങള്‍.
2
ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.
3
സൂര്യനു കീഴിൽ പ്രയത്നിക്കുന്ന സകല പ്രയത്നത്താലും മനുഷ്യന് എന്തു ലാഭം?
4
ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; ഭൂമിയോ എന്നേക്കും നില്ക്കുന്നു.
5
സൂര്യന് ഉദിക്കുന്നു; സൂര്യന് അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്കുതന്നെ ബദ്ധപ്പെട്ടു ചെല്ലുന്നു.
6
കാറ്റ് തെക്കോട്ട് ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റ് ചുറ്റിച്ചുറ്റിതിരിഞ്ഞുകൊണ്ടു പരിവര്‍ത്തനം ചെയ്യുന്നു.
7
സകല നദികളും സമുദ്രത്തിലേക്ക് ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികള്‍ ഒഴുകി വീഴുന്ന ഇടത്തേക്ക് പിന്നെയും പിന്നെയും ചെല്ലുന്നു.
8
സകല കാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യന് പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ട് കണ്ണിനു തൃപ്തി വരുന്നില്ല; കേട്ടിട്ട് ചെവി നിറയുന്നതുമില്ല.
9
ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും ചെയ്തുകഴിഞ്ഞതു ചെയ്വാനുള്ളതും ആകുന്നു; സൂര്യനു കീഴിൽ പുതുതായി യാതൊന്നും ഇല്ല.
10
ഇതു പുതിയത് എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പേ, പണ്ടത്തെ കാലത്തുതന്നെ അതുണ്ടായിരുന്നു.
11
പുരാതനജനത്തെക്കുറിച്ച് ഓര്മയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ച് പിന്നത്തേതിൽ വരുവാനുള്ളവര്‍ക്കും ഓര്‍മയുണ്ടാകയില്ല.
12
സഭാപ്രസംഗിയായ ഞാന്‍ യെരൂശലേമിൽ യിസ്രായേലിനു രാജാവായിരുന്നു.
13
ആകാശത്തിന്കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന് ഞാന്‍ മനസ്സുവച്ചു; ഇതു ദൈവം മനുഷ്യര്‍ക്കു കഷ്ടപ്പെടുവാന്‍ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ.
14
സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാന്‍ കണ്ടിട്ടുണ്ട്; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.
15
വളവുള്ളതു നേരേ ആക്കുവാന് വയ്യാ; കുറവുള്ളത് എണ്ണിത്തികപ്പാനും വയ്യാ.
16
ഞാന്‍ മനസ്സിൽ ആലോചിച്ചുപറഞ്ഞത്: യെരൂശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാന്‍ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു.
17
ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്തവും അറിവാനും ഞാന്‍ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.
18
ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ട്; അറിവു വര്ധിപ്പിക്കുന്നവന് ദുഃഖവും വര്‍ധിപ്പിക്കുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
Recommended Reading
Commentary
Ecclesiastes Commentaries
→
Devotional
Ecclesiastes Devotional Guide
→
Get This Bible
OV-BSI Study Bible
→