bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ecclesiastes 3
Ecclesiastes 3
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 4 →
1
എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിന്‍കീഴുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ട്.
2
ജനിപ്പാന്‍ ഒരു കാലം, മരിപ്പാന്‍ ഒരു കാലം; നടുവാന്‍ ഒരു കാലം, നട്ടതു പറിപ്പാന് ഒരു കാലം; കൊല്ലുവാന്‍ ഒരു കാലം, സൗഖ്യമാക്കുവാന്‍ ഒരു കാലം;
3
ഇടിച്ചു കളവാന്‍ ഒരു കാലം, പണിവാന് ഒരു കാലം;
4
കരവാന്‍ ഒരു കാലം, ചിരിപ്പാന്‍ ഒരു കാലം; വിലപിപ്പാന്‍ ഒരു കാലം, നൃത്തം ചെയ്വാന് ഒരു കാലം;
5
കല്ല് പെറുക്കിക്കളവാന് ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാന്‍ ഒരു കാലം; ആലിംഗനം ചെയ്വാന് ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാന്‍ ഒരു കാലം;
6
സമ്പാദിപ്പാന്‍ ഒരു കാലം, നഷ്ടമാവാന്‍ ഒരു കാലം; സൂക്ഷിച്ചുവയ്പാന്‍ ഒരു കാലം, എറിഞ്ഞുകളവാന് ഒരു കാലം;
7
കീറുവാന്‍ ഒരു കാലം, തുന്നുവാന്‍ ഒരു കാലം; മിണ്ടാതിരിപ്പാന്‍ ഒരു കാലം, സംസാരിപ്പാന്‍ ഒരു കാലം;
8
സ്നേഹിപ്പാന്‍ ഒരു കാലം, ദ്വേഷിപ്പാന് ഒരു കാലം; യുദ്ധത്തിന് ഒരു കാലവും സമാധാനത്തിന് ഒരു കാലവും ഉണ്ട്.
9
പ്രയത്നിക്കുന്നവനു തന്റെ പ്രയത്നംകൊണ്ട് എന്തു ലാഭം?
10
ദൈവം മനുഷ്യര്‍ക്കു കഷ്ടപ്പെടുവാന്‍ കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാന്‍ കണ്ടിട്ടുണ്ട്.
11
അവന് സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാന്‍ അവര്‍ക്കു കഴിവില്ല.
12
ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യര്‍ക്ക് ഇല്ല എന്നു ഞാന്‍ അറിയുന്നു.
13
ഏതു മനുഷ്യനും തിന്നുകുടിച്ച് തന്റെ സകല പ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.
14
ദൈവം പ്രവര്‍ത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാന്‍ അറിയുന്നു; അതിനോട് ഒന്നും കൂട്ടുവാനും അതിൽനിന്ന് ഒന്നും കുറപ്പാനും കഴിയുന്നതല്ല; മനുഷ്യര്‍ തന്നെ ഭയപ്പെടേണ്ടതിനു ദൈവം അതു ചെയ്തിരിക്കുന്നു.
15
ഇപ്പോഴുള്ളതു പണ്ടുണ്ടായിരുന്നു; ഉണ്ടാകുവാനുള്ളതും മുമ്പ് ഉണ്ടായിരുന്നതു തന്നെ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.
16
പിന്നെയും ഞാന്‍ സൂര്യനു കീഴെ ന്യായത്തിന്റെ സ്ഥലത്തു ന്യായക്കേടും നീതിയുടെ സ്ഥലത്തു നീതികേടും കണ്ടു.
17
ഞാന്‍ എന്റെ മനസ്സിൽ: ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകല കാര്യത്തിനും സകല പ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ എന്നു വിചാരിച്ചു.
18
പിന്നെയും ഞാന്‍ മനസ്സിൽ വിചാരിച്ചത്: ഇതു മനുഷ്യര്‍ നിമിത്തമത്രേ; ദൈവം അവരെ ശോധന കഴിക്കേണ്ടതിനും തങ്ങള്‍ മൃഗങ്ങള്‍ മാത്രം എന്ന് അവര്‍ കാണേണ്ടതിനും തന്നെ.
19
മനുഷ്യര്‍ക്കു ഭവിക്കുന്നത് മൃഗങ്ങള്‍ക്കും ഭവിക്കുന്നു; രണ്ടിനും ഗതി ഒന്നുതന്നെ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിനും ശ്വാസം ഒന്നത്രേ; മനുഷ്യന് മൃഗത്തെക്കാള്‍ വിശേഷതയില്ല; സകലവും മായയല്ലോ.
20
എല്ലാം ഒരു സ്ഥലത്തേക്കു തന്നെ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായിത്തീരുന്നു.
21
മനുഷ്യരുടെ ആത്മാവ് മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവ് കീഴോട്ട് ഭൂമിയിലേക്കു പോകുന്നുവോ? ആര്‍ക്കറിയാം?
22
അതുകൊണ്ട് മനുഷ്യന് തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്നു ഞാന്‍ കണ്ടു; അതു തന്നെ അവന്റെ ഓഹരി; തന്റെശേഷം ഉണ്ടാവാനിരിക്കുന്നത് കാണ്മാന് ആര് അവനെ മടക്കി വരുത്തും?
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12